ഇടുക്കി: സി പി ഐ എം ഏരിയ സെക്രട്ടറി ആയി വനിത.ഇടുക്കി ജില്ലയിലെ ആദ്യത്തെ വനിതാ ഏരിയ സെക്രട്ടറിയായി ആണ് സുമ സുരേന്ദ്രനെ രാജാക്കാട് സമ്മേളനം തെരെഞ്ഞെടുത്തത്.
1993ൽ പാർട്ടി അംഗത്വത്തിൽ വന്ന സുമ സുരേന്ദ്രൻ രണ്ടായിരത്തിപത്തു മുതൽ പതിനഞ്ചു വരെ രാജകുമാരി പഞ്ചായത്ത് പ്രിസിഡൻ്റായിരുന്നു.
നിലവിൽ സിപിഐഎം ജില്ലാ കമ്മറ്റി അംഗവും ജനാധിപത്യ മഹിള അസോസിയേഷൻ ജില്ലാ പ്രസിഡൻ്റുമാണ്. ഹൈറെഞ്ച് പോലെ രാഷ്ട്രീയപരമായും ഭൂമിശാസ്ത്രപരമായും വെല്ലുവിളി നേരിടുന്ന പ്രദേശത്ത് ഒരു വനിതയെ ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് തെരെഞ്ഞെടുത് പുതിയ മാതൃക ആവുകയാണ് സി പി എം .മുൻ വൈദ്യുതി മന്ത്രി എം എം മണിയുടെ മൂന്നാമത്തെ മകളാണ് സുമ സുരേന്ദ്രൻ
MM Mani's daughter Suma Surendran became the first woman area secretary in Idukki