#surgical | അതിനൂതന ശസ്‌ത്രക്രിയവഴി രക്തക്കുഴലിന്റെ തടസ്സം നീക്കി

 #surgical | അതിനൂതന ശസ്‌ത്രക്രിയവഴി രക്തക്കുഴലിന്റെ തടസ്സം നീക്കി
Oct 25, 2024 05:46 AM | By Amaya M K

കൊച്ചി : (piravomnews.in) നൂതന ചികിത്സാരീതിയായ ജെറ്റ്സ്ട്രീം അതിരക്ടമി സംവിധാനത്തിന്റെ സഹായത്തോടെ കാലിലെ രക്തക്കുഴലിലെ തടസ്സം നീക്കാനുള്ള ചികിത്സ വിജയകരമായി നടത്തി ലിസി ആശുപത്രി.

പക്ഷാഘാതത്തെ അതിജീവിച്ച പ്രമേഹരോഗികൂടിയായ വിൻസെന്റിന്റെ (62) ചികിത്സയാണ് ലിസി ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കിയത്.

രക്തയോട്ടം തടസ്സപ്പെട്ട് ഇടതുകാലിലെ അൾസർ ഭേദമാകാത്തതിനെ തുടർന്നാണ് ആലപ്പുഴ സ്വദേശി വിൻസെന്റ്‌ ലിസി ആശുപത്രിയിൽ എത്തിയത്‌. പ്രമേഹംമൂലം മൂന്നുവർഷംമുമ്പ്‌ രോഗിക്ക്‌ വലതുകാൽ നഷ്ടപ്പെട്ടിരുന്നു.

ആൻജിയോഗ്രാം പരിശോധനയിൽ കാൽമുട്ടിനുസമീപം രക്തക്കുഴലിൽ കട്ടിയേറിയ കാൽസിഫൈഡ് ബ്ലോക്കുകൾ കണ്ടെത്തി.

ആൻജിയോപ്ലാസ്റ്റി നടത്തി പരമ്പരാഗതരീതിയിൽ സ്റ്റെന്റ് ഇട്ടാൽ കാൽമുട്ടിന്റെ ചലനംമൂലം സ്റ്റെന്റ് അടഞ്ഞുപോകാനുള്ള സാധ്യത കൂടുതലായതിനാൽ പ്രായോഗികമല്ലെന്ന് ഡോക്ടർമാർ വിലയിരുത്തി.

തുടർന്നാണ്‌ സ്റ്റെന്റ്‌ ആവശ്യമില്ലാതെ കാൽസിഫൈഡ് ബ്ലോക്ക് പൊടിച്ചുകളയുന്ന ജെറ്റ്സ്ട്രീം അതിരക്ടമി സംവിധാനം ഉപയോഗപ്പെടുത്താൻ തീരുമാനിച്ചത്. തുടർന്ന് രക്തക്കുഴലുകളിലെ കാൽസ്യം അടിഞ്ഞുണ്ടായ കട്ടിയേറിയ ബ്ലോക്കുകൾ അതിനൂതന ഉപകരണങ്ങളുടെ സഹായത്താൽ പൊടിച്ചുമാറ്റി.

ചികിത്സയ്ക്കുശേഷം നടത്തിയ ആൻജിയോഗ്രാം പരിശോധനയിൽ രക്തപ്രവാഹം ഏറെ മെച്ചപ്പെട്ടതായി കണ്ട്‌ രണ്ടുദിവസത്തിനുശേഷം രോഗിയെ ഡിസ്ചാർജ് ചെയ്തു. ഡോ. ലിജേഷ് കുമാർ, ഡോ. ഗിരീഷ്, ഡോ. ജി വി എൻ പ്രദീപ് എന്നിവരടങ്ങുന്ന മെഡിക്കൽസംഘമാണ് വിജയകരമായി ചികിത്സ പൂർത്തിയാക്കിയത്.




A #recent #surgical #procedure #unblocked the# blood #vessel

Next TV

Related Stories
#Complaint | ദേശീയപാത നിർമാണം മതിയായ സുരക്ഷ ഒരുക്കാതെയെന്ന് പരാതി

Oct 25, 2024 05:56 AM

#Complaint | ദേശീയപാത നിർമാണം മതിയായ സുരക്ഷ ഒരുക്കാതെയെന്ന് പരാതി

ഒരു പരിഹാരവും ഇതുവരെ ഉണ്ടായിട്ടില്ല. മാല്യങ്കര തീരദേശപാത സന്ധിക്കുന്നിടത്തും അപകടാവസ്ഥ...

