ന്യൂഡല്‍ഹി : തെക്കന്‍ ഡല്‍ഹിയിലെ നെബ് സരായില്‍ ഒരു കുടുംബത്തില് മൂന്ന് പേരെ വീട്ടിനുള്ളില്‍ കുത്തിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം. രാജേഷ് (53), ഭാര്യ കോമള്‍ (47), മകള്‍ കവിത(23) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രഭാത നടത്തത്തിനിറങ്ങിയതിനാല്‍ ദമ്പതികളുടെ മകന്‍ രക്ഷപ്പെട്ടു. പുലര്‍ച്ചെ അഞ്ചോടെയാണ് മകന്‍ പതിവ് പ്രഭാത നടത്തത്തിനായി വീട്ടില്‍ നിന്ന് ഇറങ്ങിയത്. വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മാതാപിതാക്കളുടെയും സഹോദരിയേയും കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. പോലീസ്‌സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട്ടില്‍ നിന്ന് കൊള്ളയടിക്കുകയോ സാധനങ്ങള്‍ മോഷ്ടിക്കുകയോ ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
The couple and their daughter were stabbed to death inside the house