പൈങ്ങാരപ്പിള്ളി : പുളിക്കമാലി - തുപ്പുംപ്പടി പി ഡബ്ല്യു ഡി റോഡിൽ ഗതാഗതം നിരോധിച്ചു. പുളിക്കുമാലി പാമ്പ്ര മഹാദേവ ക്ഷേത്രത്തിന് സമീപത്തെ പാലത്തിൽ ഗർത്തം രൂപപ്പെട്ടതിനാൽ പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതെന്ന് മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഷാജിമോൻ എൻ.എം. അറിയിച്ചു. കുറച്ചു നാളുകളായി റോഡിൽ പാലത്തിന് സമീപം കുഴികൾ രൂപപ്പെട്ടിരുന്നു താത്കാലിക്കമായി കുഴികൾ അടച്ചുവെങ്കിലും കനത്ത മഴയിൽ തോടിലൂടെയുള്ള വെള്ളത്തിൻ്റെ ഒഴുക്കിനെ തുടർന്ന് പാലത്തിൻ്റെ അടിഭാഗത്തെ കരിങ്കല്ല് ഇളകി പോവുകയും പാലത്തിന് സമീപം ഗർത്തം രൂപപ്പെടുകയും ചെയ്തത്. സ്ക്കൂൾ വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നു പോകുന്ന തിരക്കേറിയ റോഡാണിത്. പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനിയർ അനു എം.ആർ ൻ്റെ നേതൃത്വത്തിൽ പരിശോധന നടത്തിയതിന് ശേഷമാണ് അപകടസാധ്യത കണക്കിലെടുത്ത് ഗതാഗതം നിരോധിക്കാൻ തീരുമാനിച്ചത്.
Traffic has been banned on Pulikamali-Thupumpady PWD road in view of the danger.