#theft | രണ്ട് ജൂവലറിയിലടക്കം നാല് കടയിൽ കവർച്ച, ഒട്ടേറെ മോഷണക്കേസുകളിലെ പ്രതി പിടിയിൽ

#theft | രണ്ട് ജൂവലറിയിലടക്കം നാല് കടയിൽ കവർച്ച, ഒട്ടേറെ മോഷണക്കേസുകളിലെ പ്രതി പിടിയിൽ
Oct 28, 2024 10:14 AM | By Amaya M K

വൈക്കം: (piravomnews.in) വൈക്കം ടൗണിലെ രണ്ട് ജൂവലറിയിലടക്കം നാല് കടയിൽ മോഷണം നടത്തിയ പ്രതി ആലപ്പുഴയിൽ പിടിയിൽ.

ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയായ മധ്യപ്രദേശ് ബഡ്ഗാവൂൺ സ്വദേശി ദൻരാജ് യദുവൻഷി (25)-യെയാണ് കൈനടി പോലീസ് കഴിഞ്ഞ 17-ന് പിടികൂടിയത്.

തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് വൈക്കത്ത് നടത്തിയ മോഷണത്തെക്കുറിച്ച് പ്രതി പോലീസിനോട് സമ്മതിച്ചത്.

16-ന് പുലർച്ചെ ഒരുമണിക്കും മൂന്നുമണിക്കും ഇടയിലാണ് പടിഞ്ഞാറെനട അന്ധകാരത്തോടിന് സമീപമുള്ള രശ്മി ഫാഷൻ ജൂവലറി, സിൽവർ കാസിൽ, ന്യൂബെസ്റ്റ് ബേക്കേഴ്സ്, എസ്.മഹാദേവ അയ്യർ വസ്ത്രവ്യാപാരസ്ഥാപനം എന്നിവിടങ്ങളിൽ മോഷണം നടന്നത്.

ബേക്കറിയിൽനിന്ന് 2800 രൂപയും വസ്ത്രവ്യാപാരസ്ഥാപനത്തിൽനിന്ന് 500 രൂപയും നഷ്ടപ്പെട്ടു.മുഖം മറച്ചും ഷൂസും കൈയുറകളും ധരിച്ചെത്തിയ ദൻരാജിന്റെ ദൃശ്യങ്ങൾ കടകളിലെ സി.സി.ടി.വി.കളിൽ പതിഞ്ഞിരുന്നു.

ദൻരാജിനെ കൈനടി പോലീസ് വൈക്കത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. 17-ന്‌ രാത്രി കൈനടി ചെറുകര നെടുംതട്ടാംവീട്ടിൽ ശ്രീധരൻ ഉണ്ണിയുടെ വീട്ടിൽ മോഷണശ്രമം നടത്തിയ കേസിലാണ് ദൻരാജ് അറസ്റ്റിലാകുന്നത്.

അന്ന് വൈകീട്ട് നാലോടെ വാലടിഭാഗത്തുവെച്ച് വാഹനപരിശോധന നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്.

വൈക്കത്തിന് പുറമേ ചെങ്ങന്നൂരിൽ ഹാർഡ്‌വെയർ ഷോപ്പിൽനിന്ന് 40,000 രൂപ കവർന്നതായും തിരുവനന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ജൂവലറിയിൽനിന്നു വെള്ളിയാഭരണങ്ങളും പണവും മോഷ്ടിച്ചതായും ആലപ്പുഴയിലെ ജൂവലറിയിൽനിന്ന് വെള്ളിയാഭരണങ്ങളും 10 ലക്ഷത്തോളം രൂപയുടെ സാധനങ്ങളും കവർന്നതായും പ്രതി സമ്മതിച്ചെന്ന് പോലീസ് പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളിലും ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം തുടങ്ങിയ ജില്ലകളിലടക്കം ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയാണ് ദൻരാജ് എന്ന് പോലീസ് പറഞ്ഞു.

