കൊച്ചി: ( piravomnews.in ) കുപ്രസിദ്ധ ഗുണ്ടയും യുഎപിഎ ചുമത്തിയത് ഉള്‍പ്പടെയുള്ള നിരവധി കേസുകളിലെ പ്രതിയുമായ യുവാവ് പിടിയില്‍.
മലപ്പുറം പെരുമ്പടപ്പ് വെളിയങ്കോട് താന്നിത്തുറക്കല്‍ വീട്ടില്‍ ഷംനാദ് (35)നെയാണ് കേരള ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന്റെ സഹായത്തോടെ തൃശൂര്‍ സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്.
വധശ്രമം ഉള്‍പ്പടെ 22 കേസുകളിലെ പ്രതിയാണ് ഷംനാദ്. എ.ടി.എസ് ഡിഐജി പുട്ട വിമലാദിത്യയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശിലെ നേപ്പാള്‍ അതിർത്തിയിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്.
2023 ഓഗസ്റ്റ് ആഗസ്ത് 17 ന് വെളിയംകോട് 'സ്വദേശി മുഹമ്മദ് ഫായിസിനെ വധിക്കാന്‍ ശ്രമിച്ചതിന് തൃശുര്‍ സിറ്റിയിലെ വടക്കേക്കാട് പോലീസ് സ്റ്റേഷന്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തത്. ഈ കേസിന് ശേഷം വടക്കേ ഇന്ത്യയിലും നേപ്പാളിലും മാറി മാറി ഒളിവില്‍ കഴിയുകയായിരുന്നു.
2016ല്‍ വിജിലന്‍സ് ചമഞ്ഞ് പെരുമ്പാവൂരിലെ ഒരു വീട്ടില്‍ക്കയറി സ്വര്‍ണാഭരണങ്ങളും മറ്റും കവര്‍ച്ച ചെയ്ത കേസിലെ പ്രധാന പ്രതിയാണ് ഇയാള്‍. ഈ കേസ് കേരള ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളതാണ്. തുടര്‍ന്ന് ജാമ്യത്തിലറങ്ങിയ ശേഷമാണ് വടക്കേക്കാട് കേസില്‍ ഉള്‍പ്പെട്ട് ഒളിളിവില്‍ പോയത്.
തടിയന്റവിട നസീര്‍ ഉള്‍പ്പെട്ട തീവ്രവാദ ശൃംഖലയുമായി അടുത്ത ബന്ധമുണ്ടായിരുന്നയാളാണ്. ഇയാളെ ഒളിവില്‍ കഴിയാന്‍ സഹിയച്ചവരെക്കുറിച്ച് ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് അന്വേഷിച്ചുവരികയാണ്.
The #youth, who is a #notorious gangster and #accused in many cases #including UAPA, has been #arrested