---
title: "#CPI(M) | സിപിഐ എം തലയോലപ്പറമ്പ് ഏരിയാ സമ്മേളനത്തിന് ചെങ്കൊടി ഉയർന്നു."
english_title: "Red flag raised for CPI(M) Thalayolaparam area conference."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/249449/red-flag-raised-for-cpim-thalayolaparam-area-conference"
published_at: "2024-11-15T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6736de4b9c28d_SVFSTG.jpg"
keywords: []
---

# #CPI(M) | സിപിഐ എം തലയോലപ്പറമ്പ് ഏരിയാ സമ്മേളനത്തിന് ചെങ്കൊടി ഉയർന്നു.

> **Lead Summary:** തലയോലപ്പറമ്പ് : സിപിഐ എം തലയോലപ്പറമ്പ് ഏരിയാ സമ്മേളനത്തിന് തലയോലപ്പറമ്പ് പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ ചെങ്കൊടി ഉയർന്നു. പൊതുസമ്മേളന നഗറിലേക്കുള്ള പതാകജാഥ വെള്ളൂരിലെ ഇ എം കുഞ്ഞുമുഹമ്മദ് സ്മൃതി കേന്ദ്രത്തിൽ നിന്നും, ടി വി രാജന്റെ നേതൃത്വത്തിലും,പ്രതിനിധി സമ്മേളന നഗറിലേക്കുള്ള പതാകജാഥ തട്ടാവേലിയിലെ ടി.ഐ ചെല്ലപ്പൻ സ്മൃതി കേന്ദ്രത്തിൽ നിന്ന് കെ വിജയന്റെ നേതൃത്വത്തിലും പൊതുസമ്മേളന നഗറിലേക്കുള്ള കൊടിമരം വടയാറിൽ വി കെ ഗോപിനാഥൻ സ്മാരക സ്മൃതിമണ്ഡപത്തിൽ നിന്നും വി കെ രവിയുടെ നേതൃത്വത്തിലും പ്രതിനിധി സമ്മേളന നഗറിലേക്കുള്ള കൊടിമരം തലയോലപ്പറമ്പ് കെ കെ പരമേശ്വരൻ സ്മൃതികേന്ദ്രത്തിൽ നിന്നും എ പത്രോസിന്റെ നേതൃത്വത്തിലും പൊതുസമ്മേളന നഗറിലേക്കുള്ള കപ്പിയും കയറും കുലശേഖരമംഗലം സി ആർ പ്രസന്നകുമാർ സ്മാരക മണ്ഡപത്തിൽ നിന്ന് കെ എസ് വേണുഗോപാലിന്റെ നേതൃത്വത്തിലും പ്രതിനിധി സമ്മേളന നഗറിലേക്കുള്ള കപ്പിയും കയറും വടകരയിലെ കെ എസ് ഗോപാലൻ സ്മൃതി കേന്ദ്രത്തിൽ നിന്നും വി എൻ ബാബുവിന്റെ നേതൃത്വത്തിലും നൂറുകണക്കിന് ടൂവീലറുകളുടെയും മറ്റ് വാഹനങ്ങളുടെയും അകമ്പടിയോടെ തലയോലപ്പറമ്പ് സെൻട്രൽ ജംഗ്ഷനിൽ സംഗമിച്ച് പൊതുസമ്മേളന നഗരിയിലേക്ക് എത്തി. സ്വാഗതസംഘം ചെയർമാൻ ഡോ സി എം കുസുമന്‍ പതാക ഉയർത്തി.....

## Article Content

തലയോലപ്പറമ്പ് : സിപിഐ എം തലയോലപ്പറമ്പ് ഏരിയാ സമ്മേളനത്തിന് തലയോലപ്പറമ്പ് പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ ചെങ്കൊടി ഉയർന്നു. പൊതുസമ്മേളന നഗറിലേക്കുള്ള പതാകജാഥ വെള്ളൂരിലെ ഇ എം കുഞ്ഞുമുഹമ്മദ് സ്മൃതി കേന്ദ്രത്തിൽ നിന്നും, ടി വി രാജന്റെ നേതൃത്വത്തിലും,പ്രതിനിധി സമ്മേളന നഗറിലേക്കുള്ള പതാകജാഥ തട്ടാവേലിയിലെ ടി.ഐ ചെല്ലപ്പൻ സ്മൃതി കേന്ദ്രത്തിൽ നിന്ന് കെ വിജയന്റെ നേതൃത്വത്തിലും പൊതുസമ്മേളന നഗറിലേക്കുള്ള കൊടിമരം വടയാറിൽ വി കെ ഗോപിനാഥൻ സ്മാരക സ്മൃതിമണ്ഡപത്തിൽ നിന്നും വി കെ രവിയുടെ നേതൃത്വത്തിലും പ്രതിനിധി സമ്മേളന നഗറിലേക്കുള്ള കൊടിമരം തലയോലപ്പറമ്പ് കെ കെ പരമേശ്വരൻ സ്മൃതികേന്ദ്രത്തിൽ നിന്നും എ പത്രോസിന്റെ നേതൃത്വത്തിലും പൊതുസമ്മേളന നഗറിലേക്കുള്ള കപ്പിയും കയറും കുലശേഖരമംഗലം സി ആർ പ്രസന്നകുമാർ സ്മാരക മണ്ഡപത്തിൽ നിന്ന് കെ എസ് വേണുഗോപാലിന്റെ നേതൃത്വത്തിലും പ്രതിനിധി സമ്മേളന നഗറിലേക്കുള്ള കപ്പിയും കയറും വടകരയിലെ കെ എസ് ഗോപാലൻ സ്മൃതി കേന്ദ്രത്തിൽ നിന്നും വി എൻ ബാബുവിന്റെ നേതൃത്വത്തിലും നൂറുകണക്കിന് ടൂവീലറുകളുടെയും മറ്റ് വാഹനങ്ങളുടെയും അകമ്പടിയോടെ തലയോലപ്പറമ്പ് സെൻട്രൽ ജംഗ്ഷനിൽ സംഗമിച്ച് പൊതുസമ്മേളന നഗരിയിലേക്ക് എത്തി. സ്വാഗതസംഘം ചെയർമാൻ ഡോ സി എം കുസുമന്‍ പതാക ഉയർത്തി.....

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/249449/red-flag-raised-for-cpim-thalayolaparam-area-conference)