കൂത്താട്ടുകുളം: കൂത്താട്ടുകുളം കരിമ്പനയിലെ കൊലപാതക കേസിൽ പ്രതി കുറ്റക്കാരാനെന്ന് മൂവാറ്റുപുഴ കോടതി. തിരുവനന്തപുരം അബൂരി ആനന്ദ ഭവനിൽ രാധകൃഷ്ണൻ (ബിനു-47)നെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് തെങ്കാശി സ്വദേശിയായ നാഗാർജുൻ (22) നെയാണ് കുറ്റക്കാരാനെന്ന് കോടതി കണ്ടെത്തിയത്. മൂവാറ്റുപുഴ അഡീ. ജില്ല സെഷൻസ് കോടതി ജഡ്മി ടോമി വർഗ്ഗീസാണ് പ്രതി കുറ്റക്കാരനെന്ന് വിധിച്ചത്. കരിമ്പനയിൽ കശാപ്പു തൊഴിലാളികൾ താമസിച്ചിരുന്ന വീട്ടിൽ 2023 മെയ് 30നാണ് കൊലപാതകം നടന്നത്. മരണപ്പെട്ട രാധാകൃഷ്ണനും പ്രതി നാഗാർജ്ജുനനും കരിമ്പന ഭാഗത്തുള്ള തൊഴിലുടമസ്ഥന്റ വീട്ടിലായിരുന്നു താമസം. കുളിമുറി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇതുമായി ബന്ധപെട്ട് നേരത്തെ രാധകൃഷ്ണൻ കടയുടമയോട് പരാതി പറഞ്ഞിരുന്നു. കൊലപാതക ദിവസം മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന രാധാകൃഷ്ണനെ പ്രതി ഇരുമ്പ് പൈപ്പുകൊണ്ട് പലപ്രാവിശ്യം ആഞ്ഞടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു. കൊലപാതകത്തെ തുടർന്ന് രാത്രി പ്രതി തെങ്കാശിയിലേക്ക് രക്ഷപെടുകയും തുടർന്ന് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിൽ പ്രതിയെ തെങ്കാശിയിൽ നിന്നും കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യ തെളിവുകളുടേയും, ശാസ്ത്രീയ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് കോടതി പ്രതിയെ കുറ്റക്കാരനായി കണ്ടെത്തിയത്. കൂത്താട്ടുകുളം പോലീസ് ഇൻസ്പെക്ടർ ഇന്ദ്ര രാജ് .ഡി.എസ്.അന്വോഷണം നടത്തിയ കേസിൽ ഇൻസ്പെക്ടർ നോബിൾ പി.ജെ.യാണ് പ്രതിക്കെതിരെ കുറ്റപത്രം കോടതിയിൽ ഹാജരാക്കിയത്. പ്രോസിക്യൂഷനായി അഡി. പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ്.ജ്യോതികുമാർ ഹാജരായി. കേസിൽ മൂവാറ്റുപുഴ കോടതി വ്യാഴാഴ്ച വിധി പറയും
Muvattupuzha Court found the accused guilty in the Koothattukulam Karimbana murder case.