ഇടുക്കി....(piravomnews.in) പി എഫ് കുടിശിക, പീരുമേട്ടിൽ മുന്നറിയിപ്പില്ലാതെ തോട്ടം അടച്ചു പൂട്ടിയതോടെ ദുരിതത്തിലായി തൊഴിലാളികൾ. പീരുമേട് ഹെലിബറിയ ടി കമ്പനിയാണ് മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടിയത്.ഡിസംബർ 12 മുതലാണ് മുന്നറിയിപ്പില്ലതെ തോട്ടം പൂട്ടിയത്
പി എഫ് തുകയായി തൊഴിലാളികളിൽ നിന്നും കമ്പനി കോടികളാണ് പിരിച്ചെടുത്തത്. പിരിഞ്ഞ് പോയ തൊഴിലാളികൾക്ക് ഗ്രാറ്റിവിറ്റി തുകയായി ആയിരവും രണ്ടായിരവും രൂപയാണ് കമ്പനി നൽകിയത് എന്ന് ആരോപണം ഉണ്ട്. തൊഴിലാളികളുടെ പി എഫ് അടക്കാൻ എന്ന പേരിൽ തോട്ടം മുറിച്ച് വിറ്റുവെന്നും ആരോപണമുണ്ട്. 800ഓളം തൊഴിലാളികളാണ് ഇതോടെ ചോർന്നൊലിക്കുന്ന ലയങ്ങളിൽ ദുരിതമനുഭവിക്കുന്നത്. ഉണ്ടായിരുന്ന വരുമാനം നിലച്ചതോടെ പട്ടിണിയുടെ കയത്തിലാണ് തോട്ടം തൊഴിലാളികൾ.
PF arrears, tea estate closed at Peerumet; Workers are suffering