കോട്ടയം: പാമ്പാടി ചെവിക്കുന്നേൽ സെന്‍റ് ജോൺസ് പള്ളിയുടെ വാതിൽ കത്തിച്ച് ദ്വാരമുണ്ടാക്കി മോഷണം. പള്ളിയുടെ വാതിലിന്‍റെ ഒരു ഭാഗം തീ കത്തിച്ച് ദ്വാരമുണ്ടാക്കിയാണ് മോഷ്ടാവ് അകത്തു കയറി കവർച്ച നടത്തിയത്. ദേവാലയത്തിനുള്ളിലെ പ്രധാന നേർച്ചപ്പെട്ടിയുടെ താഴ് തകർത്താണ് മോഷ്ടാവ് പണം കവർന്നത്. മൂന്നു മാസമായി നേർച്ചയായി ലഭിച്ച തുക നഷ്ടമായെന്ന് പള്ളി അധികൃതർ അറിയിച്ചു. ശനിയാഴ്ച അർദ്ധ രാത്രിയോടെയാണ് മോഷണം നടന്നതെന്ന് സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ബോധ്യമായി. പാന്‍റും ഷർട്ടും ധരിച്ചയാളാണ് ദൃശ്യത്തിലുള്ളത്. ഞായർ രാവിലെ കുർബാനയ്ക്ക് എത്തിയപ്പോഴാണ് മോഷണം നടന്നത് അറിഞ്ഞത്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Theft by setting fire to a door; The money in the offering box was stolen from the church.