#Kochi | ഇന്ദ്രയിലേറി കൊച്ചിയെ അറിഞ്ഞ് ആയിരങ്ങള്‍

#Kochi | ഇന്ദ്രയിലേറി കൊച്ചിയെ അറിഞ്ഞ് ആയിരങ്ങള്‍
Oct 25, 2024 05:41 AM | By Amaya M K

കൊച്ചി : (piravomnews.in) കൊച്ചിയുടെ കടൽക്കാഴ്‌ചകൾ കണ്ണുനിറയെ കണ്ട്‌ ആസ്വദിക്കാൻ ജലഗതാഗതവകുപ്പ്‌ ഒരുക്കിയ ആധുനിക ക്രൂസ്‌ സർവീസ്‌ വിജയകരമായി ഒരുവർഷം പിന്നിടുന്നു. 

ഒരുവര്‍ഷംകൊണ്ട്, സംസ്ഥാന സർക്കാരിന്റ ഇന്ദ്ര സോളാർ എസി ക്രൂസിൽ കൊച്ചി കാഴ്‌ചകൾ മനസ്സിൽ പകർത്തിയത്‌ വിദേശികൾ ഉൾപ്പെടെ ആയിരക്കണക്കിന്‌ വിനോദസഞ്ചാരികൾ.

ഏറ്റവും ചുരുങ്ങിയ ചെലവിൽ ആഡംബര ബോട്ടിൽ സഞ്ചരിച്ച്‌ മനംകുളിർക്കെ കാഴ്‌ച ആസ്വദിക്കാമെന്നതാണ്‌ ഈ യാത്രയുടെ പ്രത്യേകത.

രണ്ടു നിലകളിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സൗരോർജ ബോട്ടാണ്‌ ഇന്ദ്ര സോളാർ ക്രൂസ്‌. സംഗീതം ആസ്വദിക്കാനും ആവശ്യക്കാർക്ക്‌ പാടാനും ക്രൂസിൽ സൗകര്യമുണ്ട്‌. കസേരയിൽ ഇരുന്നും ഒന്നാംനില ഡെക്കില്‍ നിന്നും കൊച്ചിയുടെ മനോഹാരിത രണ്ടുമണിക്കൂർ ആസ്വദിക്കാം.

അഞ്ചുമുതൽ 12 വയസ്സുവരെ 150- രൂപയും മുതിർന്നവർക്ക് 300 രൂപയുമാണ് ടിക്കറ്റ് നിരക്ക്. എറണാകുളം ബോട്ട് ജെട്ടിയിൽ പകൽ 11നും വൈകിട്ട്‌ നാലിനും രണ്ട്‌ സർവീസുകളാണ്‌ നടത്തുന്നത്‌. ഈ ഉല്ലാസനൗകയിൽ മീറ്റിങ്ങുകൾ, പിറന്നാൾ ആഘോഷം, ഒത്തുചേരലുകൾ തുടങ്ങിയവയ്ക്കും നിരവധിപേരെത്തുന്നു.

മറൈൻ ഡ്രൈവ്, ബോൾഗാട്ടി പാലസ്, വല്ലാർപാടം അന്താരാഷ്‌ട്ര കണ്ടെയ്‌നർ ടെർമിനൽ, ഗുണ്ടു ഐലൻഡ്‌, വൈപ്പിൻ, ചീനവല, അഴിമുഖം, ഫോർട്ട് കൊച്ചി ബീച്ച്, ഡോൾഫിൻ പോയിന്റ്‌, ആസ്പിൻവാൾ, വെല്ലിങ്‌ടൺ ഐലൻഡ്‌, ഷിപ്‍യാര്‍ഡ് വഴി സഞ്ചരിച്ച്‌ എറണാകുളം ബോട്ട്‌ ജെട്ടിയിൽ തിരിച്ചെത്തുംവിധമാണ് സര്‍വീസ്.

മുൻകൂട്ടി അറിയിച്ചാൽ, കുടുംബശ്രീ ഒരുക്കുന്ന രുചികരമായ പച്ചക്കറി–-മീൻ–-മാംസ വിഭവങ്ങള്‍ പ്രത്യേക നിരക്കിൽ ലഭിക്കും. വിനോദസഞ്ചാരികളുടെ തുടർച്ചയായ ആവശ്യം കണക്കിലെടുത്ത്‌ രാത്രിയിലും സർവീസ്‌ നടത്താൻ ആലോചിക്കുന്നുണ്ടെന്ന്‌ വാട്ടർ ട്രാൻസ്‌പോർട്ട്‌ അതോറിറ്റി സീനിയർ സൂപ്രണ്ട്‌ സുജിത്‌ മോഹൻ പറഞ്ഞു. ബുക്കിങ്ങിനും വിവരങ്ങൾക്കും ഫോൺ: 94000 50351, 94000 50350.




