ചേര്‍ത്തല: (piravomnews.in) മകളുടെ വീട്ടിലേക്കു പോകാന്‍ കാല്‍നടയായി റോഡ് മുറിച്ചു കടക്കുന്നതിനിടെ വെളളിയാഴ്ച ഉച്ചക്ക് പട്ടണക്കാട് പുതിയകാവിനു സമീപം ബൈക്കിടിച്ചു വയോധികന്‍ മരിച്ചു.
അരൂര്‍ പഞ്ചായത്ത് 21-ാം വാര്‍ഡ് അമ്പനേഴത്ത് വാസവന്‍(85)ആണ് മരിച്ചത്. വെളളിയാഴ്ച ഉച്ചയ്ക്കാണ് അപകടം സംഭവിച്ചത്.
ഗുരുതരമായി പരിക്കേറ്റ വാസവനെ ഉടനെ തന്നെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും അന്ന് രാത്രിയോടെ മരിച്ചു.
ഭാര്യ: രാധ. മക്കള്‍: രഞ്ജിനി, ഷൈല, ലല്ലി, ബിന്ദു.
#He was hit by a bike while #crossing the #road on foot; The #old man #died