Read More >>
#Urbantransport | നഗരഗതാഗത മികവ്‌ ; കൊച്ചിക്ക്‌ വീണ്ടും കേന്ദ്ര പുരസ്‌കാരം

Oct 25, 2024 05:53 AM

#Urbantransport | നഗരഗതാഗത മികവ്‌ ; കൊച്ചിക്ക്‌ വീണ്ടും കേന്ദ്ര പുരസ്‌കാരം

നഗരഗതാഗത, മൊബിലിറ്റി മേഖലയിൽ മികച്ച പരിശീലനങ്ങളും വിജ്ഞാന കൈമാറ്റവും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വാർഷിക പരിപാടിയായ അർബൻ മൊബിലിറ്റി...

Read More >>
#bridge | അലക്‌സാണ്ടർ പറമ്പിത്തറ പാലം 
നാളെ തുറക്കും

Oct 25, 2024 05:49 AM

#bridge | അലക്‌സാണ്ടർ പറമ്പിത്തറ പാലം 
നാളെ തുറക്കും

കുണ്ടന്നൂർ ജങ്‌ഷൻമുതൽ സിഫ്‌റ്റ്‌ ജങ്‌ഷൻവരെയുള്ള അറ്റകുറ്റപ്പണിയുടെ ഭാഗമായാണ് കുണ്ടന്നൂർ–-തേവര, അലക്‌സാണ്ടർ പറമ്പിത്തറ പാലങ്ങൾ...

Read More >>
#Kochi | ഇന്ദ്രയിലേറി കൊച്ചിയെ അറിഞ്ഞ് ആയിരങ്ങള്‍

Oct 25, 2024 05:41 AM

#Kochi | ഇന്ദ്രയിലേറി കൊച്ചിയെ അറിഞ്ഞ് ആയിരങ്ങള്‍

ഏറ്റവും ചുരുങ്ങിയ ചെലവിൽ ആഡംബര ബോട്ടിൽ സഞ്ചരിച്ച്‌ മനംകുളിർക്കെ കാഴ്‌ച ആസ്വദിക്കാമെന്നതാണ്‌ ഈ യാത്രയുടെ...

Read More >>
#family | വീട്ടുകാരറിയാതെ വീട്
 ജപ്തിചെയ്തു ; മന്ത്രി ഇടപെട്ടു; പരിഹാരത്തിന് 
വഴിതെളിഞ്ഞു

Oct 25, 2024 05:36 AM

#family | വീട്ടുകാരറിയാതെ വീട്
 ജപ്തിചെയ്തു ; മന്ത്രി ഇടപെട്ടു; പരിഹാരത്തിന് 
വഴിതെളിഞ്ഞു

ബഹ്‌റൈനിൽ ജോലി ചെയ്തുവന്ന അജയകുമാർ 2014ൽ 27 ലക്ഷം രൂപ 20 വർഷത്തെ കാലാവധിക്ക് എസ്ബിഐയുടെ വൈറ്റില ബ്രാഞ്ചിൽനിന്നാണ്‌ ഭവനവായ്പയായി എടുത്തത്. ഇതുവരെയായി...

Read More >>
 #imprisonment | ജോലി വാഗ്ദാനം ചെയ്ത് ലൈംഗിക
പീഡനം: പ്രതിക്ക് 9 വർഷം കഠിനതടവ്

Oct 25, 2024 05:27 AM

#imprisonment | ജോലി വാഗ്ദാനം ചെയ്ത് ലൈംഗിക
പീഡനം: പ്രതിക്ക് 9 വർഷം കഠിനതടവ്

2021 മാർച്ച് 13ന്‌ രാവിലെ 7.30ന് അതിജീവിതയെ സ്കൂട്ടറിൽ കയറ്റിയ പ്രതി എൽഎൻജി ടെർമിനലിനുസമീപത്തുള്ള കുറ്റിക്കാട്ടിൽ കൊണ്ടുപോയി ബലപ്രയോഗം നടത്തി...

Read More >>
Top Stories










News Roundup






Entertainment News