1984-ൽ സാഹിത്യകാരൻ സി.രാധാകൃഷ്ണൻ കാസർഗോഡു നിന്നും തിരുവനന്തപുരത്തേയ്ക്ക് നടത്തിയ സമാധാന സന്ദേശ സാംസ്കാരിക യാത്രയുടെ 40 മത് വാർഷികത്തിന്റെ സ്മരണാർത്ഥം യുവ കലാ സാഹിതിയുടെ ആഭിമുഖ്യത്തിൽ വമ്പിച്ച സാംസ്കാരിക യാത്ര മലയാളികളുടെ മഹാകവിയായ പാലായുടെ ടി.വി.പുരത്തെ വസതിയിൽ നിന്നും 2025 ജനു: 9 ന് 2 pm ന് പന്ന്യൻ രവീന്ദ്രൻ Ex Mp ഉദ്ഘാടനം ചെയ്യും.യുവകലാസാഹിതി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സാംജി. ടി.വി.പുരം ജാഥാ ക്യാപ്റ്റനും, ശ്രീലതാ വർമ്മ വൈസ് ക്യാപ്റ്റനും ആയിരിക്കും. 3 pm ന് ആരംഭിക്കുന്ന ജാഥ പ്രൊഫ: ഓംചേരിയുടെ വസതിയിലും മഹാകവി വടക്കുംകൂറിന്റെ കൊട്ടാരത്തിലും അനുസ്മരണം നടത്തി ,വൈക്കം ടൗൺ ചുറ്റി വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്തവരിൽ പ്രധാനിയായ തന്തൈ പെരിയോറിന്റെ സ്മാരകത്തിൽ അവസാനിക്കും.നിരവധി കവികളും എഴുത്തുകാരും കലാ-സാംസ്കാരിക പ്രവർത്തകരും രാഷ്ടീയ നേതാക്കളും സാംസ്കാരിക യാത്രയിലും സമ്മേളനത്തിലും പങ്കെടുക്കും. സമാപന സമ്മേളനം യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.ഇ.എം.സതീശൻ ,ഡോ.ഒ.കെ.മുരളീകൃഷ്ണൻ ,അഡ്വ.വി.ബി.ബിനു എന്നിവർ പങ്കെടുക്കും. ഡൽഹി -വൈക്കം സംഗമത്തിന്റെ പി.ഭാസ്കരൻ ജന്മശതാബ്ദി പുരസ്കാരവും എ.അയ്യപ്പൻ ട്രസ്റ്റ് പുരസ്കാരവും നേടിയ കവി അരവിന്ദൻ കെ.എസ്.മംഗലത്തെയും ,സാമൂഹ്യ പ്രാധാധ്യമുള്ള ഷോർട്ട് ഫിലിം നിർമ്മിച്ച കൂട്ടായ്മയേയും നടൻ പി. സോമൻ പിള്ളയേയും ആദരിക്കും. തുടർന്ന് ഇപ്റ്റ യുടെ ഗാനമേളയും ഉണ്ടായിരിക്കുമെന്ന് യുവകലാസാഹിതി മണ്ഡലം സെക്രട്ടറി സലിം മുല്ലശ്ശേരി അറിയിച്ചു.
A cultural journey from Mahakavi Pala's residence to historic Waikato.