#Kothamangalam | കോതമംഗലവും
മാർ ബേസിലും തുടങ്ങി

#Kothamangalam | കോതമംഗലവും
മാർ ബേസിലും തുടങ്ങി
Oct 22, 2024 05:33 AM | By Amaya M K

കോതമംഗലം : (piravomnews.in) ജില്ലാ സ്‌കൂൾ കായികമേളയുടെ കിരീടം സ്വന്തമാക്കാൻ കോതമംഗലവും മാർ ബേസിലും കുതിപ്പാരംഭിച്ചു.

ആദ്യദിനം ഫീൽഡിൽ ഒരു റെക്കോഡ്‌ പിറന്നു. മൂക്കന്നൂർ എസ്‌എച്ച്‌ ഓർഫനേജ്‌ എച്ച്‌എസ്‌എസിലെ ജീവൻ ഷാജുവാണ്‌ ഷോട്ട്‌പുട്ടിൽ റെക്കോഡിട്ടത്‌.

മേളയുടെ ആദ്യദിനം 31 ഫൈനലുകൾ പൂർത്തിയായപ്പോൾ ആതിഥേയരായ കോതമംഗലം ഉപജില്ല 14 സ്വർണവും 15 വെള്ളിയും എട്ട് വെങ്കലവുമടക്കം 122 പോയിന്റ്‌ നേടി.

ആറ്‌ സ്വർണവും രണ്ട്‌ വെള്ളിയും അഞ്ച്‌ വെങ്കലവുമായി 41 പോയിന്റോടെ അങ്കമാലി ഉപജില്ല രണ്ടാംസ്ഥാനത്താണ്. മൂന്നുവീതം സ്വർണവും വെള്ളിയും ഒരു വെങ്കലവുമായി പെരുമ്പാവൂർ മൂന്നാംസ്ഥാനത്തുണ്ട്‌. പോയിന്റ്‌ 25.

സ്‌കൂളുകൾ തമ്മിലുള്ള ചാമ്പ്യൻ പോരാട്ടത്തിൽ നിലവിലെ ജേതാക്കളായ കോതമംഗലം മാർ ബേസിൽ എച്ച്‌എസ്‌എസ്‌ 72 പോയിന്റുമായി ബഹുദൂരം മുന്നിലാണ്‌. എട്ട്‌ സ്വർണം, ഒമ്പത്‌ വെള്ളി, അഞ്ച്‌ വെങ്കലവുമാണ്‌ സമ്പാദ്യം.

അങ്കമാലി മൂക്കന്നൂർ എസ്‌എച്ച്‌ ഓർഫനേജ്‌ എച്ച്‌എസ്‌എസ്‌ 30 പോയിന്റുമായി രണ്ടാമതുണ്ട്‌. അഞ്ച്‌ സ്വർണം, ഒരു വെള്ളി, രണ്ട്‌ വെങ്കലവുമാണ്‌ അക്കൗണ്ടിൽ. കീരമ്പാറ സെന്റ്‌ സ്‌റ്റീഫൻസ്‌ ഗേൾസ്‌ എച്ച്‌എസ്‌എസ്‌ 17 പോയിന്റുമായി മൂന്നാംസ്ഥാനത്താണ്‌.

ജൂനിയർ ബോയ്‌സിൽ മൂക്കന്നൂർ സേക്രഡ്‌ ഹാർട്ട്‌ ഓർഫനേജ്‌ എച്ച്‌എസ്‌എസിലെ ജെസ്വിൻ ജോയ്‌ (3000, 800), കീരമ്പാറ സെന്റ്‌ സ്‌റ്റീഫൻസിലെ അദബിയ ഫർഹാൻ (100, ലോങ്‌ജമ്പ്‌), സീനിയർ ഗേൾസിൽ മാർ ബേസിലിന്റെ സി ആർ നിത്യ (3000, 800) എന്നിവർ ഇരട്ടസ്വർണം നേടി.

കോതമംഗലം എംഎ കോളേജ്‌ ഗ്രൗണ്ടിൽ നടക്കുന്ന മേള ആന്റണി ജോൺ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. നഗരസഭാ ചെയർമാൻ കെ കെ ടോമി അധ്യക്ഷനായി.

ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ മനോജ്‌ മൂത്തേടൻ മുഖ്യപ്രഭാഷണം നടത്തി. എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി അലക്‌സാണ്ടർ പതാക ഉയർത്തി. ചൊവ്വാഴ്‌ച 26 ഇനങ്ങളിൽ ഫൈനൽ നടക്കും.




