കൊല്ലം: കൊല്ലം കടയ്ക്കലിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാഹനം വീടിന്റെ മതിൽ തകർത്ത് പാഞ്ഞുകയറി അപകടം. രാവിലെയാണ് അപകടം നടന്നത്. തടി കയറ്റുകയായിരുന്ന പിക്കപ്പ് വാഹനമാണ് മതിൽ തകർത്ത് പാഞ്ഞെത്തിയത്. അപകട സമയം വാഹനത്തിന് മുകളിൽ തൊഴിലാളികൾ ഉണ്ടായിരുന്നു. ആർക്കും കാര്യമായ പരിക്കില്ല. പെട്ടെന്ന് വാഹനം നിയന്ത്രണം വിട്ട് അതിവേഗത്തില്‍ മുന്നോട്ട് നീങ്ങുകയായിരുന്നു. വീടിന്‍റെ മുറ്റത്തേക്ക് പാഞ്ഞിറങ്ങിയ വാഹനം ബാത്റൂമിന്‍റെ സൈഡില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. മൂന്ന് തൊഴിലാളികളാണ് വാഹനത്തിന് മുകളിലുണ്ടായിരുന്നത്. ഇവര്‍ക്ക് നിസാര പരിക്ക് മാത്രമാണുണ്ടായിരുന്നത്. വീടിന് പുറത്ത് ആ സമയം ആളുകള്‍ ഒന്നും ഇല്ലാതിരുന്നതിനാല്‍ അപകടമൊഴിവായി.
The pick-up vehicle, which was carrying wood, went out of control and broke the wall of the house