#bus |ബസുകളുടെ നഗരപ്രവേശം ഭാഗികമായി നടപ്പാകുന്നു

#bus |ബസുകളുടെ നഗരപ്രവേശം ഭാഗികമായി നടപ്പാകുന്നു
Nov 16, 2024 08:56 AM | By Amaya M K

വൈപ്പിൻ : (piravomnews.in) വൈപ്പിൻകരക്കാരുടെ ചിരകാല ആവശ്യമായ സ്വകാര്യ ബസുകളുടെ നഗരപ്രവേശം ഭാഗികമായി നടപ്പാകുന്നു.

അപേക്ഷിച്ച, സ്വന്തം ബസുള്ളവർക്കാണ് പെർമിറ്റ് നൽകിയിട്ടുള്ളത്. ഇതുസംബന്ധിച്ച് രണ്ടുമാസംമുമ്പ്‌ നടന്ന ആർടിഎ യോഗം അംഗീകരിച്ച പെർമിറ്റുകളാണിത്.

എടവനക്കാടുമുതൽ തെക്കോട്ടുള്ള ഭാഗങ്ങളിൽനിന്ന് സർവീസ് ആരംഭിക്കുന്ന ബസുകൾക്കാണ് പെർമിറ്റ് അനുവദിച്ചിട്ടുള്ളത്. ഇരുപത്തഞ്ചുകിലോമീറ്റർ പരിധി നിലനിൽക്കുന്നതിനാൽ പറവൂർ, മുനമ്പം എന്നിവിടങ്ങളിൽനിന്ന്‌ പുറപ്പെടുന്ന ബസുകൾക്ക് പെർമിറ്റ് അനുവദിച്ചിട്ടില്ല.

പരിധി എടുത്തകളയണമെന്ന ആവശ്യം ഇതിനകം ഉയർന്നിട്ടുണ്ട്. ഗോശ്രീ പാലങ്ങളുടെ ഉദ്ഘാടനംമുതൽ വിവിധ സംഘടനകൾ ആവശ്യം ഉയർത്തി സമരങ്ങൾ നടത്തിയിരുന്നു.

ഇതിനായി കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ നടത്തിയ ഇടപെടലും നിർണായകമായി.തീരുമാനം വന്ന സാഹചര്യത്തിൽ ഫെഡറേഷൻ ഓഫ് റസിഡന്റ്സ് അസോസിയേഷൻ അപെക്സ് കൗൺസിൽ (ഫ്രാഗ്) ഹൈക്കോടതി ജങ്ഷനിൽ ആഹ്ലാദപ്രകടനം നടത്തുകയും മധുരം വിളമ്പുകയും ചെയ്തു.

ഫ്രാഗ് പ്രസിഡന്റ് വി പി സാബു, ജനറൽ സെക്രട്ടറി അനിൽ പ്ലാവിയൻസ്, വിവിധ പഞ്ചായത്ത് അപെക്സ് ഭാരവാഹികളായ കെ ചന്ദ്രശേഖരൻ, പി കെ മനോജ്, സേവി താന്നിപ്പിള്ളി, എം എ ബാലചന്ദ്രൻ, എൻ ജെ ആന്റണി തുടങ്ങിയവർ നേതൃത്വം നൽകി.

#City #access of #buses is #partially #implemented

Next TV

Related Stories
#investigation | വനിതാ എഎസ്ഐയെക്കൊണ്ട് പരസ്യമായി മാപ്പ് പറയിപ്പിച്ച് പ്രാദേശിക എസ്എഫ്ഐ നേതാവ്, അന്വേഷണം

Nov 16, 2024 12:02 PM

#investigation | വനിതാ എഎസ്ഐയെക്കൊണ്ട് പരസ്യമായി മാപ്പ് പറയിപ്പിച്ച് പ്രാദേശിക എസ്എഫ്ഐ നേതാവ്, അന്വേഷണം

ഈ സമയം അവിടെ നിന്നും പോയ വിദ്യാർത്ഥികൾ എസ് എഫ് ഐ പ്രാദേശിക നേതാവുമായെത്തി പൊലീസിനോട് കയർക്കുകയായിരുന്നു. എ എസ് ഐയോട് മാപ്പ് പറയണം എന്നും...

Read More >>
#Gramavandi |  അഷ്ടമി ദര്‍ശകര്‍ക്ക് ആശ്വാസമായി വൈക്കം ക്ഷേത്രനഗരവും സമീപ പഞ്ചായത്തുകളും കേന്ദ്രീകരിച്ച്  കെ. എസ്. ആര്‍. ടി. സി ഗ്രാമവണ്ടി സര്‍വ്വീസ് തുടങ്ങി.

