ആലുവ : (piravomnews.in) ശ്രീനാരായണഗുരു ധ്യാനമിരുന്ന ആലുവ തോട്ടുമുഖത്തെ വാല്‌മീകിക്കുന്നിലെ ശ്രീനാരായണനിലയം 15ന് തുറക്കും.
ശ്രീനാരായണ ധർമസംഘം ട്രസ്റ്റിന്റെ നേതൃത്വത്തിൽ 30 ലക്ഷം രൂപ ചെലവഴിച്ചാണ് ‘വേലു സ്മാരക ശ്രീനാരായണനിലയം' പൂർത്തിയാക്കിയത്. രാവിലെ 10ന് ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും.
രണ്ടു മുറികളും വിശാലമായ ഹാളുമുണ്ട്. അദ്വൈതാശ്രമം സ്ഥാപിച്ചശേഷം ഗുരു ധ്യാനമിരിക്കാൻ തെരഞ്ഞെടുത്തതാണ് വാല്‌മീകിക്കുന്ന്.
ശ്രീനാരായണപുരം സ്വദേശിയായിരുന്ന വേലു ദാനമായി നൽകിയതാണ് 50 ഏക്കർവരുന്ന ഭൂമി. ഗുരുവാണ് വാല്‌മീകിക്കുന്ന് എന്ന് പേരിട്ടത്. വിശാലമായ ഗുരുമന്ദിരം ഉൾപ്പെടുത്തിയുള്ള ബൃഹദ്പദ്ധതിയും പരിഗണനയിലുണ്ട്. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമചെെതന്യ നേതൃത്വം നൽകുന്നു.
#SreeNarayan #Nilayam at #Valmikikun will be #opened on 15th