#kochi | അതിശയക്കാഴ്‌ചയായി 
ആഴത്തിൽ ഒരു ‘വൻപണി’

#kochi | അതിശയക്കാഴ്‌ചയായി 
ആഴത്തിൽ ഒരു ‘വൻപണി’
Nov 15, 2024 07:26 AM | By Amaya M K

കൊച്ചി : (piravomnews.in) അതിശയക്കാഴ്‌ചയായി ദർബാർ ഹാൾ റോഡിൽ ബിപിസിഎല്ലിന്റെ പൈപ്പ്‌ സ്ഥാപിക്കൽ.

ടാർ ചെയ്ത റോഡ് വെട്ടിപ്പൊളിക്കാതെ കൂറ്റൻ ഇരുമ്പുപൈപ്പുകൾ പത്തടി താഴ്‌ചയിൽ സ്ഥാപിക്കുന്ന പ്രവൃത്തിയാണ്‌ സാങ്കേതികവിദ്യയുടെ സഹായത്തോടെ അന്തിമഘട്ടത്തിലേക്ക്‌ അടുക്കുന്നത്‌.

വെൽഡ്‌ ചെയ്‌ത്‌ കൂട്ടിയോജിപ്പിച്ച വലിയ കറുത്ത പൈപ്പുകൾ ദിവസങ്ങൾക്കുള്ളിലാണ്‌ റോഡ് നിരപ്പിനടിയിൽ സ്ഥാപിക്കുന്നത്‌. പണി നടക്കുന്നത്‌ പുറമെ അറിയില്ല. ബിപിസിഎല്ലിന്റെ ക്രൂഡോയിൽ, ഓയിൽ പൈപ്പുകൾ മാറ്റുന്നതിന്റെ ഭാഗമായിട്ടാണ് പ്രവൃത്തി.

ഹൊറിസോണ്ടൽ ഡയറക്‌ഷനൽ ഡ്രില്ലിങ്‌ (എച്ച്ഡിഡി) സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ വലിയ യന്ത്രം ഉപയോഗിച്ചാണ്‌ പൈപ്പ്‌ സ്ഥാപിക്കുന്നത്. കുഴിക്കാതെ ഭൂമിക്കടിയിൽ പൈപ്പുകളും കേബിളുകളും ഇടാൻ കഴിയുന്ന യന്ത്രമാണ് എച്ച്ഡിഡി.

ആദ്യഘട്ടത്തിൽ പ്രാരംഭദ്വാരമുണ്ടാക്കും. തുടർന്ന്‌ ബാക്ക് റീമർ എന്ന വലിയ തുരക്കൽ ഉപകരണം ഉപയോഗിച്ച്‌ ദ്വാരം വലുതാക്കും. മൂന്നാംഘട്ടത്തിലാണ്‌ പൈപ്പ് സ്ഥാപിക്കൽ. ഇത്രയും വലിയ ജോലിക്ക്‌ 35 പേർമാത്രമാണുള്ളത്‌.

മികച്ച സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ്‌ പഴയ പൈപ്പ്‌ മാറ്റുന്നത്‌. നിലവിലുള്ളവ 1966ൽ സ്ഥാപിച്ചതാണ്. മാക്‌സ്‌ടെക് എൻജിനിയറിങ്‌ പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നാണ് പദ്ധതി. ദർബാർ ഹാൾ റോഡിലെ പ്രവൃത്തി അന്തിമഘട്ടത്തിലാണ്‌.

ഇത്‌ കഴിഞ്ഞാൽ സൗത്ത്, കതൃക്കടവ്, പൊന്നുരുന്നി, അമ്പലമുകൾ എന്നിവിടങ്ങളിലും പൈപ്പ്‌ മാറ്റും. എണ്ണശുദ്ധീകരണശാലമുതൽ കൊച്ചി ഓയിൽ ടെർമിനൽവരെ പത്തുകിലോമീറ്ററിലെ പൈപ്പുകളാണ്‌ മാറ്റിസ്ഥാപിക്കുന്നത്.

