#accident | പിക്കപ്പ്‌വാനിന്റെ പിന്നില്‍ കാറിടിച്ച് അപകടം; നിയന്ത്രണംവിട്ട കാര്‍ പാടത്തേക്ക് മറിഞ്ഞു, യാത്രക്കാർക്ക് പരിക്ക്

#accident | പിക്കപ്പ്‌വാനിന്റെ പിന്നില്‍ കാറിടിച്ച് അപകടം; നിയന്ത്രണംവിട്ട കാര്‍ പാടത്തേക്ക് മറിഞ്ഞു, യാത്രക്കാർക്ക് പരിക്ക്
Nov 9, 2024 07:30 PM | By Amaya M K

വടക്കഞ്ചേരി: (piravomnews.in) പൊടുന്നനെ ട്രാക്ക് മാറ്റിയ പിക്കപ്പ് വാനിന്റെ പിന്നില്‍ കാറിടിച്ച് അപകടം. നിയന്ത്രണം വിട്ട കാര്‍ സമീപത്തെ പാടത്തേക്ക് ഇടിച്ചിറങ്ങിയതിനാല്‍ വലിയ അപകടം ഒഴിവായി.

പാലക്കാട് നടക്കുന്ന സംസ്ഥാന സി.ബി.എസ്.ഇ. സ്‌കൂള്‍ കലോത്സവത്തില്‍ സഹോദരന്റെ മകന്റെ പരിപാടി കാണാന്‍ പോവുകയായിരുന്ന സംഘത്തിന്റെ കാറാണ് അപകടത്തില്‍ പെട്ടത്.

യാത്രക്കാരായ തിരുവനന്തപുരം വട്ടപ്പാറ സ്വദേശി അഖില്‍ (36), സഹോദരന്‍ അരുണ്‍ (50) എന്നിവര്‍ക്ക് നിസ്സാര പരിക്കേറ്റു.

ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ദേശീയപാതയില്‍ അഞ്ചുമൂര്‍ത്തിമംഗലം കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപമായിരുന്നു അപകടം.

വലതുവശത്തെ ട്രാക്കിലൂടെ പാലക്കാട്ടേക്ക് പോവുകയായിരുന്നു കാര്‍. മുന്നില്‍ ഇടത്തേ ട്രാക്കിലൂടെ പോവുകയായിരുന്നു പിക്കപ്പ് വാന്‍. പെട്ടന്ന് വലത്തേ ട്രാക്കിലേക്ക് കടന്നു.

അപകടമൊഴിവാക്കാന്‍ കാര്‍ ഇടത്തേക്ക് വെട്ടിച്ചെങ്കിലും പിക്കപ്പ് വാനിന്റെ പിന്നിലിടിച്ച് നിയന്ത്രണം തെറ്റി പാടത്തേക്ക് ഇറങ്ങുകയായിരുന്നെന്ന് കാറോടിച്ച അഖില്‍ പറഞ്ഞു.

കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. ഹൈവേ പോലീസ് സ്ഥലത്തെത്തി. പരിക്കേറ്റ യാത്രക്കാരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമികചികിത്സയ്ക്ക് ശേഷം ഇവര്‍ ആശുപത്രി വിട്ടു.



#Car hits the #back of a #pickup van; The out-of-control car #overturned in the #field, #injuring the #passengers

Next TV

Related Stories
NREG വർക്കേഴ്സ് യൂണിയൻ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും നിവേദന സമർപ്പണവും നടത്തി

Dec 7, 2024 10:38 AM

NREG വർക്കേഴ്സ് യൂണിയൻ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും നിവേദന സമർപ്പണവും നടത്തി

ഗ്രാമ പഞ്ചായത്ത് മാർച്ചും ധർണ്ണയും നിവേദന സമർപ്പണവും...

Read More >>
ഭർതൃഗൃഹത്തില്‍ നവവധു മരിച്ച നിലയില്‍.

Dec 7, 2024 10:28 AM

ഭർതൃഗൃഹത്തില്‍ നവവധു മരിച്ച നിലയില്‍.

വീട്ടിലെ രണ്ടാമത്തെ നിലയിലെ ബെഡ്റൂമില്‍ ജനലില്‍ തൂങ്ങിയ നിലയിലാണ് ഇന്ദുജയെ...

Read More >>
ബസ്സുകള്‍ക്കിടയില്‍ കുടുങ്ങി കേരള ബാങ്ക് മാനേജര്‍ മരിച്ചു.

Dec 7, 2024 10:18 AM

ബസ്സുകള്‍ക്കിടയില്‍ കുടുങ്ങി കേരള ബാങ്ക് മാനേജര്‍ മരിച്ചു.

ആളുകള്‍ ബഹളം വെച്ചതോടെയാണ് അപകടം തിരിച്ചറിഞ്ഞത്. ഉടനെ തന്നെ ഫോർട്ട് പൊലീസ് സ്ഥലത്തെത്തി....

Read More >>
 ക്രെയിൻ സ്കൂട്ടറിൽ ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു.

Dec 7, 2024 12:10 AM

ക്രെയിൻ സ്കൂട്ടറിൽ ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു.

പിന്നിൽ നിന്ന് വന്ന ക്രെയിൻ സ്കൂട്ടറിൽ ഇടിച്ചതോടെ നേഹ റോഡിലേക്ക് വീണു. ഇതോടെ...

Read More >>
ടാറ്റ പഞ്ചുമായി കൂട്ടിയിച്ചിട്ട് തരിപ്പണമായി ബിഎംഡബ്ല്യൂ.

Dec 6, 2024 10:59 PM

ടാറ്റ പഞ്ചുമായി കൂട്ടിയിച്ചിട്ട് തരിപ്പണമായി ബിഎംഡബ്ല്യൂ.

അമിതവേഗതയിലെത്തിയ ബിഎംഡബ്ല്യു കാർ ടാറ്റ പഞ്ചുമായി കൂട്ടിയിടിച്ച ശേഷം ഡിവൈഡറിൽ ഇടിക്കുകയായിരുന്നു....

Read More >>
പിറവത്തെ എയ്ഡഡ് സ്കൂളിലെ അദ്ധ്യാപകനെത്തിരെ പീഡന പരാതി

Dec 6, 2024 10:21 PM

പിറവത്തെ എയ്ഡഡ് സ്കൂളിലെ അദ്ധ്യാപകനെത്തിരെ പീഡന പരാതി

സ്കൂളിലെ കൗൺസിലിങ്ങിൽ വിദ്യാർത്ഥിനി പരാതി പറഞ്ഞെക്കിലും, അദ്ധ്യാപക്കരും , മാനേജ്മെന്റ് അധികൃതരും കൂടി പരാതി പൂഴ്തി വെയ്ക്കാന്നും, ഇരയെ...

Read More >>
Top Stories










News Roundup