പത്തനംതിട്ട....(piravomnews.in) കോന്നി മുറിഞ്ഞകല്ലിൽ ഇന്ന് പുലർച്ചെയുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരണപെട്ടവരിൽ യുവദമ്പതികളും. ശബരിമല തീര്‍ത്ഥാടകരുടെ ബസ്സിലേക്ക് കാര്‍ ഇടിച്ചുകയറിയാണ് നവദമ്പതികളും അവരുടെ അച്ഛന്മാരും മരണപ്പെട്ടത്.പുലര്‍ച്ചെ നാലിനായിരുന്നു അപകടം. കോന്നി മല്ലശ്ശേരി സ്വദേശികളായ നിഖിൽ, ഭാര്യ അനു, നിഖിലിന്റെ പിതാവ് മത്തായി ഈപ്പൻ, അനുവിന്റെ പിതാവ് ബിജു കെ ജോർജ് എന്നിവരാണ് മരിച്ചത്.വിവാഹം കഴിഞ്ഞ് 15 ആം നാളാണ് അനുവിനും നിഖിലിനും ജീവൻ നഷ്ടമാകുന്നത്നവംബർ 30നായിരുന്നു നിഖിലിൻ്റേയും അനുവിൻ്റേയും വിവാഹം. എട്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇവര്‍ വിവാഹിതരായത്. വിവാഹ ശേഷം മലേഷ്യയില്‍ ഹണിമൂണ്‍ ആസ്വദിക്കാന്‍ പോയ ഇരുവരെയും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്. നവംബര്‍ 30-ന് പൂങ്കാവ് സെന്റ് മേരീസ് മലങ്കര പള്ളിയില്‍വെച്ചായിരുന്നു ഇരുവരുടേയും വിവാഹം
പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയിലാണ് അപകടം.അമിതവേഗത്തില്‍ എത്തിയ കാര്‍ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് വിവരം. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. ബിജു ആണ് കാര്‍ ഓടിച്ചിരുന്നത്. അനുവിൻ്റെ പിതാവ് ബിജു പി. ജോര്‍ജും നിഖിലിന്റെ പിതാവ് ഈപ്പന്‍ മത്തായിയുമായിരുന്നു കാറിന്റെ മുന്‍സീറ്റില്‍ ഉണ്ടായിരുന്നത്. പിന്‍ സിറ്റിലായിരുന്നു നിഖിലും അനുവും. ഇടിയുടെ ആഘാതത്തിൽ മാരുതി സ്വിഫ്റ്റ് കാർ പൂർണ്ണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് കാർ യാത്രക്കാരെ പുറത്തെടുത്തത്. കാറിലുണ്ടായിരുന്ന 3 പേർ സംഭവസ്ഥലത്ത് തന്നെ വെച്ച് മരിച്ചു
A young couple was among those who died in a tragic car accident at Konni Murinjakal this morning