Nov 16, 2024 11:50 AM

#Gramavandi | അഷ്ടമി ദര്‍ശകര്‍ക്ക് ആശ്വാസമായി വൈക്കം ക്ഷേത്രനഗരവും സമീപ പഞ്ചായത്തുകളും കേന്ദ്രീകരിച്ച് കെ. എസ്. ആര്‍. ടി. സി ഗ്രാമവണ്ടി സര്‍വ്വീസ് തുടങ്ങി.

ഗ്രാമവണ്ടി സര്‍വ്വീസ് തുടങ്ങി. രാവിലെ 7ന് തുടങ്ങി വൈകിട്ട് 6ന് സമാപിക്കുന്ന രീതിയിലാണ് സര്‍വ്വീസ് ക്രമീകരിച്ചിരിക്കുന്നത്....

Read More >>
 #GreenArmy | ഹരിതകര്‍മസേനയുടെ സേവന നിരക്കുകള്‍ ഉയരും. ഇതു സംബന്ധിച്ച മാർഗരേഖയ്ക്ക് തദ്ദേശഭരണ വകുപ്പ് അംഗീകാരം നൽകി.

Nov 16, 2024 11:30 AM

#GreenArmy | ഹരിതകര്‍മസേനയുടെ സേവന നിരക്കുകള്‍ ഉയരും. ഇതു സംബന്ധിച്ച മാർഗരേഖയ്ക്ക് തദ്ദേശഭരണ വകുപ്പ് അംഗീകാരം നൽകി.

അതേസമയം വീടുകളിൽനിന്ന് ശേഖരിക്കുന്ന അജൈവ മാലിന്യത്തിന് നിലവിലെ നിരക്കായ പഞ്ചായത്തുകളിലെ പ്രതിമാസം 50 രൂപയും നഗരസഭകളിലെ 70 രൂപയും തുടരും....

Read More >>
#Australian Army | നേരത്തെ ഇന്ത്യൻ സൈന്യത്തിൽ മേജർ ഇപ്പോൾ ഓസ്‌ട്രേലിയൻ സൈന്യത്തിൽ ക്യാപ്റ്റൻ; ഓസ്‌ട്രേലിയൻ സൈന്യത്തിൽ സേവനം അനുഷ്ഠിക്കാൻ അവസരം ലഭിച്ച ആദ്യ ഇന്ത്യക്കാരി.

Nov 16, 2024 10:46 AM

#Australian Army | നേരത്തെ ഇന്ത്യൻ സൈന്യത്തിൽ മേജർ ഇപ്പോൾ ഓസ്‌ട്രേലിയൻ സൈന്യത്തിൽ ക്യാപ്റ്റൻ; ഓസ്‌ട്രേലിയൻ സൈന്യത്തിൽ സേവനം അനുഷ്ഠിക്കാൻ അവസരം ലഭിച്ച ആദ്യ ഇന്ത്യക്കാരി.

മറ്റ് രാജ്യങ്ങളിൽനിന്നുള്ള പരിചയസമ്പന്നരായ സൈനികരെ അവരുടെ റാങ്കുകൾ നിലനിർത്തി ഓസ്‌ട്രേലിയൻ സൈന്യത്തിൽ ചേരാൻ പ്രാപ്‌തമാക്കുന്നതാണ്‌ ഈ...

Read More >>
#Elur | ഏലൂർ വനിതാ ക്ഷേമോദ്ധാരണ സഹകരണസംഘത്തെ തകർക്കാൻ നീക്കം

Nov 16, 2024 10:33 AM

#Elur | ഏലൂർ വനിതാ ക്ഷേമോദ്ധാരണ സഹകരണസംഘത്തെ തകർക്കാൻ നീക്കം

ഈ സാഹചര്യത്തിലാണ് പ്രദേശത്തെ ചില രാഷ്ട്രീയ നേതാക്കളുമായി ബിന്ദുവിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം ബാങ്കിനുമുന്നിൽ നാടകീയസംഭവങ്ങൾ...

Read More >>
 #sports | കായികക്കുതിപ്പിന്‌ കരുത്തേകാൻ സ്‌പോർട്‌സ്‌ സമുച്ചയം ഒരുങ്ങുന്നു

Nov 16, 2024 10:19 AM

#sports | കായികക്കുതിപ്പിന്‌ കരുത്തേകാൻ സ്‌പോർട്‌സ്‌ സമുച്ചയം ഒരുങ്ങുന്നു

വർഷങ്ങളായി ജീർണാവസ്ഥയിലുള്ള സ്‌റ്റേഡിയം സെപ്‌തംബറിലാണ്‌ പൊളിക്കാൻ തുടങ്ങിയത്‌. നിലവിൽ 65 ശതമാനം...

Read More >>
Top Stories