കൊച്ചി: ആനയെഴുന്നള്ളത്തുമായി ബന്ധപ്പെട്ട കേസിൽ കൊച്ചിൻ ദേവസ്വം ബോർഡിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കോടതി പരിഗണിച്ചത് തൃപ്പൂണിത്തറ പൂര്‍ണത്രയീശ ക്ഷേത്രത്തിൽ ആനകളെ എഴുന്നള്ളിച്ചതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ഫയൽ ചെയ്ത റിപ്പോർട്ടാണ്. കേസ് പരിഗണിച്ചത് ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ്. കോടതി ദേവസ്വങ്ങൾക്ക് താക്കീതും നൽകി. എന്തുകൊണ്ടാണ് നിർദേശം നടപ്പാക്കാത്തതെന്നാണ് കോടതി ചോദിച്ചത്. സാമാന്യ ബുദ്ധി പോലുമില്ലേയെന്ന് ചോദിച്ച കോടതി, മതത്തിന്‍റെ പേരിൽ എന്തും ചെയ്യാമെന്ന് കരുതരുതെന്നും കുറ്റപ്പെടുത്തി. ദേവസ്വം ബോർഡ് ഓഫീസറോട് സത്യവാങ്മൂലം നൽകാൻ നിർദേശിച്ചു. ഇത് തൃപ്തികരമല്ലെങ്കിൽ ആവശ്യമായ നടപടികൾ സ്വീകരിക്കും.
Don't think you can do anything in the name of religion'; The High Court has criticized the elephants for not even having common sense.