#bridge | അലക്‌സാണ്ടർ പറമ്പിത്തറ പാലം 
നാളെ തുറക്കും

#bridge | അലക്‌സാണ്ടർ പറമ്പിത്തറ പാലം 
നാളെ തുറക്കും
Oct 25, 2024 05:49 AM | By Amaya M K

കൊച്ചി : (piravomnews.in) അലക്‌സാണ്ടർ പറമ്പിത്തറ പാലം ശനിയാഴ്‌ച തുറക്കാൻ തീരുമാനം. ടാറിങ്‌ നേരത്തേ പൂർത്തിയായിരുന്നു.

എന്നാൽ, പാലം ഇറങ്ങുന്നയിടത്തെ താഴ്‌ചയുള്ള ഭാഗം ടാർ ചെയ്യാനുണ്ടായിരുന്നു. ഈ ഭാഗം നികത്തി അവിടെയും പ്രവൃത്തി പൂർത്തിയാക്കി.

ഇതിനുപുറമെ കുണ്ടന്നൂർ–തേവര, അലക്‌സാണ്ടർ പറമ്പിത്തറ പാലങ്ങൾക്കിടയിൽ ഡിബിഎം (ഡെൻസ്‌ ബിറ്റുമെൻ മെക്കാർഡം) ചെയ്തു. ഇതോടെയാണ്‌ ശനിയാഴ്‌ച തുറക്കാൻ തീരുമാനമായത്‌.

കുണ്ടന്നൂർ–-തേവര പാലത്തിലെ പ്രവൃത്തി പുരോഗമിക്കുകയാണ്‌. നിലവിലെ ടാർ പ്രതലം നീക്കിയിരുന്നു. പ്രതലം നീക്കിയ ഇടങ്ങളിൽ മഴയെ തുടർന്ന്‌ വെള്ളം കെട്ടിക്കിടക്കുകയാണ്‌.

ഈ സാഹചര്യത്തിൽ ഓരോ ഭാഗവും നന്നായി വൃത്തിയാക്കി അവിടെ പൂർണമായി ഉണങ്ങിയശേഷംമാത്രമേ സ്റ്റോൺ മാട്രിക്സ് അസ്ഫാൾട്ട് (എസ്‌എംഎ) നിർമാണവിദ്യ അടിസ്ഥാനമാക്കിയുള്ള അറ്റകുറ്റപ്പണി നടത്തൂ. വെള്ളിയാഴ്‌ച നല്ല വെയിൽ ലഭിക്കുകയും മഴ മാറിനിൽക്കുകയും ചെയ്‌താൽ എസ്‌എംഎ തുടങ്ങാനാകും.

അലക്‌സാണ്ടർ പറമ്പിത്തറ പാലത്തിനേക്കാൾ കുണ്ടന്നൂർ–-തേവര പാലത്തിന്‌ നീളം കൂടുതലാണ്‌. ഇക്കാരണത്താൽ പ്രവൃത്തി തീർക്കാൻ സമയമെടുക്കും.

കുണ്ടന്നൂർ ജങ്‌ഷൻമുതൽ സിഫ്‌റ്റ്‌ ജങ്‌ഷൻവരെയുള്ള അറ്റകുറ്റപ്പണിയുടെ ഭാഗമായാണ് കുണ്ടന്നൂർ–-തേവര, അലക്‌സാണ്ടർ പറമ്പിത്തറ പാലങ്ങൾ നവീകരിക്കുന്നത്‌.

പൊട്ടിപ്പൊളിയാതിരിക്കാനും കുഴികളുണ്ടാകാതിരിക്കാനും കൂടുതൽ ഈടുനിൽക്കാനും സ്റ്റോൺ മാട്രിക്സ് അസ്ഫാൾട്ട് (എസ്‌എംഎ) നിർമാണവിദ്യയിൽ അടിസ്ഥാനമാക്കിയാണ്‌ ഇരുപാലങ്ങളിലും പ്രവൃത്തി നടത്തുന്നത്‌.

എസ്‌എംഎക്കായുള്ള യന്ത്രം ഗുജറാത്തിൽനിന്നാണ്‌ എത്തിച്ചത്‌. നിലവിലെ ടാറിങ്‌ പ്രതലം അഞ്ച്‌ സെന്റിമീറ്റർ കനത്തിൽ നീക്കും. ശേഷം കോൺക്രീറ്റുമായി കൂടിച്ചേരുന്നതിന് പ്രത്യേക അളവിൽ മിശ്രിതം നിർമിച്ച് ടാർ ചെയ്യുന്നതാണ്‌ എസ്‌എംഎ രീതി.




