#Kochi | കലാമണ്ഡലം പഠനകേന്ദ്രം ഫോർട്ട് കൊച്ചിയിലും വരുന്നു

#Kochi | കലാമണ്ഡലം പഠനകേന്ദ്രം ഫോർട്ട് കൊച്ചിയിലും വരുന്നു
Nov 14, 2024 09:40 AM | By Amaya M K

മട്ടാഞ്ചേരി : (piravomnews.in) കലാമണ്ഡലം പഠനകേന്ദ്രം ഫോർട്ട് കൊച്ചിയിലും വരുന്നു. സംസ്ഥാന ടൂറിസംവകുപ്പിന്റെ കീഴിലുള്ള കൊച്ചി ഹെറിറ്റേജ് കൺസർവേഷൻ സൊസൈറ്റിയുടെ ഫോർട്ട് കൊച്ചി ഫോക്‌ലോർ തിയറ്റർ സമുച്ചയത്തിലാണ് കലാമണ്ഡലം പഠന പ്രദർശനകേന്ദ്രം വരുന്നത്.

ഇതിനായി സൊസൈറ്റിമുമ്പാകെ അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുകയാണ് കലാമണ്ഡലം അധികൃതർ. ഹെറിറ്റേജ് കൺസർവേഷൻ സൊസൈറ്റിയുടെ അനുമതി ലഭിച്ചാൽ ഡിസംബറോടെ ഫോർട്ട് കൊച്ചിയിൽ കലാമണ്ഡലത്തിന്റെ ശാഖ തുടങ്ങാനാകും.

ഇതോടെ കേരളീയ തനതുകലകൾ വിദേശികൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരികളുടെമുന്നിൽ അവതരിപ്പിക്കാനാകും. കോവിഡിനുശേഷം അടഞ്ഞുകിടന്ന ഫോക്‌ലോർ തിയറ്റർ ഇപ്പോൾ നവീകരിച്ചുകൊണ്ടിരിക്കുകയാണ്.

കലാമണ്ഡലത്തിൽനിന്നുള്ള കലകൾ ആസ്വദിക്കാനും പഠിക്കാനും വിദേശികളും രാജ്യത്തിന്റെ മറ്റിടങ്ങളിൽനിന്നുള്ളവരുമെത്തുമെന്നത് ഫോർട്ട് കൊച്ചിയുടെ വിനോദസഞ്ചാരമേഖലയ്‌ക്ക് പ്രയോജനകരമാകുമെന്നാണ് കരുതുന്നത്.

അടുത്ത അധ്യയനവർഷംമുതൽ പഠനകേന്ദ്രത്തിൽ പ്രവേശനവും കലാവതരണവുമുണ്ടാകുമെന്നാണ് കരുതുന്നത്.

ഫോർട്ട് കൊച്ചിയുടെ ടൂറിസം സാധ്യതകൾകണ്ട് സ്വകാര്യസ്ഥാപനങ്ങളും ഫോക്‌ലോർ തിയറ്ററിനായി രംഗത്തുണ്ടെങ്കിലും കൽപ്പിത സർവകലാശാലയായ കലാമണ്ഡലത്തിന് ശാഖ തുടങ്ങാൻ മറ്റു തടസ്സങ്ങളൊന്നുമുണ്ടാകില്ലെന്നാണ് കരുതുന്നത്.

ഫോക്‌ലോർ തിയറ്ററിലെ താഴത്തെനിലയിലാണ് കലാമണ്ഡലം കേന്ദ്രമൊരുങ്ങുക. ഓഫീസ്, സ്റ്റേജ്, ഗ്രീൻ റൂം, പഠനകേന്ദ്രം എന്നിവയാണ് ആദ്യഘട്ടത്തിലുണ്ടാകുക.





