#theft | സ്വൈര്യ ജീവിതം തകർത്ത് മോഷണ സംഘം ; ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിൻ്റെയും സ്വർണമാല കവർന്നു

#theft | സ്വൈര്യ ജീവിതം തകർത്ത് മോഷണ സംഘം ; ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിൻ്റെയും സ്വർണമാല കവർന്നു
Nov 15, 2024 08:16 AM | By Amaya M K

പുന്നപ്ര: (piravomnews.in) ആലപ്പുഴക്കാരുടെ സ്വൈര്യ ജീവിതം തകർത്ത് മോഷണ സംഘം. പുന്നപ്രയിയിൽ ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിൻ്റെയും സ്വർണമാല കവർന്നു.

മോഷണ രീതിയിലെ സമാനതകളിൽ മണ്ണഞ്ചേരിയിൽ മോഷണം നടത്തിയ കുറുവ സംഘമാണ് പുന്നപ്രയിലും മോഷണം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. കുറുവ സംഘത്തിനായി പൊലീപൊലീസിന്റെ ശക്തമായ അന്വേഷണം നടക്കുന്നിതിടയിലാണ് വീണ്ടും മോഷണം.

മണ്ണഞ്ചേരിയിൽ മോഷണം നടന്ന പ്രദേശത്ത് നിന്നും 11 കിലോമീറ്റർ മാത്രം അകലെയാണ് ഇന്നലെ പുലർച്ചെ മോഷണം. പറവൂർ തൂക്കുകുളം കിഴക്ക് മനോഹരന്റെ വീടിന്റെ അടുക്കളവാതിൽ കുത്തിത്തുറന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന മകൾ നീതുവിന്റെ കഴുത്തിൽ കിടന്ന ഒന്നരപവന്റെ സ്വർണ്ണമാലയും 9 മാസം പ്രായമുള്ള കുഞ്ഞിന്റെ അര പവന്റെ മാലയുമാണ് അപഹരിച്ചത്.

അടുക്കളവാതിലിന്റെ കൊളുത്ത് പൊളിച്ചാണ് കള്ളൻ അകത്തുകയറിയത്. പാന്റ് മടക്കിവച്ച് ഷർട്ടിടാതെ മുഖം മറച്ച ഒരാളാണ് മോഷണം നടത്തിയത്. മുറിക്കകത്തെ വെളിച്ചത്തിൽകണ്ടുവെന്നും കുഞ്ഞുള്ളതുകൊണ്ട് രാത്രി ലൈറ്റിട്ടാണ് കിടക്കുന്നതെന്നും മാല നഷ്ടപ്പെട്ട നീതു പോലീസിനു നൽകിയത്.

കുറുവാ സംഘത്തിന്റേതെന്ന് സംശയിക്കുന്ന പത്തോളം മോഷണങ്ങളാണ് ജില്ലയിൽ അടുത്തിടെ ഉണ്ടായത്. കോമളപുരത്തും മണ്ണഞ്ചേരിയിലും ചേർത്തലയിലും കായംകുളത്തുമാണ് കുറുവാ സംഘത്തിന്റെ സാന്നിധ്യം തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചത്.

അടുക്കള വാതിൽ പൊളിച്ച് അകത്തു കടക്കൽ, വസ്ത്രധാരണം, സ്ത്രീകളുടെ മാത്രം മാല പൊട്ടിക്കൽ തുടങ്ങിയ മോഷണ രീതികളിൽ നിന്നാണ് കുറുവാ സംഘം എന്ന് പോലീസ് സംശയിക്കുന്നത്.

The #theft #gang #destroyed the #independent life; The #gold #necklace of the #sleeping #mother and #baby was stolen

Next TV

Related Stories
NREG വർക്കേഴ്സ് യൂണിയൻ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും നിവേദന സമർപ്പണവും നടത്തി

Dec 7, 2024 10:38 AM

NREG വർക്കേഴ്സ് യൂണിയൻ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും നിവേദന സമർപ്പണവും നടത്തി

ഗ്രാമ പഞ്ചായത്ത് മാർച്ചും ധർണ്ണയും നിവേദന സമർപ്പണവും...

Read More >>
ഭർതൃഗൃഹത്തില്‍ നവവധു മരിച്ച നിലയില്‍.

Dec 7, 2024 10:28 AM

ഭർതൃഗൃഹത്തില്‍ നവവധു മരിച്ച നിലയില്‍.

വീട്ടിലെ രണ്ടാമത്തെ നിലയിലെ ബെഡ്റൂമില്‍ ജനലില്‍ തൂങ്ങിയ നിലയിലാണ് ഇന്ദുജയെ...

Read More >>
ബസ്സുകള്‍ക്കിടയില്‍ കുടുങ്ങി കേരള ബാങ്ക് മാനേജര്‍ മരിച്ചു.

Dec 7, 2024 10:18 AM

ബസ്സുകള്‍ക്കിടയില്‍ കുടുങ്ങി കേരള ബാങ്ക് മാനേജര്‍ മരിച്ചു.

ആളുകള്‍ ബഹളം വെച്ചതോടെയാണ് അപകടം തിരിച്ചറിഞ്ഞത്. ഉടനെ തന്നെ ഫോർട്ട് പൊലീസ് സ്ഥലത്തെത്തി....

Read More >>
 ക്രെയിൻ സ്കൂട്ടറിൽ ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു.

Dec 7, 2024 12:10 AM

ക്രെയിൻ സ്കൂട്ടറിൽ ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു.

പിന്നിൽ നിന്ന് വന്ന ക്രെയിൻ സ്കൂട്ടറിൽ ഇടിച്ചതോടെ നേഹ റോഡിലേക്ക് വീണു. ഇതോടെ...

Read More >>
ടാറ്റ പഞ്ചുമായി കൂട്ടിയിച്ചിട്ട് തരിപ്പണമായി ബിഎംഡബ്ല്യൂ.

Dec 6, 2024 10:59 PM

ടാറ്റ പഞ്ചുമായി കൂട്ടിയിച്ചിട്ട് തരിപ്പണമായി ബിഎംഡബ്ല്യൂ.

അമിതവേഗതയിലെത്തിയ ബിഎംഡബ്ല്യു കാർ ടാറ്റ പഞ്ചുമായി കൂട്ടിയിടിച്ച ശേഷം ഡിവൈഡറിൽ ഇടിക്കുകയായിരുന്നു....

Read More >>
പിറവത്തെ എയ്ഡഡ് സ്കൂളിലെ അദ്ധ്യാപകനെത്തിരെ പീഡന പരാതി

Dec 6, 2024 10:21 PM

പിറവത്തെ എയ്ഡഡ് സ്കൂളിലെ അദ്ധ്യാപകനെത്തിരെ പീഡന പരാതി

സ്കൂളിലെ കൗൺസിലിങ്ങിൽ വിദ്യാർത്ഥിനി പരാതി പറഞ്ഞെക്കിലും, അദ്ധ്യാപക്കരും , മാനേജ്മെന്റ് അധികൃതരും കൂടി പരാതി പൂഴ്തി വെയ്ക്കാന്നും, ഇരയെ...

Read More >>
Top Stories










News Roundup