ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന 'മാർക്കോ'യുടെ പ്രൊമോ സോങ് റിലീസ് ചെയ്‌ത് മണിക്കൂറുകൾക്കുള്ളിൽ ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുകയാണ്. സയിദ് അബ്ബാസ് ഈണമിട്ട് വിനായക് ശശികുമാർ വരികളഴുതി റാപ്പർ ബേബി ജീൻ പാടിയ ഗാനം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. സയീദ് അബ്ബാസ് സ്വതന്ത്ര സംവിധായകനായി ഒരുക്കിയിരിക്കുന്ന ആദ്യ ഗാനമാണ് മാർപ്പാപ്പ.
ക്യൂബ്‌സ് എന്റെർടൈൻമെൻ്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മാർക്കോ ഡിസംബർ ഇരുപതിന് പ്രദർശനത്തിനെത്തുന്നതിൻ്റെ ഭാഗമായിട്ടാണിപ്പോൾ ഈ പ്രൊമോമ്പോംഗ് പുറത്തുവിട്ടിരിക്കുന്നത്
റാപ്സോംഗിന്റെ ടോണിൽ എത്തുന്ന ഈ ഗാനം ശബ്‌ദവ്യത്യാസത്തിലും, ഈണത്തിലുമെല്ലാം ഏറെ വ്യത്യസ്ഥത പുലർത്തുന്നു. പുതിയ തലമുറയുടെ കാഴ്ച്ചപ്പാടുകൾക്കനുസരിച്ചുള്ള ഗാനം ഏറെ ആസ്വാദകരമായിരിക്കുമെന്നതിൽ സംശയമില്ല.
Unni Mukundan starrer Marco's promo song in trending list.