എണ്ണ വരും വഴി

തുറമുഖത്ത്‌ വരുന്ന എണ്ണ ടാങ്കറിൽനിന്ന്‌ ക്രൂഡോയിൽ ഈ പൈപ്പുകളിലൂടെയാണ്‌ കൊച്ചി റിഫൈനറിയിലേക്ക് പോകുന്നത്‌.

ക്രൂഡോയിൽ സംസ്‌കരിച്ച്‌ വേർതിരിച്ച പെട്രോൾ, ഡീസൽ, നാഫ്ത മുതലായവ മറ്റൊരു പൈപ്പ്‌ലൈനിലൂടെ തിരികെ ടെർമിനലിലേക്കും അവിടെനിന്ന്‌ കപ്പലിലേക്കും പമ്പുചെയ്യും. ടെർമിനലിൽനിന്ന്‌ കപ്പലിൽ എണ്ണ മറ്റ് സംസ്ഥാനങ്ങളിലേക്ക്‌ പോകുന്നുണ്ട്‌.




A #'huge work' in #astonishing #depth

Next TV

Related Stories
മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന മൻമോഹൻ സിങ് അന്തരിച്ചു

Dec 26, 2024 10:50 PM

മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന മൻമോഹൻ സിങ് അന്തരിച്ചു

ഇന്ത്യ കണ്ട എറ്റവും മികച്ച സാമ്പത്തിക വിദഗ്ദ്ധരിൽ ഒരാളായിരുന്നു....

Read More >>
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ദില്ലിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Dec 26, 2024 10:11 PM

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ദില്ലിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ദില്ലി എയിംസിലെ അത്യാഹിത വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്....

Read More >>
വൈക്കം തലയോലപറമ്പ് വെട്ടിക്കാട്ടുമുക്കിൽ മൂവാറ്റുപുഴയാറിൽ  കുളിക്കാനിറങ്ങിയ16 കാരൻ മുങ്ങിമരിച്ചു.

Dec 26, 2024 04:06 PM

വൈക്കം തലയോലപറമ്പ് വെട്ടിക്കാട്ടുമുക്കിൽ മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ16 കാരൻ മുങ്ങിമരിച്ചു.

കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ അസീഫിനെ ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു....

Read More >>
കാട്ടിറച്ചിയുമായി രണ്ട് പേർ പിടിയിൽ; പിടിയിലായത് സ്ഥിരം നായാട്ടു സംഘമെന്ന് വനം വകുപ്പ്.

Dec 26, 2024 01:26 PM

കാട്ടിറച്ചിയുമായി രണ്ട് പേർ പിടിയിൽ; പിടിയിലായത് സ്ഥിരം നായാട്ടു സംഘമെന്ന് വനം വകുപ്പ്.

കത്തികളും സെർച്ച് ലൈറ്റുകളും ഒരു നാടൻ തോക്കും വീട്ടിൽ നിന്ന്...

Read More >>
യുവതി ആറ് വിവാഹം കഴിച്ച്‌ പണം തട്ടി ; ഏഴാമത്തെ വിവാഹത്തില്‍ പിടിയില്‍.

Dec 26, 2024 10:47 AM

യുവതി ആറ് വിവാഹം കഴിച്ച്‌ പണം തട്ടി ; ഏഴാമത്തെ വിവാഹത്തില്‍ പിടിയില്‍.

വിവാഹത്തിന് ഒന്നേകാല്‍ ലക്ഷം ചെലവുണ്ടെന്നും ഇത് തരണമെന്നും യുവതിയും സംഘവും...

Read More >>
അസർബൈജാൻ എയർലൈൻസിന്റ യാത്രാ വിമാനം തകർന്നുവീണ് അപകടം. 

Dec 26, 2024 10:30 AM

അസർബൈജാൻ എയർലൈൻസിന്റ യാത്രാ വിമാനം തകർന്നുവീണ് അപകടം. 

തകർന്ന് വീണ ഉടനെ തന്നെ വിമാനത്തിന് തീപിടിച്ചു. രാജ്യത്തെ എമർജൻസി മന്ത്രാലയമാണ് അപകടത്തെ കുറിച്ച്‌...

Read More >>
Top Stories










News Roundup