ചെറുതുരുത്തി: കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേ ഭാരത് എക്‌സ്പ്രസ്സ് ട്രെയിൻ പൊടുന്നനെ നിശ്ചലമായി. ഷൊർണൂർ കൊച്ചിൻ പാലത്തിന് സമീപത്തുവെച്ചാണ് സംഭവം നടന്നത്. ഒരു മണിക്കൂർ കഴിഞ്ഞിട്ടും തകരാർ പരിഹരിക്കാനായിട്ടില്ല. 5.30ന് ട്രെയിൻ ഷൊർണൂരിലെത്തിയിരുന്നു. മിനിറ്റുകൾക്കകം ഇവിടുന്ന് വീണ്ടും യാത്ര ആരംഭിച്ചു. ഒരു കിലോമീറ്റർ കഴിഞ്ഞ്' ചെറുതുരുത്തി കൊച്ചിൻ പാലത്തിന് സമീപമെത്തിയപ്പോൾ ട്രെയിൻ നിശ്ചലമാകുകയായിരുന്നു. സാങ്കേതിക തകരാർ പരിഹരിക്കാൻ ശ്രമിച്ചിട്ടും ഇതുവരെ സാധിച്ചിട്ടില്ല. വാതിലുകൾ തുറക്കാൻ സാധിച്ചിട്ടില്ല. എയർകണ്ടീഷനും പ്രവർത്തിക്കുന്നില്ലെന്നാണ് വിവരം.
The Vande Bharat Express train suddenly stopped while running; Passengers are drunk.