#Kothamangalam also started at the #base

Next TV

Related Stories
#Goldrobbery | കെഎസ്‌ആർടിസി ബസിലെ സ്വര്‍ണക്കവര്‍ച്ച ; 3 പേർ അറസ്‌റ്റിൽ

Oct 22, 2024 05:38 AM

#Goldrobbery | കെഎസ്‌ആർടിസി ബസിലെ സ്വര്‍ണക്കവര്‍ച്ച ; 3 പേർ അറസ്‌റ്റിൽ

സംഭവ സമയത്ത് 35 യാത്രക്കാര്‍ എടപ്പാളില്‍ ഇറങ്ങിയതായി കെഎസ്ആര്‍ടിസി ജീവനക്കാര്‍ മൊഴി...

Read More >>
#gold | ഗോളിയെറിഞ്ഞു,
 സ്വർണം വീണു

Oct 22, 2024 05:29 AM

#gold | ഗോളിയെറിഞ്ഞു,
 സ്വർണം വീണു

ജില്ലാ കായികമേളയിൽ ഡിസ്‌കസ്‌ത്രോ ജൂനിയർ വിഭാഗത്തിൽ ആരോമൽ ബിനു എറിഞ്ഞിട്ടു സ്വർണം. ഹാർമർത്രോയിലും മത്സരിക്കുന്നുണ്ട്‌. മാർ ബേസിൽ സ്‌കൂളിലെ...

Read More >>
#OkalAgroFoods | ഒക്കൽ അഗ്രോ ഫുഡ്സ്‌ മിൽ പ്രവർത്തനം തുടങ്ങി

Oct 22, 2024 05:26 AM

#OkalAgroFoods | ഒക്കൽ അഗ്രോ ഫുഡ്സ്‌ മിൽ പ്രവർത്തനം തുടങ്ങി

നെല്ലും പച്ചക്കറിയും ബാങ്ക് സ്വന്തമായി ഉൽപ്പാദിപ്പിക്കുന്നുണ്ട്. ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ, വി പി ശശീന്ദ്രൻ, കെ ഡി ഷാജി, ടി എൻ മിഥുൻ, എം കെ...

Read More >>
#FSETO | യാത്രാദുരിതം പരിഹരിക്കണമെന്ന്‌ 
എഫ്‌എസ്‌ഇടിഒ ; കലക്ടർക്ക്‌ നിവേദനം നൽകി

Oct 22, 2024 05:24 AM

#FSETO | യാത്രാദുരിതം പരിഹരിക്കണമെന്ന്‌ 
എഫ്‌എസ്‌ഇടിഒ ; കലക്ടർക്ക്‌ നിവേദനം നൽകി

അലക്‌സാണ്ടർ പറമ്പിത്തറ പാലംകൂടി അടച്ചിട്ടതും യാത്രാദുരിതം ഇരട്ടിയാക്കി. പനമ്പിള്ളിനഗറിൽനിന്ന്‌ ബണ്ട് റോഡ്‌വഴി തൈക്കൂടം ഭാഗത്ത് എത്തുന്ന...

Read More >>
#Briberycase | കൈക്കൂലി കേസ്: മൂവാറ്റുപുഴ മുൻ ആർഡിഒയ്ക്കും പാങ്ങോട് വില്ലേജ്‌ ഓഫീസർക്കും 7 വർഷം തടവ്‌

Oct 22, 2024 05:19 AM

#Briberycase | കൈക്കൂലി കേസ്: മൂവാറ്റുപുഴ മുൻ ആർഡിഒയ്ക്കും പാങ്ങോട് വില്ലേജ്‌ ഓഫീസർക്കും 7 വർഷം തടവ്‌

പണം വാങ്ങുന്നതിനിടെ എറണാകുളം വിജിലൻസ് യൂണിറ്റ് ഡിവൈഎസ്‌പി എം എൻ രമേശാണ്‌ അറസ്റ്റ് ചെയ്തത്‌. ഡിവൈഎസ്‌പി ഡി അശോക്‌കുമാർ കുറ്റപത്രം...

Read More >>
#Complaint | കഞ്ചാവ് തേടി എക്സൈസുകാർ വീട്ടിൽ പരിശോധനയ്ക്ക് എത്തി; മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തതെന്ന് പരാതി

Oct 21, 2024 08:07 PM

#Complaint | കഞ്ചാവ് തേടി എക്സൈസുകാർ വീട്ടിൽ പരിശോധനയ്ക്ക് എത്തി; മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തതെന്ന് പരാതി

വിഷ്ണു കേസില്‍ പ്രതിയല്ലാത്തതിനാല്‍ സംസാരിച്ച് മടങ്ങുകയാണ് ഉണ്ടായതെന്നും ഇത് അയൽവാസികളെ ബോധ്യപ്പെടുത്തിയിരുന്നുവെന്നും എക്സൈസ് ഇൻസ്പെക്ടർ...

Read More >>
Top Stories










News Roundup