പത്തനംതിട്ട :(piravomnews.in) പഴയ കെട്ടിടം പൊളിക്കുന്നതിനിടെ ജാക്ക് ഹാമർ നെഞ്ചത്ത് തുളച്ചു കയറി കൊടുമൺ സ്വദേശിക്ക് ദാരുണാന്ത്യം.
കൊടുമൺ കളീയ്ക്കൽ ജയിംസ് (60) ആണ് മരിച്ചത്. നെടുമൺകാവിലുള്ള പഴയ കെട്ടിടത്തിന്റെ കോൺക്രീറ്റ് ഭാഗം പൊളിക്കുന്നതിനിടെ താഴെ വീണ ജയിംസിന്റെ നെഞ്ചിൽ മെഷീൻ തുളച്ചുകയറുകയായിരുന്നു.
ഉടൻ തന്നെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ബീന, മക്കൾ: നേഹ അന്ന, നിർമല. മരുമക്കൾ: ബിജോഷ്, ജിനു.
A jack #hammer #pierces the chest while #demolishing an old #building, tragic #ending