#sexuallyassaulting | സ്പെഷ്യൽ ക്ലാസ് ഉണ്ടെന്ന് പറഞ്ഞ് കുട്ടിയെ വരുത്തി വിദ്യാർഥിനിയെ പീഡിപ്പിച്ചു, ട്യൂഷൻ അധ്യാപകന് കഠിന തടവും പിഴയും

#sexuallyassaulting | സ്പെഷ്യൽ ക്ലാസ് ഉണ്ടെന്ന് പറഞ്ഞ് കുട്ടിയെ വരുത്തി വിദ്യാർഥിനിയെ പീഡിപ്പിച്ചു, ട്യൂഷൻ അധ്യാപകന് കഠിന തടവും പിഴയും
Dec 31, 2024 07:51 PM | By Amaya M K

തിരുവനന്തപുരം : (piravomnews.in) പ്ലസ് വൺ വിദ്യാർഥിനിയെ വശീകരിച് പീഡിപ്പിച്ച കേസിൽ ട്യൂഷൻ അധ്യാപകന് 111 വർഷം കഠിന തടവും 1,05,000 രൂപ പിഴക്കും തിരുവനതപുരം അതിവേഗ പ്രേത്യേക കോടതി ശിക്ഷിച്ചു.

മണകാട് സ്വദേശി മനോജ്‌ (44)നെയാണ് ജഡ്ജി ആർ. രേഖ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണം.

പ്രതി കുട്ടിയെ പീഡിപ്പിച്ച വിവരം അറിഞ്ഞു പ്രതിയുടെ ഭാര്യ ആത്‍മഹത്യ ചെയ്തിരുന്നു. കുട്ടിയുടെ സംരക്ഷകൻ കൂടി ആകേണ്ട അധ്യാപകനായ പ്രതി ചെയ്ത കുറ്റം യാതൊരു ദയയും അർഹിക്കുന്നില്ലന്ന് ജഡ്ജി വിധി ന്യായത്തിൽ പറഞ്ഞു.

2019 ജൂലൈ രണ്ടിന് രാവിലെ പത്തിനാണ് കേസിനസ്പദമായ സംഭവം നടന്നത്. സർക്കാർ ഉദ്യോഗസ്ഥനായ പ്രതി വീട്ടിൽ ട്യൂഷൻ ക്ലാസ് നടത്തിയിരുന്നു. അന്നേ ദിവസം സ്പെഷ്യൽ ക്ലാസ് ഉണ്ടെന്ന് പറഞ്ഞ് കുട്ടിയെ വരുത്തിയാണ് പീഡിപ്പിച്ചത്.

പീഡിപ്പിക്കുന്ന ചിത്രങ്ങൾ പ്രതി മൊബൈലിൽ എടുക്കുകയും ചെയ്തു. ഫോട്ടോ എടുത്തത് കുട്ടി എതിർത്തെങ്കിലും പ്രതി സമ്മതിച്ചില്ല. ഇതിന് മുമ്പും പല ദിവസങ്ങളിൽ പീഡന ശ്രമങ്ങൾ നടത്തിയെങ്കിലും കുട്ടി വഴങ്ങിയില്ല.

ഇതിന് ശേഷം കുട്ടി ഭയന്ന് ട്യൂഷന് പോകാതെയായി. ഇവർ തമ്മിലുള്ള ബന്ധം പ്രതിയുടെ ഭാര്യ അറിയുകയും കുട്ടിയെ വിളിച്ചു വരുത്തി വഴക്ക് പറഞ്ഞു. ഇതറിഞ്ഞ പ്രതിയും 

ഭാര്യയും തമ്മിൽ തർക്കം നടന്നു. തുടർന്ന് ഭാര്യ ആത്മഹത്യ ചെയ്തു. ഈ സംഭവത്തിന്‌ ശേഷം പ്രതിയും കുട്ടിയും തമ്മിലുള്ള ചിത്രങ്ങൾ ഫോണിൽ പ്രചരിക്കുകയും കുട്ടിയുടെ വീട്ടുകാർ ഫോർട്ട്‌ പൊലീസിൽ പരാതി കൊടുത്തു.

പ്രതിയെ അറസ്റ്റ് ചെയ്തപ്പോൾ കണ്ടത്തിയ ഫോൺ പൊലീസ് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയപ്പോൾ കുട്ടിയെ പീഡിപ്പിക്കുന്ന ചിത്രങ്ങൾ കിട്ടിയിരുന്നു.

സംഭവ ദിവസം പ്രതി ഓഫീസിൽ ആയിരുന്നു എന്നും രജിസ്റ്ററിൽ ഒപ്പിട്ട രേഖകളും ഹാജരാക്കിയിരുന്നു. എന്നാൽ പ്രൊസീക്യൂഷൻ ഹാജരാക്കിയ പ്രതിയുടെ ഫോൺ രേഖകൾ പ്രകാരം പ്രതി സംഭവ ദിവസം ട്യൂഷൻ സെന്റർ പരിസരങ്ങളിൽ ഉള്ളതായി തെളിഞ്ഞിരുന്നു.

