#HighCourt | ആനകളെ തുടർച്ചയായി മൂന്ന് മണിക്കൂറിൽ കൂടുതൽ എഴുന്നള്ളിക്കരുത്‌ ; മാർഗനിർദേശവുമായി ഹൈക്കോടതി

#HighCourt | ആനകളെ തുടർച്ചയായി മൂന്ന് മണിക്കൂറിൽ കൂടുതൽ എഴുന്നള്ളിക്കരുത്‌ ; മാർഗനിർദേശവുമായി ഹൈക്കോടതി
Nov 15, 2024 08:07 AM | By Amaya M K

കൊച്ചി : (piravomnews.in) മതപരമായ ഉത്സവങ്ങളിലും ചടങ്ങുകളിലും സ്ഥലസൗകര്യം അനുസരിച്ചുമാത്രമെ ആന എഴുന്നള്ളിപ്പിന് അനുമതി നൽകാവൂവെന്ന്‌ ഹൈക്കോടതി. ആനകളെ തുടർച്ചയായി മൂന്നുമണിക്കൂറിൽ കൂടുതൽ എഴുന്നള്ളിക്കരുത്‌.

ആനകൾ തമ്മിൽ മൂന്നു മീറ്ററും ആനയും മനുഷ്യരും തമ്മിൽ എട്ടു മീറ്ററും അകലം പാലിക്കണമെന്നും ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവരുടെ ബെഞ്ച്‌ മാർഗരേഖയിൽ നിർദേശിച്ചു. ആനയെ തുടർച്ചയായി ആറു മണിക്കൂറിലേറെ യാത്രചെയ്യിക്കരുത്‌.

സംഘാടകർ ആനയുടെ ആരോഗ്യ സർട്ടിഫിക്കറ്റ് അടക്കം എല്ലാ രേഖകളും ഉറപ്പാക്കണം. എഴുന്നള്ളിപ്പിന്‌ ഒരു മാസംമുമ്പ്‌ അപേക്ഷ നൽകണം. ജില്ലാസമിതി സർട്ടിഫിക്കറ്റുകൾ പരിശോധിച്ചേ അനുമതി നൽകാവൂ. ജില്ലാ സമിതികളിൽ അനിമൽ വെൽഫെയർ ബോർഡ്‌ അംഗവും ഉണ്ടാകണം.

നല്ല ഭക്ഷണം, വിശ്രമം, എഴുന്നള്ളിക്കാൻ ആവശ്യമായ സ്ഥലം എന്നിവ ഉറപ്പാക്കണം. സർക്കാർ ഡോക്ടർമാരിൽനിന്നുള്ള ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉറപ്പാക്കണം.

എഴുന്നള്ളിപ്പിൽ സംഘാടകസമിതികൾ എലിഫന്റ്‌ സ്ക്വാഡ് എന്ന പേരിൽ ആളുകളെ നിയോഗിക്കുന്നത്‌ വിലക്കി. ആനകളെ പിടികൂടാൻ പ്രാകൃതരീതിയിലുള്ള ‘ക്യാപ്ച്ചർ ബെൽറ്റ്’ ഉപയോഗിക്കരുത്‌.

നാട്ടാനപരിപാലനം സംബന്ധിച്ച് സുപ്രീംകോടതി നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിൽ പരിശോധിച്ച് നടപടിയെടുക്കാൻ വനം–-വന്യജീവി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് നിർദേശിച്ചു.

മതപരമായ ചടങ്ങുകളിൽ ആനകൾതന്നെ വേണമെന്ന ആചാരമുണ്ടെന്ന് വിശ്വസിക്കുന്നില്ലെങ്കിലും നിലവിൽ എഴുന്നള്ളിപ്പിനുള്ള നിയന്ത്രണങ്ങൾ മാത്രമാണ് നിർദേശിക്കുന്നതെന്നും കോടതി പറഞ്ഞു. കേസിൽ തിരുവിതാംകൂർ, കൊച്ചിൻ, മലബാർ, ഗുരുവായൂർ ദേവസ്വം ബോർഡുകളെ കക്ഷിചേർത്തു.

