വൈക്കം : കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ 1929 മുളന്തുരുത്തി ശാഖയുടെ നേതൃത്വയോഗം യൂണിയൻ പ്രസിഡൻ്റ് ഈ ഡി പ്രകാശൻ്റെ അധ്യക്ഷതയിൽ ചേർന്നു. ശാഖ കൺവീനർ എ എം.സജീവൻ സ്വാഗതം ആശംസിച്ചു. യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു മുഖ്യ പ്രസംഗം നടത്തി. കോരങ്കോട്ട് ക്ഷേത്രത്തിലെ ഉത്സവം പൂർവാധികം ഭംഗിയായി നടത്തുന്നതിനും പോഷക സംഘടനകളെ ശക്തിപ്പെടുത്തുന്നതിനും തീരുമാനിച്ചു. യൂണിയൻ വൈസ് പ്രസിഡൻ്റ് രഞ്ജിത് രാജപ്പൻ, സി സി.ബിനു,മനു സുകുമാരൻ, മനൂബ്. കെ എം, സുരേന്ദ്രൻ പാറകാട്ടിൽ, ഗോപി ഓണക്കാവിൽ, ഹരി.എം എ, വനിതാ സംഘം ഭാരവാഹികൾതുടങ്ങിയവർ പ്രസംഗിച്ചു.
KR Narayanan organized a leadership meeting of the Mulanthurutthi Branch of the Memorial Thalayolaparamba Union.