#fire | അടിക്കടി തകരാറുകൾ, പതിവായി അറ്റകുറ്റപ്പണി; ഷോറൂമിന് മുന്നിൽ ഇലക്ട്രിക് സ്‌കൂട്ടർ കത്തിച്ച് യുവാവ്‌

#fire | അടിക്കടി തകരാറുകൾ, പതിവായി അറ്റകുറ്റപ്പണി; ഷോറൂമിന് മുന്നിൽ ഇലക്ട്രിക് സ്‌കൂട്ടർ കത്തിച്ച് യുവാവ്‌
Dec 3, 2024 04:32 PM | By Amaya M K

ചെന്നൈ: (piravomnews.in) തന്റെ ഇലക്ട്രിക് സ്കൂട്ടറിന് തകരാറുകൾ പതിവാകുകയും അടിക്കടി അറ്റകുറ്റപ്പണികൾ നടത്തേണ്ടി വരുകയും ചെയ്തതോടെ ഇലക്ട്രിക് സ്കൂട്ടർ പെട്രോൾ ഒഴിച്ച് കത്തിച്ച് യുവാവ്.

തമിഴ്നാട്ടിലെ അമ്പത്തൂരിലാണ് സംഭവം. തിരുമുല്ലൈവയൽ സ്വദേശിയായ പാർത്ഥസാരഥി എന്ന 38 കാരനാണ് ഷോറൂമിന് മുന്നിൽ ഇലക്ട്രിക് സ്കൂട്ടർ കത്തിച്ച് പ്രതിഷേധിച്ചത്.

മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് പാർത്ഥസാരഥി 1.8 ലക്ഷം രൂപ ചെലവഴിച്ച് ഏഥര്‍ ഇലക്ട്രിക് സ്കൂട്ടർ വാങ്ങിയത്. ഒരു മാസത്തിനുള്ളിൽ തകരാറുകൾ കണ്ടുത്തുടങ്ങിയെന്നും തുടർച്ചയായി സർവീസ് ചെയ്യേണ്ടി വരുന്നതായും യുവാവ് ആരോപിച്ചു.

ഓരോ മാസവും ശരാശരി 5,000 രൂപ വണ്ടിയുടെ അറ്റക്കുറ്റപണിക്കായി മാറ്റിവേക്കേണ്ട അവസ്ഥയാണെന്ന് പാർത്ഥസാരഥിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഓരോ 5,000 കിലോമീറ്ററിലും ബെയറിങുകൾ മാറ്റിസ്ഥാപിക്കാൻ ആവശ്യപ്പെടുകയും സ്പെയർ ലഭ്യമല്ലെന്ന് ചൂണ്ടിക്കാട്ടി സർവീസ് നീട്ടിവെക്കുകയും ചെയ്തു. ബ്രേക്ക് പാഡുകളും വീൽ ബെയറിങുകളും ബെൽറ്റും മാറ്റാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് താൻ നിരാശനായി. പാർത്ഥസാരഥി പറഞ്ഞു.

ഷോറൂമിലെ ജീവനക്കാർ യുവാവ് ഉന്നയിച്ച പ്രശ്നങ്ങൾ പരിശോധിക്കാമെന്ന് പറഞ്ഞ് സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

പാര്‍ഥസാരഥി തന്റെ സ്‌കൂട്ടറിന് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തുടർന്ന് ഷോറൂമിലെ ജീവനക്കാര്‍ പോലീസിനെ അറിയിക്കുകയും തീ അണയ്ക്കുകയുമായിരുന്നു. പിന്നീട് പോലീസ് ശക്തമായ താക്കീത് നൽകിയാണ് പാർത്ഥസാരഥിയെ വിട്ടയച്ചത്.

അതേസമയം, വാർത്താ ഏജൻസി കമ്പനിയുമായി ബന്ധപ്പെടാൻ ശ്രമിച്ചിട്ടും വാഹനത്തിൻ്റെ നിർമ്മാതാക്കളായ ഏഥര്‍ എനർജി വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

#Frequent #breakdowns, #regular #maintenance; A #young #man burnt an #electric #scooter in front of the #showroom

Next TV

Related Stories
#Case | സിപിഐഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബിപിന്‍ സി ബാബുവിനെതിരെ കേസ്.