മറ്റു പ്രധാന
മാർഗനിർദേശങ്ങൾ

ആനയും തീവെട്ടിയും തമ്മിൽ അഞ്ചു മീറ്റർ ദൂരപരിധി വേണം, ആനകൾ നിൽക്കുന്നിടത്ത്‌ ബാരിക്കേഡ് വേണം, ദിവസം 30 കി.മീ. കൂടുതൽ ആനകളെ നടത്തിക്കരുത്, രാത്രി 10 മുതൽ പുലർച്ചെ നാലുവരെ യാത്ര ചെയ്യിക്കരുത്, രാത്രിയിൽ ശരിയായ വിശ്രമസ്ഥലം സംഘാടകർ ഉറപ്പാക്കണം, ദിവസം 125 കി.മീറ്ററിൽ കൂടുതൽ യാത്ര ചെയ്യിക്കരുത്, കൊണ്ടുപോകുന്ന വാഹനത്തിന്റെ വേഗം 25 കി.മീറ്ററിൽ താഴെയാകണം, രാവിലെ ഒമ്പതുമുതൽ വൈകിട്ട്‌ അഞ്ചുവരെ പൊതുനിരത്തിലൂടെ എഴുന്നള്ളിക്കരുത്, വെടിക്കെട്ട് സ്ഥലവും ആനയും തമ്മിൽ 100 മീറ്റർ അകലം വേണം.




#Elephants #should not be #kept awake for more than #three hours at a #stretch; #HighCourt with #guidance

Next TV

Related Stories
NREG വർക്കേഴ്സ് യൂണിയൻ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും നിവേദന സമർപ്പണവും നടത്തി

Dec 7, 2024 10:38 AM

NREG വർക്കേഴ്സ് യൂണിയൻ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും നിവേദന സമർപ്പണവും നടത്തി

ഗ്രാമ പഞ്ചായത്ത് മാർച്ചും ധർണ്ണയും നിവേദന സമർപ്പണവും...

Read More >>
ഭർതൃഗൃഹത്തില്‍ നവവധു മരിച്ച നിലയില്‍.

Dec 7, 2024 10:28 AM

ഭർതൃഗൃഹത്തില്‍ നവവധു മരിച്ച നിലയില്‍.

വീട്ടിലെ രണ്ടാമത്തെ നിലയിലെ ബെഡ്റൂമില്‍ ജനലില്‍ തൂങ്ങിയ നിലയിലാണ് ഇന്ദുജയെ...

Read More >>
ബസ്സുകള്‍ക്കിടയില്‍ കുടുങ്ങി കേരള ബാങ്ക് മാനേജര്‍ മരിച്ചു.

Dec 7, 2024 10:18 AM

ബസ്സുകള്‍ക്കിടയില്‍ കുടുങ്ങി കേരള ബാങ്ക് മാനേജര്‍ മരിച്ചു.

ആളുകള്‍ ബഹളം വെച്ചതോടെയാണ് അപകടം തിരിച്ചറിഞ്ഞത്. ഉടനെ തന്നെ ഫോർട്ട് പൊലീസ് സ്ഥലത്തെത്തി....

Read More >>
 ക്രെയിൻ സ്കൂട്ടറിൽ ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു.

Dec 7, 2024 12:10 AM

ക്രെയിൻ സ്കൂട്ടറിൽ ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു.

പിന്നിൽ നിന്ന് വന്ന ക്രെയിൻ സ്കൂട്ടറിൽ ഇടിച്ചതോടെ നേഹ റോഡിലേക്ക് വീണു. ഇതോടെ...

Read More >>
ടാറ്റ പഞ്ചുമായി കൂട്ടിയിച്ചിട്ട് തരിപ്പണമായി ബിഎംഡബ്ല്യൂ.

Dec 6, 2024 10:59 PM

ടാറ്റ പഞ്ചുമായി കൂട്ടിയിച്ചിട്ട് തരിപ്പണമായി ബിഎംഡബ്ല്യൂ.

അമിതവേഗതയിലെത്തിയ ബിഎംഡബ്ല്യു കാർ ടാറ്റ പഞ്ചുമായി കൂട്ടിയിടിച്ച ശേഷം ഡിവൈഡറിൽ ഇടിക്കുകയായിരുന്നു....

Read More >>
പിറവത്തെ എയ്ഡഡ് സ്കൂളിലെ അദ്ധ്യാപകനെത്തിരെ പീഡന പരാതി

Dec 6, 2024 10:21 PM

പിറവത്തെ എയ്ഡഡ് സ്കൂളിലെ അദ്ധ്യാപകനെത്തിരെ പീഡന പരാതി

സ്കൂളിലെ കൗൺസിലിങ്ങിൽ വിദ്യാർത്ഥിനി പരാതി പറഞ്ഞെക്കിലും, അദ്ധ്യാപക്കരും , മാനേജ്മെന്റ് അധികൃതരും കൂടി പരാതി പൂഴ്തി വെയ്ക്കാന്നും, ഇരയെ...

Read More >>
Top Stories