മൂവാറ്റുപുഴ : (piravomnews.in) മൂവാറ്റുപുഴ നഗരസഭയിലെ മാലിന്യം മുനിസിപ്പൽ സ്റ്റേഡിയത്തിനുസമീപത്തെ ആധുനിക മീൻമാർക്കറ്റ് കെട്ടിടത്തിൽ തള്ളുന്നത് അവസാനിപ്പിക്കണമെന്ന് സിപിഐ എം മൂവാറ്റുപുഴ നോർത്ത് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
ദുർഗന്ധവും മലിനജലമൊഴുകുന്നതും കാരണം നഗരസഭയുടെ മാലിന്യസംഭരണ കേന്ദ്രത്തിലേക്ക് മാലിന്യവുമായെത്തുന്ന വാഹനങ്ങൾ നാട്ടുകാർ തടയുകയാണ്. ഇതേത്തുടർന്നാണ് നഗരസഭ മാലിന്യം മീൻമാർക്കറ്റിൽ തള്ളുന്നത്.
ഇത് രോഗം പടർത്താൻ കാരണമാകും. മാലിന്യസംസ്കരണത്തിൽ നഗരസഭയുടെ പിടിപ്പുകേട് തുടർന്നാൽ സിപിഐ എം ബഹുജനസമരത്തിന് നേതൃത്വം നൽകും. സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്ത നവകേരളം പദ്ധതി നഗരസഭയിൽ നടപ്പാക്കണമെന്നും സിപിഐ എം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
#Muvatupuzha #municipal #waste should be #removed from the #fishmarket