Dec 4, 2024 01:46 PM

#Case | സിപിഐഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബിപിന്‍ സി ബാബുവിനെതിരെ കേസ്.

ഭാര്യ നല്‍കിയ സ്ത്രീധന പീഡന പരാതിയില്‍ ആണ്...

Read More >>
#Arrested | വേഷം മാറിയെത്തി ഉദ്യോഗസ്ഥര്‍; പുലിയുടെ നഖം വിൽക്കാൻ ശ്രമിച്ചവര്‍ പിടിയില്‍.

Dec 4, 2024 01:09 PM

#Arrested | വേഷം മാറിയെത്തി ഉദ്യോഗസ്ഥര്‍; പുലിയുടെ നഖം വിൽക്കാൻ ശ്രമിച്ചവര്‍ പിടിയില്‍.

ഒരു വർഷം മുൻപ് വെടിവച്ചു കൊന്ന പുലിയുടെ നഖം ഉൾപ്പെടെയുള്ളവ വിൽക്കാൻ ശ്രമിച്ച പ്രതികളെ വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റു...

Read More >>
#Accident | എം.സി റോഡിൽ കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു, മറ്റൊരാൾ ഗുരുതരാവസ്ഥയിൽ.

Dec 4, 2024 12:50 PM

#Accident | എം.സി റോഡിൽ കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു, മറ്റൊരാൾ ഗുരുതരാവസ്ഥയിൽ.

അപകട സമയം രണ്ട് പേരാണ് കാറിലുണ്ടായിരുന്നത്. തകർന്ന കാറിന്റെ മുൻവശം വെട്ടിപ്പൊളിച്ചാണ് ഇവരെ നാട്ടുകാർ...

Read More >>
#Case | അനധികൃത സ്വത്ത് സമ്പാദനകേസില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു

Dec 4, 2024 12:38 PM

#Case | അനധികൃത സ്വത്ത് സമ്പാദനകേസില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു

കവടിയാറിലെ നിര്‍മിക്കുന്ന ആഡംബര ബംഗ്ലാവിന്റേതടക്കമുള്ള വിവരങ്ങള്‍ തേടിയ വിജിലന്‍സിന് അജിത് കുമാര്‍ രേഖകള്‍...

Read More >>
 സി പി ഐ എം കൂത്താട്ടുകുളം ഏരിയാ സമ്മേളനം മുൻ മന്ത്രിയും, സി പി ഐ എം സംസ്ഥാന കമ്മിറ്റിയംഗവുമായ എസ് ശർമ്മ ഉത്ഘാടനം ചെയ്തു.

Dec 4, 2024 12:00 PM

സി പി ഐ എം കൂത്താട്ടുകുളം ഏരിയാ സമ്മേളനം മുൻ മന്ത്രിയും, സി പി ഐ എം സംസ്ഥാന കമ്മിറ്റിയംഗവുമായ എസ് ശർമ്മ ഉത്ഘാടനം ചെയ്തു.

എ എം ചാക്കോ നഗറിൽ ചേർന്ന സമ്മേളനത്തിൽ ജോഷി സ്കറിയ രക്തസാക്ഷിത്വ പ്രമേയവും, ബീന ബാബുരാജ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.സി.എൻ പ്രഭ കുമാർ സ്വാഗതം...

Read More >>
 #CPIM | സി പി ഐ എം കൂത്താട്ടുകുളം ഏരിയാ സമ്മേളനത്തിന് ഔപചാരിക തുടക്കം.

Dec 4, 2024 11:37 AM

#CPIM | സി പി ഐ എം കൂത്താട്ടുകുളം ഏരിയാ സമ്മേളനത്തിന് ഔപചാരിക തുടക്കം.

എ എം ചാക്കോ നഗറിൽ പാർട്ടിയുടെ മുതിർന്ന അംഗംപി.എസ് മോഹനൻ പതാക ഉയർത്തി....

Read More >>
Top Stories

News Roundup