#ChildrensDay | എറണാകുളം ജില്ലയിലെ പാർപ്പാകോട് എൽപി സ്കൂളിൽ ശിശുദിനാഘോഷ പരിപാടികൾ സി എഫ് സി ഐ സി ഐ ബാങ്ക് ഡയറക്ടർ മനോജ് പി തോമസ് ഉദ്ഘാടനം ചെയ്തു .

#ChildrensDay | എറണാകുളം ജില്ലയിലെ പാർപ്പാകോട് എൽപി സ്കൂളിൽ ശിശുദിനാഘോഷ പരിപാടികൾ സി എഫ് സി ഐ സി ഐ ബാങ്ക് ഡയറക്ടർ മനോജ് പി തോമസ് ഉദ്ഘാടനം ചെയ്തു .
Nov 14, 2024 12:13 PM | By Jobin PJ

" target="_blank">
എറണാകുളം ജില്ലയിലെ പാർപ്പാകോട് എൽപി സ്കൂളിൽ ശിശുദിനാഘോഷ പരിപാടികൾ സി എഫ് സി ഐ സി ഐ ബാങ്ക് ഡയറക്ടർ മനോജ് പി തോമസ് ഉദ്ഘാടനം ചെയ്തു . കുട്ടികളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ആദിത്യൻ സുനിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി എ കെ കുഞ്ഞുമോൾ ടീച്ചർ സ്വാഗതം ആശംസിച്ചു . ബാങ്ക് പ്രതിനിധി അയിഷ മാധവ് , എക്സിക്യൂട്ടീവ് മെമ്പർ ഷൈലജ റോബിൻസൺ എന്നിവർ ശിശുദിനാശംസകൾ നേർന്നു . തുടർന്ന് കുട്ടികൾക്ക് ചിത്രരചന മത്സരം നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു . കുട്ടികളുടെ ശിശുദിന പ്രസംഗം , ശിശുദിന ഗാനം , സ്കിറ്റ് എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു . ഓരോ ക്ലാസിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രധാനമന്ത്രിമാർ ശിശുദിന സന്ദേശം നൽകി . ചാച്ചാജിയുടെ സംഭാവനകൾ  , ലക്ഷ്യങ്ങൾ  എന്നിവ കുട്ടികൾക്ക് മനസ്സിലാക്കുവാനും അദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിയാനും പഠിക്കാനും നെഹ്റുവിനെ കുറിച്ചുള്ള ചർച്ചകൾക്കും ഈ ആഘോഷ പരിപാടികൾ ഏറെ സഹായകമായി . സ്റ്റാഫ് സെക്രട്ടറി ശ്രീമതി വി ആർ അമ്പിളി ടീച്ചർ നന്ദി പ്രകടിപ്പിച്ചു .

CFCCI Bank Director Manoj P Thomas inaugurated the Children's Day celebrations at Parpad LP School in Ernakulam district.

Next TV

Related Stories
വേരിനുള്ളിൽ കാൽ കുടുങ്ങി, പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

May 9, 2025 06:36 AM

വേരിനുള്ളിൽ കാൽ കുടുങ്ങി, പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കുളിക്കുന്നതിനിടയിൽ പുഴയിലെ വേരിനുള്ളിൽ കാൽ കുടുങ്ങിയാണ് അപകടം സംഭവിച്ചത്....

Read More >>
തുന്നിക്കെട്ടിയ മുറിവിൽ അസഹനീയ വേദന, സ്കാനിങ്ങിൽ കണ്ടെത്തിയത് ഉറുമ്പുകളെ; റിപ്പോർട്ട് തേടി ആരോഗ്യ വകുപ്പ്

May 9, 2025 06:29 AM

തുന്നിക്കെട്ടിയ മുറിവിൽ അസഹനീയ വേദന, സ്കാനിങ്ങിൽ കണ്ടെത്തിയത് ഉറുമ്പുകളെ; റിപ്പോർട്ട് തേടി ആരോഗ്യ വകുപ്പ്

യാത്രയ്ക്കിടെ തുന്നലിട്ട ഭാഗത്ത് അസഹനീയ വേദന അനുഭവപ്പെട്ടു. തുടർന്ന് സ്കാനിങ്ങിൽ ഉറുമ്പുകളെ കണ്ടെത്തി. ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ തുന്നൽ...

Read More >>
പാചകവാതക സിലിണ്ടറുകളുമായി പോയ മിനിലോറി വീട്ടിലേക്ക് ഇടിച്ചുകയറി

May 9, 2025 05:38 AM

പാചകവാതക സിലിണ്ടറുകളുമായി പോയ മിനിലോറി വീട്ടിലേക്ക് ഇടിച്ചുകയറി

കളമശേരിയിലെ ഗ്യാസ് ഏജൻസിയിൽനിന്ന്‌ പാചകവാതക വിതരണം ചെയ്യുന്നതിനിടെ ഇറക്കത്തുവച്ച് സമീപത്തെ വീടിന്റെ മതിൽ തകർത്ത് അടുക്കളഭാഗത്തേക്ക്‌...

Read More >>
സൈറൺ മുഴങ്ങി ; ജാഗ്രതയോടെ നാട്‌

May 8, 2025 06:08 AM

സൈറൺ മുഴങ്ങി ; ജാഗ്രതയോടെ നാട്‌

യുദ്ധസാഹചര്യം നേരിടാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലയിൽ വിവിധയിടങ്ങളിൽ സിവിൽ ഡിഫൻസ്‌ മോക്ക് ഡ്രിൽ നടത്തി.കലക്ടറേറ്റ്‌, ലുലു മാൾ, കല്യാൺ...

Read More >>
ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം

May 8, 2025 05:51 AM

ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം

ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് അപകടത്തിൽ പരിക്കേറ്റ മണികണ്ഠനെ ആദ്യം സമീപത്തെ സർക്കാർ ആശുപത്രിയിലും പിന്നീട് കുന്നംകുളത്തെ സ്വകാര്യ...

Read More >>
നവവധുവിനെ സംശയം,യുവതിയുടെ പല്ലടിച്ച് പൊഴിച്ച് ഭർത്താവ്, അതിക്രൂര മർദ്ദനം

May 7, 2025 08:49 PM

നവവധുവിനെ സംശയം,യുവതിയുടെ പല്ലടിച്ച് പൊഴിച്ച് ഭർത്താവ്, അതിക്രൂര മർദ്ദനം

വൈകിട്ട് വീട്ടിലെത്തിയ യുവാവ് നീ നാട്ടുകാരെയൊക്കെ ഫോൺ ചെയ്യുന്നത് എന്തിനാണെന്ന് ചോദിച്ച് ഭാര്യയോട് വഴക്കുണ്ടാക്കുകയും, അസഭ്യവർഷം നടത്തുകയും,...

Read More >>
Top Stories

News Roundup