#accident | കാറിൽ മദ്യകുപ്പികൾ, കോടതി ജീവനക്കാരന്റെ സ്റ്റിക്കറും, വൈദ്യുതി പോസ്റ്റും വാഹനങ്ങളും ഇടിച്ചിട്ടു; ഒടുവിൽ പിടികൂടി നാട്ടുകാർ

#accident | കാറിൽ മദ്യകുപ്പികൾ, കോടതി ജീവനക്കാരന്റെ സ്റ്റിക്കറും, വൈദ്യുതി പോസ്റ്റും വാഹനങ്ങളും ഇടിച്ചിട്ടു; ഒടുവിൽ പിടികൂടി നാട്ടുകാർ
Oct 24, 2024 08:17 PM | By Amaya M K

ഇടുക്കി: ( piravomnews.in ) നിരവധി വാഹനങ്ങളിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചിട്ട് നിർത്തായ പോയ വാഹനം ഒടുവിൽ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു.

നിർമാണം പുരോഗമിക്കുന്ന മലയോര ഹൈവേയിൽ വെള്ളിലാംകണ്ടത്തിനും കട്ടപ്പനയ്ക്കും ഇടയിലാണ് ഈ അപകടങ്ങൾ ഉണ്ടാക്കിയത്. മാരുതി സെൻ കാറാണ് അപകടം ഉണ്ടാക്കിയത്.

വെള്ളിലാംകണ്ടത്ത് വെച്ച് ഇന്നോവ കാറിൽ ഇടിച്ച ശേഷം നിർത്താതെ പോയ വാഹനം സ്വരാജ് പാലത്തിന് സമീപത്തെ രണ്ടു വൈദ്യുത പോസ്റ്റുകളിലും ഇരുപതേക്കറിൽ രണ്ട് ഇരുചക്ര വാഹനങ്ങളിലും ഇടിക്കുകയായിരുന്നു.

ഇതിന് ശേഷവും നിർത്താതെ പോയ കാറിനെ പിന്തുടർന്ന് എത്തിയവർ ടൗണിൽ വെച്ച് വാഹനം തടഞ്ഞ് നിർത്തിച്ച് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് ഡ്രൈവറെ പൊലീസിന് ഏൽപ്പിച്ചു. വാഹനത്തിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്. വാഹനത്തിൽ മദ്യക്കുപ്പികൾ ഉണ്ടായിരുന്നു. കൂടാതെ കോടതി ജോലിക്കാരൻ എന്ന് സൂചിപ്പിക്കുന്ന സ്റ്റിക്കർ വാഹനത്തിൽ ഒട്ടിച്ചിട്ടുണ്ട്.

സംഭവത്തിൽ ഇന്നോവ കാറിൽ ഉണ്ടായിരുന്ന കട്ടപ്പന സ്വദേശികൾ പൊലീസിൽ പരാതി നൽകി. കാഞ്ചിയാർ വെള്ളിലാങ്കണ്ടം കുഴൽപ്പാലത്തിന് സമീപമാണ് ബുധൻ രാത്രി പത്ത് മണിയോടെ മാരുതി സെൻ കാർ ഇന്നോവ കാറിൽ ഇടിച്ചത്. മരിച്ചടക്കിന് പോയ ബന്ധുക്കൾ സഞ്ചരിച്ച കാറിലേക്കാണ് സെൻ കാർ ഇടിച്ചത്.

ഇവർ കാറിൽ നിന്നും ഇറങ്ങി വാഹനത്തിൻ്റെ കേടുപാടുകൾ നോക്കുന്നതിനിടയിൽ ഡ്രൈവർ കാറുമായി അതിവേഗത്തിൽ കടന്നു കളഞ്ഞു. അവിടെ നിന്നും കടന്നു . കട്ടപ്പനയിലേക്ക് പോയ സെൻ കാർ വിവിധ ഇലക്ട്രിക് പോസ്റ്റുകളിലും വാഹനങ്ങളിലും ഇടിച്ചു.

ഇന്നോവ കാറിൽ ഉണ്ടായിരുന്നവർ കട്ടപ്പന വരെ സെൻ കാറിനെ പിൻതുടർന്നു. അമിത വേഗതയിൽ പോയ കാറിൽ നിന്നും രക്ഷപ്പെടാൻ വഴിയരികിലുണ്ടായിരുന്ന കാൽനട യാത്രക്കാർ അടക്കം ഓടി മാറുകയായിരുന്നെന്ന് ഇന്നോവ കാറിൽ ഉണ്ടായിരുന്നവർ ആരോപിക്കുന്നത്.