#Alexander #Parambithara #bridge will be #opened #tomorrow

Next TV

Related Stories
#Complaint | ദേശീയപാത നിർമാണം മതിയായ സുരക്ഷ ഒരുക്കാതെയെന്ന് പരാതി

Oct 25, 2024 05:56 AM

#Complaint | ദേശീയപാത നിർമാണം മതിയായ സുരക്ഷ ഒരുക്കാതെയെന്ന് പരാതി

ഒരു പരിഹാരവും ഇതുവരെ ഉണ്ടായിട്ടില്ല. മാല്യങ്കര തീരദേശപാത സന്ധിക്കുന്നിടത്തും അപകടാവസ്ഥ...

Read More >>
#Urbantransport | നഗരഗതാഗത മികവ്‌ ; കൊച്ചിക്ക്‌ വീണ്ടും കേന്ദ്ര പുരസ്‌കാരം

Oct 25, 2024 05:53 AM

#Urbantransport | നഗരഗതാഗത മികവ്‌ ; കൊച്ചിക്ക്‌ വീണ്ടും കേന്ദ്ര പുരസ്‌കാരം

നഗരഗതാഗത, മൊബിലിറ്റി മേഖലയിൽ മികച്ച പരിശീലനങ്ങളും വിജ്ഞാന കൈമാറ്റവും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വാർഷിക പരിപാടിയായ അർബൻ മൊബിലിറ്റി...

Read More >>
 #surgical | അതിനൂതന ശസ്‌ത്രക്രിയവഴി രക്തക്കുഴലിന്റെ തടസ്സം നീക്കി

Oct 25, 2024 05:46 AM

#surgical | അതിനൂതന ശസ്‌ത്രക്രിയവഴി രക്തക്കുഴലിന്റെ തടസ്സം നീക്കി

ആൻജിയോപ്ലാസ്റ്റി നടത്തി പരമ്പരാഗതരീതിയിൽ സ്റ്റെന്റ് ഇട്ടാൽ കാൽമുട്ടിന്റെ ചലനംമൂലം സ്റ്റെന്റ് അടഞ്ഞുപോകാനുള്ള സാധ്യത കൂടുതലായതിനാൽ...

Read More >>
#Kochi | ഇന്ദ്രയിലേറി കൊച്ചിയെ അറിഞ്ഞ് ആയിരങ്ങള്‍

Oct 25, 2024 05:41 AM

#Kochi | ഇന്ദ്രയിലേറി കൊച്ചിയെ അറിഞ്ഞ് ആയിരങ്ങള്‍

ഏറ്റവും ചുരുങ്ങിയ ചെലവിൽ ആഡംബര ബോട്ടിൽ സഞ്ചരിച്ച്‌ മനംകുളിർക്കെ കാഴ്‌ച ആസ്വദിക്കാമെന്നതാണ്‌ ഈ യാത്രയുടെ...

Read More >>
#family | വീട്ടുകാരറിയാതെ വീട്
 ജപ്തിചെയ്തു ; മന്ത്രി ഇടപെട്ടു; പരിഹാരത്തിന് 
വഴിതെളിഞ്ഞു

Oct 25, 2024 05:36 AM

#family | വീട്ടുകാരറിയാതെ വീട്
 ജപ്തിചെയ്തു ; മന്ത്രി ഇടപെട്ടു; പരിഹാരത്തിന് 
വഴിതെളിഞ്ഞു

ബഹ്‌റൈനിൽ ജോലി ചെയ്തുവന്ന അജയകുമാർ 2014ൽ 27 ലക്ഷം രൂപ 20 വർഷത്തെ കാലാവധിക്ക് എസ്ബിഐയുടെ വൈറ്റില ബ്രാഞ്ചിൽനിന്നാണ്‌ ഭവനവായ്പയായി എടുത്തത്. ഇതുവരെയായി...

Read More >>
 #imprisonment | ജോലി വാഗ്ദാനം ചെയ്ത് ലൈംഗിക
പീഡനം: പ്രതിക്ക് 9 വർഷം കഠിനതടവ്

Oct 25, 2024 05:27 AM

#imprisonment | ജോലി വാഗ്ദാനം ചെയ്ത് ലൈംഗിക
പീഡനം: പ്രതിക്ക് 9 വർഷം കഠിനതടവ്

2021 മാർച്ച് 13ന്‌ രാവിലെ 7.30ന് അതിജീവിതയെ സ്കൂട്ടറിൽ കയറ്റിയ പ്രതി എൽഎൻജി ടെർമിനലിനുസമീപത്തുള്ള കുറ്റിക്കാട്ടിൽ കൊണ്ടുപോയി ബലപ്രയോഗം നടത്തി...

Read More >>
Top Stories










News Roundup






Entertainment News