തൃശ്ശൂർ വടക്കാഞ്ചേരിയിൽ കാൽനട യാത്രികനെ സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിച്ചു. ഷൊർണൂർ - കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ ഓട്ടുപാറ ബസ് സ്റ്റാൻ്റിന് സമീപം ആയിരുന്നു അപകടം. വാഴക്കോട് ഭാഗത്തുനിന്നും വടക്കാഞ്ചേരി ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന സ്വകാര്യ ബസ് അതേ ദിശയിൽ സഞ്ചരിച്ചിരുന്ന ടോറസ് ലോറിയെ മറി കടക്കുന്നതിനിടയിലാണ് കാൽ നടയാത്രികനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ് ബോധം നഷ്ടപ്പെട്ട വയോധികനെ ഓടിക്കൂടിയവർ ചേർന്ന് ഓട്ടുപാറ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ദ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അമിത വേഗതയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ സ്വകാര്യ ബസും, ബസ് ജീവനക്കാരനേയും വടക്കാഞ്ചേരി പോലീസ് കസ്റ്റടിയിലെടുത്തു.
A pedestrian was run over by a private bus.