#Liquor #bottles on car, #sticker of #court #official, #electric post and #vehicles #hit; #Finally #caught by #locals

Next TV

Related Stories
#Complaint | ദേശീയപാത നിർമാണം മതിയായ സുരക്ഷ ഒരുക്കാതെയെന്ന് പരാതി

Oct 25, 2024 05:56 AM

#Complaint | ദേശീയപാത നിർമാണം മതിയായ സുരക്ഷ ഒരുക്കാതെയെന്ന് പരാതി

ഒരു പരിഹാരവും ഇതുവരെ ഉണ്ടായിട്ടില്ല. മാല്യങ്കര തീരദേശപാത സന്ധിക്കുന്നിടത്തും അപകടാവസ്ഥ...

Read More >>
#Urbantransport | നഗരഗതാഗത മികവ്‌ ; കൊച്ചിക്ക്‌ വീണ്ടും കേന്ദ്ര പുരസ്‌കാരം

Oct 25, 2024 05:53 AM

#Urbantransport | നഗരഗതാഗത മികവ്‌ ; കൊച്ചിക്ക്‌ വീണ്ടും കേന്ദ്ര പുരസ്‌കാരം

നഗരഗതാഗത, മൊബിലിറ്റി മേഖലയിൽ മികച്ച പരിശീലനങ്ങളും വിജ്ഞാന കൈമാറ്റവും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വാർഷിക പരിപാടിയായ അർബൻ മൊബിലിറ്റി...

Read More >>
#bridge | അലക്‌സാണ്ടർ പറമ്പിത്തറ പാലം 
നാളെ തുറക്കും

Oct 25, 2024 05:49 AM

#bridge | അലക്‌സാണ്ടർ പറമ്പിത്തറ പാലം 
നാളെ തുറക്കും

കുണ്ടന്നൂർ ജങ്‌ഷൻമുതൽ സിഫ്‌റ്റ്‌ ജങ്‌ഷൻവരെയുള്ള അറ്റകുറ്റപ്പണിയുടെ ഭാഗമായാണ് കുണ്ടന്നൂർ–-തേവര, അലക്‌സാണ്ടർ പറമ്പിത്തറ പാലങ്ങൾ...

Read More >>
 #surgical | അതിനൂതന ശസ്‌ത്രക്രിയവഴി രക്തക്കുഴലിന്റെ തടസ്സം നീക്കി

Oct 25, 2024 05:46 AM

#surgical | അതിനൂതന ശസ്‌ത്രക്രിയവഴി രക്തക്കുഴലിന്റെ തടസ്സം നീക്കി

ആൻജിയോപ്ലാസ്റ്റി നടത്തി പരമ്പരാഗതരീതിയിൽ സ്റ്റെന്റ് ഇട്ടാൽ കാൽമുട്ടിന്റെ ചലനംമൂലം സ്റ്റെന്റ് അടഞ്ഞുപോകാനുള്ള സാധ്യത കൂടുതലായതിനാൽ...

Read More >>
#Kochi | ഇന്ദ്രയിലേറി കൊച്ചിയെ അറിഞ്ഞ് ആയിരങ്ങള്‍

Oct 25, 2024 05:41 AM

#Kochi | ഇന്ദ്രയിലേറി കൊച്ചിയെ അറിഞ്ഞ് ആയിരങ്ങള്‍

ഏറ്റവും ചുരുങ്ങിയ ചെലവിൽ ആഡംബര ബോട്ടിൽ സഞ്ചരിച്ച്‌ മനംകുളിർക്കെ കാഴ്‌ച ആസ്വദിക്കാമെന്നതാണ്‌ ഈ യാത്രയുടെ...

Read More >>
#family | വീട്ടുകാരറിയാതെ വീട്
 ജപ്തിചെയ്തു ; മന്ത്രി ഇടപെട്ടു; പരിഹാരത്തിന് 
വഴിതെളിഞ്ഞു

Oct 25, 2024 05:36 AM

#family | വീട്ടുകാരറിയാതെ വീട്
 ജപ്തിചെയ്തു ; മന്ത്രി ഇടപെട്ടു; പരിഹാരത്തിന് 
വഴിതെളിഞ്ഞു

ബഹ്‌റൈനിൽ ജോലി ചെയ്തുവന്ന അജയകുമാർ 2014ൽ 27 ലക്ഷം രൂപ 20 വർഷത്തെ കാലാവധിക്ക് എസ്ബിഐയുടെ വൈറ്റില ബ്രാഞ്ചിൽനിന്നാണ്‌ ഭവനവായ്പയായി എടുത്തത്. ഇതുവരെയായി...

Read More >>
Top Stories










News Roundup






Entertainment News