എറണാകുളം: ജനകീയ സിനിമയുടെ പരീക്ഷണശാലയാണ് കേരളം. ജോൺ എബ്രഹാം തൊട്ട് നീളുന്ന നിരവധി ജീനിയസുകൾ മലയാള സിനിമയെന്ന അഭ്രഭാ ളിയിൽ തെളിഞ്ഞവരാണ്. ഇന്ന് ഒരു കൂട്ടായ്മ, ഒരു ചെറു സംഘം ഡാർവിൻ പിറവം നേതൃത്തം നൽകുന്ന സ്നേഹവീട് ഇന്ന് ആ പൈതൃകം നേടി രംഗംത്തിറങ്ങിയിരിക്കുന്നു. ഈ കൂട്ടായ്മയാണ് അതിലെ അംഗങ്ങളെ അണിനിരത്തി ഒരു സിനിമ എന്ന ആശയം അവതരിപ്പിക്കുന്നത്. അതിലേക്കുള്ള ആലോചനാ യോഗം ഇന്ന് പിറവത്ത് സ്നേഹ വീട്ടിൽ നടന്നു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ സംബന്ധിച്ചു. ഡാർവിൻ പിറവമെന്ന സംവിധായകന്റെയും, സുജാത ബാബു, ശ്രീക്കുട്ടൻ തൊടുപുഴ, എം വി മോഹനൻ , ആര്യ ശ്യാം കുവൈറ്റ്, രാമചന്ദ്രൻ വാകച്ചാർത്ത്, ജയൻ കണി കുന്നേൽ എന്നിവരുടെ നിതാന്ത പരിശ്രമം ഇതിന് പിന്നിൽ ഉണ്ട്. ശ്രേയസ് ടി.വി യുടെയും , ട്രൂവിഷൻ കേരളയുടെയും. മഹേഷ് പിറവത്തിന ന്റെയും (എം ഡി ട്രൂവിഷൻ ന്യൂസ് ) സഹ ക്കരണം കൂടി പ്രചരണത്തിനായി ഉണ്ട്. പിറവത്ത് നിന്നൊരു സിനിമായെന്ന ആശയം, ആവിഷ്ക്കാരത്തിലേയ്ക് കടക്കുകയാണ് . വിഷു റിലീസായി തീയേറ്ററുകളെത്തുന്ന അവൻ 'എന്ന് നാമകരണം ചെയ്ത ഈ കുടുംബ കുറ്റാന്വേഷണ ചിത്രം പ്രേക്ഷകർക്കൊരു അനുഭൂതിയാകും.
Snehaveed led by Darwin Piravam brings together its members and introduces the concept of cinema