#Thousands got to know #Kochi by #going to #Indra

Next TV

Related Stories
#Complaint | ദേശീയപാത നിർമാണം മതിയായ സുരക്ഷ ഒരുക്കാതെയെന്ന് പരാതി

Oct 25, 2024 05:56 AM

#Complaint | ദേശീയപാത നിർമാണം മതിയായ സുരക്ഷ ഒരുക്കാതെയെന്ന് പരാതി

ഒരു പരിഹാരവും ഇതുവരെ ഉണ്ടായിട്ടില്ല. മാല്യങ്കര തീരദേശപാത സന്ധിക്കുന്നിടത്തും അപകടാവസ്ഥ...

Read More >>
#Urbantransport | നഗരഗതാഗത മികവ്‌ ; കൊച്ചിക്ക്‌ വീണ്ടും കേന്ദ്ര പുരസ്‌കാരം

Oct 25, 2024 05:53 AM

#Urbantransport | നഗരഗതാഗത മികവ്‌ ; കൊച്ചിക്ക്‌ വീണ്ടും കേന്ദ്ര പുരസ്‌കാരം

നഗരഗതാഗത, മൊബിലിറ്റി മേഖലയിൽ മികച്ച പരിശീലനങ്ങളും വിജ്ഞാന കൈമാറ്റവും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വാർഷിക പരിപാടിയായ അർബൻ മൊബിലിറ്റി...

Read More >>
#bridge | അലക്‌സാണ്ടർ പറമ്പിത്തറ പാലം 
നാളെ തുറക്കും

Oct 25, 2024 05:49 AM

#bridge | അലക്‌സാണ്ടർ പറമ്പിത്തറ പാലം 
നാളെ തുറക്കും

കുണ്ടന്നൂർ ജങ്‌ഷൻമുതൽ സിഫ്‌റ്റ്‌ ജങ്‌ഷൻവരെയുള്ള അറ്റകുറ്റപ്പണിയുടെ ഭാഗമായാണ് കുണ്ടന്നൂർ–-തേവര, അലക്‌സാണ്ടർ പറമ്പിത്തറ പാലങ്ങൾ...

Read More >>
 #surgical | അതിനൂതന ശസ്‌ത്രക്രിയവഴി രക്തക്കുഴലിന്റെ തടസ്സം നീക്കി

Oct 25, 2024 05:46 AM

#surgical | അതിനൂതന ശസ്‌ത്രക്രിയവഴി രക്തക്കുഴലിന്റെ തടസ്സം നീക്കി

ആൻജിയോപ്ലാസ്റ്റി നടത്തി പരമ്പരാഗതരീതിയിൽ സ്റ്റെന്റ് ഇട്ടാൽ കാൽമുട്ടിന്റെ ചലനംമൂലം സ്റ്റെന്റ് അടഞ്ഞുപോകാനുള്ള സാധ്യത കൂടുതലായതിനാൽ...

Read More >>
#family | വീട്ടുകാരറിയാതെ വീട്
 ജപ്തിചെയ്തു ; മന്ത്രി ഇടപെട്ടു; പരിഹാരത്തിന് 
വഴിതെളിഞ്ഞു

Oct 25, 2024 05:36 AM

#family | വീട്ടുകാരറിയാതെ വീട്
 ജപ്തിചെയ്തു ; മന്ത്രി ഇടപെട്ടു; പരിഹാരത്തിന് 
വഴിതെളിഞ്ഞു

ബഹ്‌റൈനിൽ ജോലി ചെയ്തുവന്ന അജയകുമാർ 2014ൽ 27 ലക്ഷം രൂപ 20 വർഷത്തെ കാലാവധിക്ക് എസ്ബിഐയുടെ വൈറ്റില ബ്രാഞ്ചിൽനിന്നാണ്‌ ഭവനവായ്പയായി എടുത്തത്. ഇതുവരെയായി...

Read More >>
 #imprisonment | ജോലി വാഗ്ദാനം ചെയ്ത് ലൈംഗിക
പീഡനം: പ്രതിക്ക് 9 വർഷം കഠിനതടവ്

Oct 25, 2024 05:27 AM

#imprisonment | ജോലി വാഗ്ദാനം ചെയ്ത് ലൈംഗിക
പീഡനം: പ്രതിക്ക് 9 വർഷം കഠിനതടവ്

2021 മാർച്ച് 13ന്‌ രാവിലെ 7.30ന് അതിജീവിതയെ സ്കൂട്ടറിൽ കയറ്റിയ പ്രതി എൽഎൻജി ടെർമിനലിനുസമീപത്തുള്ള കുറ്റിക്കാട്ടിൽ കൊണ്ടുപോയി ബലപ്രയോഗം നടത്തി...

Read More >>
Top Stories










News Roundup






Entertainment News