#Robbery in four #shops #including two #jewellers, #accused in #many #theft cases #arrested

Next TV

Related Stories
#StabbedCase | സഹോദരനെ വഴിയിൽ തടഞ്ഞു, ചോദിക്കാനെത്തിയ യുവാവിനെ കുത്തികൊലപ്പെടുത്തിയ സംഭവം; നാല് പേര്‍ പിടിയില്‍

Oct 28, 2024 09:52 AM

#StabbedCase | സഹോദരനെ വഴിയിൽ തടഞ്ഞു, ചോദിക്കാനെത്തിയ യുവാവിനെ കുത്തികൊലപ്പെടുത്തിയ സംഭവം; നാല് പേര്‍ പിടിയില്‍

സഹോദരനെ ആക്രമിച്ചത് ചോദിക്കാനായാണ് നവാസ് എത്തിയത്. കഴുത്തിന് പിന്നില്‍ ആഴത്തില്‍ കുത്തേറ്റ നവാസ് തല്‍ക്ഷണം...

Read More >>
#kochi | തലമുറകളുടെ 
ഗുരുനാഥന്‌ 98

Oct 28, 2024 05:50 AM

#kochi | തലമുറകളുടെ 
ഗുരുനാഥന്‌ 98

പ്രൊഫ. എം തോമസ്‌ മാത്യു എഴുതിയ ‘ഗുരവേ നമഃ’ പുസ്‌തകവും പ്രകാശിപ്പിച്ചു. ശ്രീനാരായണ ഗുരു ലൈഫ്‌ ആൻഡ്‌ ടൈംസ്‌ പുസ്‌തകത്തിന്റെ മൂന്നാംപതിപ്പിന്റെ കവർ...

Read More >>
#kochi | കൊച്ചിൻ ക്യാൻസർ റിസർച്ച്‌ സെന്റർ അവസാനഘട്ടത്തിൽ ; ജനുവരിയിൽ തുറക്കും

Oct 28, 2024 05:46 AM

#kochi | കൊച്ചിൻ ക്യാൻസർ റിസർച്ച്‌ സെന്റർ അവസാനഘട്ടത്തിൽ ; ജനുവരിയിൽ തുറക്കും

കെട്ടിടത്തിലേക്കുള്ള വെള്ളം വിതരണം ചെയ്യാനായി കിൻഫ്രയുമായി ധാരണയായി. റോഡ്‌ നിർമാണവും പരിസരപ്രദേശങ്ങളുടെ സൗന്ദര്യവൽക്കരണവും നടക്കുന്നു. വഴികൾ...

Read More >>
#KanasJaga | ‘കനസ്‌ ജാഗ’യിൽ 
ഉദിച്ചു പുതുതാരങ്ങൾ

Oct 28, 2024 05:42 AM

#KanasJaga | ‘കനസ്‌ ജാഗ’യിൽ 
ഉദിച്ചു പുതുതാരങ്ങൾ

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, രതീഷ് കാളിയാടൻ, മേരി മിനി, ലത സാബു, നബീസ ലത്തീഫ്, കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ഡോ. ബി ശ്രീജിത്‌, ജില്ലാ മിഷൻ...

Read More >>
#Diwali | ദീപാവലിമധുരം തയ്യാർ

Oct 28, 2024 05:38 AM

#Diwali | ദീപാവലിമധുരം തയ്യാർ

ആറുമുതൽ പത്തുവരെ വിഭവങ്ങളടങ്ങിയ 500 ഗ്രാം, ഒരുകിലോ പെട്ടികളാണ്‌ വിപണിയിലുള്ളത്. കിലോ പെട്ടിക്ക്‌ 340–-450 രൂപയാണ് ശരാശരി നിരക്ക്. കൂടാതെ പ്രത്യേക...

Read More >>
#Cable | അപകടഭീഷണിയായി കേബിൾകുഴികൾ

Oct 28, 2024 05:34 AM

#Cable | അപകടഭീഷണിയായി കേബിൾകുഴികൾ

കേബിൾ വലിച്ചശേഷം മൂടിയെങ്കിലും മണ്ണ് ഉറച്ചിട്ടില്ല. പലസ്ഥലത്തും ടാർ റോഡ് 15 ഇഞ്ച് കുത്തനെ താഴ്ചയുള്ള...

Read More >>
Top Stories