പ്രൊസിക്യൂഷൻ വേണ്ടി സെപ്ഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ, ആർ. വൈ. അഖിലേഷ് ഹാജരായി. ഫോർട്ട്‌ പൊലീസ് ഇൻസ്‌പെക്ടർമാരായ എ. കെ. ഷെറി. കെ. ആർ. ബിജു, ജെ. രാകേഷ് എന്നിവരാണ് അന്വേഷണം നടത്തിയത്. 

The #student was #tortured by #bringing the #child saying that there was a #special #class, the #tuition #teacher was severely imprisoned and fined

Next TV

Related Stories
#fire | ഓടിക്കൊണ്ടിരുന്ന ഒട്ടോറിക്ഷയ്ക്ക് തീപിടിച്ച് അപകടം

Jan 3, 2025 07:55 PM

#fire | ഓടിക്കൊണ്ടിരുന്ന ഒട്ടോറിക്ഷയ്ക്ക് തീപിടിച്ച് അപകടം

ബൈക്ക് യാത്രികരാണ് ഓട്ടോയിൽ നിന്ന് തീ പടരുന്നത് ആദ്യം കണ്ടത്. തുടർന്ന് ഡ്രൈവറെ വിവരം അറിയിക്കുകയായിരുന്നു. ഉടനെ തന്നെ ഡ്രൈവർ വാഹനം നിർത്തി...

Read More >>
#accident | നിര്‍ത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് അപകടം; ഗുരുതര പരിക്കേറ്റ യുവതിയും മരിച്ചു, മരണം രണ്ടായി

Jan 3, 2025 07:31 PM

#accident | നിര്‍ത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് അപകടം; ഗുരുതര പരിക്കേറ്റ യുവതിയും മരിച്ചു, മരണം രണ്ടായി

ദേശീയ പാതയിൽ നിര്‍ത്തിയിട്ട ലോറിക്ക് പിന്നിൽ ഇരുവരും സ‍ഞ്ചരിച്ച ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന സനലിനെയും സുഹൃത്ത്...

Read More >>
നടിയും ബിജെപി നേതാവുമായ ഖുശ്‌ബു അറസ്റ്റിൽ.

Jan 3, 2025 02:34 PM

നടിയും ബിജെപി നേതാവുമായ ഖുശ്‌ബു അറസ്റ്റിൽ.

ലൈംഗികാതിക്രമക്കേസിൽ പെൺകുട്ടിയുടെ പേരും ഫോൺ നമ്പറും മറ്റ് വ്യക്തിഗത വിവരങ്ങളും വെളിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു...

Read More >>
#suicide | ഭാ​ര്യ​യു​ടെ പീ​ഡ​നം ആ​രോ​പി​ച്ച് സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​ർ ആ​ത്മ​ഹ​ത്യ ചെ​യ്തു

Jan 3, 2025 11:27 AM

#suicide | ഭാ​ര്യ​യു​ടെ പീ​ഡ​നം ആ​രോ​പി​ച്ച് സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​ർ ആ​ത്മ​ഹ​ത്യ ചെ​യ്തു

ബാ​ങ്ക് പാ​സ്ബു​ക്കു​ക​ളി​ൽ​നി​ന്നും വാ​ഹ​ന​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന രേ​ഖ​ക​ളി​ൽ​നി​ന്നും ഫോ​ൺ ന​മ്പ​റു​ക​ൾ ക​ണ്ടെ​ത്തി പ്ര​മോ​ദി​ന്റെ...

Read More >>
#suicide | ഭ​ർ​ത്താ​വ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത​റി​ഞ്ഞ് ഭാ​ര്യ ജീ​വ​നൊ​ടു​ക്കി

Jan 3, 2025 11:18 AM

#suicide | ഭ​ർ​ത്താ​വ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത​റി​ഞ്ഞ് ഭാ​ര്യ ജീ​വ​നൊ​ടു​ക്കി

ഈ ​വി​വ​രം അ​റി​ഞ്ഞ​തി​ന് പി​ന്നാ​ലെ ഭാ​ര്യ അ​മൃ​ത (21) വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ചു. മൈ​സൂ​രു സ്വ​ദേ​ശി​ക​ളാ​യ ഇ​രു​വ​രും പ്ര​ണ​യി​ച്ച്...

Read More >>
#accident | വയോധികയുടെ കാലിന് മുകളിലൂടെ ബസ് കയറിയിറങ്ങി​ ​ഗുരുതര പരിക്ക്

Jan 3, 2025 11:09 AM

#accident | വയോധികയുടെ കാലിന് മുകളിലൂടെ ബസ് കയറിയിറങ്ങി​ ​ഗുരുതര പരിക്ക്

ബസ് മാറിപ്പോയെന്ന് മനസിലാക്കി തിരികെ ഇറങ്ങിയപ്പോൾ ബസിൽ നിന്ന് വീണു. വടക്കാഞ്ചേരി ഭാഗത്തുനിന്ന് പട്ടാമ്പി കറവപുത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്ന...

Read More >>
Top Stories

News Roundup

Entertainment News