കണ്ണൂര്‍: സിപിഎം പാപ്പിനിശേരി ഏരിയാ സമ്മേളനത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ പങ്കെടുത്തില്ല. പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍ നിന്നും തരംതാഴ്ത്തിയതിനാലാണ് ദിവ്യയ്ക്ക് സ്വന്തം നാട്ടിലെ ഏരിയാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നത്. നിലവില്‍ ഇരിണാവ് ബ്രാഞ്ച് അംഗം മാത്രമാണ് ദിവ്യ. ഏരിയാ സമ്മേളന പ്രതിനിധിയായി ലോക്കല്‍ സമ്മേളനത്തില്‍ നിന്നും തെരഞ്ഞെടുത്തില്ലെങ്കിലും ദിവ്യയ്ക്ക് സമ്മേളനത്തില്‍ ജില്ലാ കമ്മിറ്റിയംഗമെന്ന നിലയില്‍ മേല്‍ കമ്മിറ്റി പ്രതിനിധിയായി പങ്കെടുക്കാമായിരുന്നു. എന്നാല്‍ എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ കേസില്‍ ആത്മഹത്യ പ്രേരണാ കുറ്റത്തിന് ഒന്നാം പ്രതിയായി റിമാന്‍ഡ് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് പിപി ദിവ്യയെ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ നിന്നും തരംതാഴ്ത്തിയത്.
PP Divya out of CPM area conference.