---
title: "#wildelephant | വിദ്യാർഥികൾക്ക് നേരെ പാഞ്ഞെടുത്ത് കാട്ടാന ; ബസ് കാത്തുനിന്ന കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്"
english_title: "#Rushing towards the #students and #attacking them; The #children who were #waiting for the bus #escaped #unhurt"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/249192/rushing-towards-the-students-and-attacking-them-the-children-who-were-waiting-for-the-bus-escaped-unhurt"
published_at: "2024-11-14T09:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673573709ac6e_elephant.jpg"
keywords: []
---

# #wildelephant | വിദ്യാർഥികൾക്ക് നേരെ പാഞ്ഞെടുത്ത് കാട്ടാന ; ബസ് കാത്തുനിന്ന കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്

> **Lead Summary:** ഇടുക്കി: ഇടുക്കി പീരുമേട്ടിൽ സ്കൂൾ വിദ്യാർഥികൾക്ക് നേരെ പാഞ്ഞെടുത്ത് കാട്ടാന. മരിയഗിരി സ്കൂളിലെ വിദ്യാർഥികൾക്ക് നേരെയാണ് കാട്ടാന പാഞ്ഞെടുത്തത്.

## Article Content

ഇടുക്കി: ഇടുക്കി പീരുമേട്ടിൽ സ്കൂൾ വിദ്യാർഥികൾക്ക് നേരെ പാഞ്ഞെടുത്ത് കാട്ടാന. മരിയഗിരി സ്കൂളിലെ വിദ്യാർഥികൾക്ക് നേരെയാണ് കാട്ടാന പാഞ്ഞെടുത്തത്.

വിദ്യാർഥികൾ ഓടി മാറിയതിനാൽ വലിയ അപകടം ഒഴിവായി. കുട്ടികൾ ബഹളം വെച്ചതിനാൽ ആന യൂക്കാലി തോട്ടത്തിലേക്ക് ഓടിപ്പോയി. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവമുണ്ടായത്. പീരുമേടിനും കുട്ടിക്കാനത്തിനും ഇടയിലാണ് മരി​യ​ഗിരി സ്കൂൾ സ്ഥിതി ചെയ്യുന്നത്.

കുട്ടികൾ വൈകുന്നേരം ബസ് കാത്തുനിന്നപ്പോഴാണ് സംഭവം. റോഡ് മുറിച്ചു കടന്നെത്തിയ ആനയെ കണ്ട് ഭയന്ന കുട്ടികൾ സ്കൂൾ വളപ്പിലേക്ക് ഓടിക്കയറുകയായിരുന്നു.

അധ്യാപകരും നാട്ടുകാരും ഓടിയെത്തി ബഹളം വെച്ചതിനെ തുടർന്ന് ആന ഓടിപ്പോയി. ഈ ഭാ​ഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലായി കാട്ടാന ശല്യം തുടരുന്നതായി നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/249192/rushing-towards-the-students-and-attacking-them-the-children-who-were-waiting-for-the-bus-escaped-unhurt)