മുംബൈ: ബോളിവുഡ് താരമായ നടന്‍ വിക്രാന്ത് മാസി അഭിനയത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ‘ട്വല്‍ത്ത് ഫെയില്‍’ അടക്കം ഹിറ്റുകളിലെ നായകമായ താരത്തിന്റെ അപ്രതീക്ഷിത പ്രഖ്യാപനം ബോളിവുഡിനെ ഞെട്ടിച്ചിട്ടുണ്ട്. ‘ദി സബര്‍മതി റിപ്പോര്‍ട്ട്’ എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്.’സീറോ സെ റീസ്റ്റാര്‍ട്ട്’ പോലുള്ള സിനിമകള്‍ താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ പ്രഖ്യാപനം പങ്കിട്ടുകൊണ്ട് ഇതുവരെയുള്ള പിന്തുണയ്ക്ക് എല്ലാവര്‍ക്കും വിക്രാന്ത് മാസി നന്ദി പറഞ്ഞു. ഭര്‍ത്താവ്, പിതാവ്, മകന്‍ എന്ന എന്ന നിലയില്‍ ഉത്തരവാദിത്വങ്ങള്‍ ഉണ്ടെന്നും വീട്ടിലേക്ക് മടങ്ങണമെന്നും നടന്‍ പറയുന്നു. അടുത്തവര്‍ഷം വരുന്ന അവസാന രണ്ട് ചിത്രങ്ങളായിരിക്കും തന്റെ അവസാന പടങ്ങള്‍ എന്നാണ് താരം പറയുന്നത്.
Actor Vikrant Massey has announced his retirement from acting.