#Kalamandalam #Learning #Center is also #coming up in #Fort #Kochi

Next TV

Related Stories
പിറവം, പെരുവ വടുകുന്നപ്പുഴയിൽ ആംബുലന്‍സ് അപകടത്തിൽ രോഗി മരിച്ചു. നാലു പേര്‍ക്ക് പരിക്ക്

Nov 14, 2024 09:44 PM

പിറവം, പെരുവ വടുകുന്നപ്പുഴയിൽ ആംബുലന്‍സ് അപകടത്തിൽ രോഗി മരിച്ചു. നാലു പേര്‍ക്ക് പരിക്ക്

ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ നിന്നും രോഗിയുമായി തുടർ ചികിത്സക്ക് പോകുന്നതിനിടെയാണ് ദാരുണമായ അപകടം ഉണ്ടായത്.ആംബുലന്‍സിലുണ്ടായിരുന്ന രോഗി സംഭവ...

Read More >>
പെരുവ വടുകുന്നപുഴയിൽ ആംബുലൻസ് മറിഞ്ഞു; ഒരാൾ മരിച്ചു.

Nov 14, 2024 09:06 PM

പെരുവ വടുകുന്നപുഴയിൽ ആംബുലൻസ് മറിഞ്ഞു; ഒരാൾ മരിച്ചു.

ഡിസ്‌ചാർച്ചയാ രോഗിയെ പോത്താനിക്കാട്ടേക്ക് കൊണ്ടുപോകുമ്പോൾ ആണ് അപകടം.ബെൻസൺ ബേബി ആണ് മരിച്ചത്.മൃതദേഹം പിറവം താലൂക് ആശുപത്രിയിൽ.പരിക്കേറ്റവരെ...

Read More >>
പെരുവ വടുകുന്നപുഴ ആംബുലൻസ് മറിഞ്ഞു അപകടം

Nov 14, 2024 08:17 PM

പെരുവ വടുകുന്നപുഴ ആംബുലൻസ് മറിഞ്ഞു അപകടം

നാലുപേർക്ക് ഗുരുതര പരിക്ക്.ഒരാളുടെ നില അതീവ ഗുരുതരം. ഇൻഡോഅമേരിക്കൻ ഹോസ്‌പിറ്റലിൽ നിന്ന് വന്ന ആംബുലൻസ് ആണ് അപകടത്തിൽ പെട്ടത് എന്നാണ്...

Read More >>
#Accident | ശബരിമലയിൽ ജോലിയ്ക്ക് പോയി തിരിച്ചുവരുകയായിരുന്ന തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് വീണു.

Nov 14, 2024 07:29 PM

#Accident | ശബരിമലയിൽ ജോലിയ്ക്ക് പോയി തിരിച്ചുവരുകയായിരുന്ന തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് വീണു.

റോഡിൽ നിന്ന് നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലുള്ള വീടിന്‍റെ മുറ്റത്തേക്കാണ് വീണത്. വീടിന്‍റെ മതിലിനോട് ചേര്‍ന്ന് തൂങ്ങിനിന്നിരുന്ന...

Read More >>
# CentralGovernment | കേരളത്തിന് തിരിച്ചടി; വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ.

Nov 14, 2024 06:24 PM

# CentralGovernment | കേരളത്തിന് തിരിച്ചടി; വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ.

ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ. നിലവിലെ മാനദണ്ഡങ്ങൾ അതിന് അനുവദിക്കുന്നില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ...

Read More >>
#Ganja | ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗ് സംശയം തോന്നി തുറന്ന് നോക്കിയപ്പോൾ 10 കിലോ കഞ്ചാവ് !...

Nov 14, 2024 04:58 PM

#Ganja | ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗ് സംശയം തോന്നി തുറന്ന് നോക്കിയപ്പോൾ 10 കിലോ കഞ്ചാവ് !...

പതിവ് പരിശോധനയ്ക്കിടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗ് സംശയം തോന്നി തുറന്ന് നോക്കിയപ്പോഴാണ് കഞ്ചാവ്...

Read More >>
Top Stories










News Roundup