കടുത്തുരുത്തി : ആപ്പാഞ്ചിറ കീഴൂർ റോഡിൽ കൊറിയർ സാധനങ്ങൾ കയറ്റി വന്ന പിക്കപ്പ് വാൻ പൂഴിക്കോൽ കുരിശുപള്ളി ജംഗ്ഷൻ സമീപം വളവിൽ നിയന്ത്രണം വിട്ടു പോസ്റ്റിൽ ഇടിച്ച് മറിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. നിസ്സാര പരിക്കുകളോടെ ഡ്രൈവർ രക്ഷപ്പെട്ടു, ഉച്ചസമയ മായിരുന്നതും തിരക്ക് കുറവുള്ള സമയമായതുകൊണ്ടും മറ്റു ആളപായമില്ല. ക്രെയിൻ കൊണ്ടുവന്നു പിക്കപ്പ് വാൻ ഉയർത്തി മാറ്റി, റോഡ് ഗതാഗതയോഗ്യമാക്കി.
A pickup van carrying courier goods overturned on Appanchira Keezhur road.