#FSETO | യാത്രാദുരിതം പരിഹരിക്കണമെന്ന്‌ 
എഫ്‌എസ്‌ഇടിഒ ; കലക്ടർക്ക്‌ നിവേദനം നൽകി

#FSETO | യാത്രാദുരിതം പരിഹരിക്കണമെന്ന്‌ 
എഫ്‌എസ്‌ഇടിഒ ; കലക്ടർക്ക്‌ നിവേദനം നൽകി
Oct 22, 2024 05:24 AM | By Amaya M K

കൊച്ചി : (piravomnews.in) യാത്രാദുരിതം പരിഹരിക്കണമെന്നും ദേശീയപാത നിർമാണം പൂർത്തിയാകുന്നതുവരെ കുമ്പളം ടോൾപിരിവ് ഒഴിവാക്കാൻ നടപടിയെടുക്കണമെന്നും അഭ്യർഥിച്ച്‌ എഫ്‌എസ്‌ഇടിഒ ജില്ലാ കമ്മിറ്റി കലക്ടർക്ക്‌ നിവേദനം നൽകി.

ജീവനക്കാർ, അധ്യാപകർ തുടങ്ങി പൊതുജനങ്ങളാകെ യാത്രാദുരിതം അനുഭവിക്കുന്ന സാഹചര്യത്തിൽ, പ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്നും എഫ്‌എസ്‌ഇടിഒ ആവശ്യപ്പെട്ടു.

അരൂർ–-തുറവൂർ ഉയരപാത നിർമാണത്തെത്തുടർന്ന്‌ ആലപ്പുഴയിൽനിന്ന്‌ സിവിൽ സ്‌റ്റേഷനിലേക്കും കൊച്ചി, എറണാകുളം ടൗൺ ഭാഗത്തേക്ക് എത്തുന്നതും ഏറെ പ്രയാസപ്പെട്ടാണ്‌. കുണ്ടന്നൂർ തേവര പാലം അടച്ചിട്ട് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ യാത്ര കൂടുതൽ ദുസ്സഹമാക്കി.

അലക്‌സാണ്ടർ പറമ്പിത്തറ പാലംകൂടി അടച്ചിട്ടതും യാത്രാദുരിതം ഇരട്ടിയാക്കി. പനമ്പിള്ളിനഗറിൽനിന്ന്‌ ബണ്ട് റോഡ്‌വഴി തൈക്കൂടം ഭാഗത്ത് എത്തുന്ന റോഡിലെ പാലം ഉടൻ തുറക്കണമെന്നും ദേശീയപാതയിലെ സർവീസ് റോഡ് പൂർണമായി യാത്രായോഗ്യമാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

എഫ്‌എസ്‌ഇടിഒ ജില്ലാ പ്രസിഡന്റ് ഏലിയാസ് മാത്യു, സെക്രട്ടറി ഡി പി ദിപിൻ എന്നിവരുടെ നേതൃത്വത്തിലാണ്‌ നിവേദനം നൽകിയത്‌.




#FSETO #wants to solve #travel #woes; A #petition was given to the #collector

Next TV

Related Stories
#Goldrobbery | കെഎസ്‌ആർടിസി ബസിലെ സ്വര്‍ണക്കവര്‍ച്ച ; 3 പേർ അറസ്‌റ്റിൽ

Oct 22, 2024 05:38 AM

#Goldrobbery | കെഎസ്‌ആർടിസി ബസിലെ സ്വര്‍ണക്കവര്‍ച്ച ; 3 പേർ അറസ്‌റ്റിൽ

സംഭവ സമയത്ത് 35 യാത്രക്കാര്‍ എടപ്പാളില്‍ ഇറങ്ങിയതായി കെഎസ്ആര്‍ടിസി ജീവനക്കാര്‍ മൊഴി...

Read More >>
#Kothamangalam | കോതമംഗലവും
മാർ ബേസിലും തുടങ്ങി

Oct 22, 2024 05:33 AM

#Kothamangalam | കോതമംഗലവും
മാർ ബേസിലും തുടങ്ങി

കോതമംഗലം എംഎ കോളേജ്‌ ഗ്രൗണ്ടിൽ നടക്കുന്ന മേള ആന്റണി ജോൺ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. നഗരസഭാ ചെയർമാൻ കെ കെ ടോമി...

Read More >>
#gold | ഗോളിയെറിഞ്ഞു,
 സ്വർണം വീണു

Oct 22, 2024 05:29 AM

#gold | ഗോളിയെറിഞ്ഞു,
 സ്വർണം വീണു

ജില്ലാ കായികമേളയിൽ ഡിസ്‌കസ്‌ത്രോ ജൂനിയർ വിഭാഗത്തിൽ ആരോമൽ ബിനു എറിഞ്ഞിട്ടു സ്വർണം. ഹാർമർത്രോയിലും മത്സരിക്കുന്നുണ്ട്‌. മാർ ബേസിൽ സ്‌കൂളിലെ...

Read More >>
#OkalAgroFoods | ഒക്കൽ അഗ്രോ ഫുഡ്സ്‌ മിൽ പ്രവർത്തനം തുടങ്ങി

Oct 22, 2024 05:26 AM

#OkalAgroFoods | ഒക്കൽ അഗ്രോ ഫുഡ്സ്‌ മിൽ പ്രവർത്തനം തുടങ്ങി

നെല്ലും പച്ചക്കറിയും ബാങ്ക് സ്വന്തമായി ഉൽപ്പാദിപ്പിക്കുന്നുണ്ട്. ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ, വി പി ശശീന്ദ്രൻ, കെ ഡി ഷാജി, ടി എൻ മിഥുൻ, എം കെ...

Read More >>
#Briberycase | കൈക്കൂലി കേസ്: മൂവാറ്റുപുഴ മുൻ ആർഡിഒയ്ക്കും പാങ്ങോട് വില്ലേജ്‌ ഓഫീസർക്കും 7 വർഷം തടവ്‌

Oct 22, 2024 05:19 AM

#Briberycase | കൈക്കൂലി കേസ്: മൂവാറ്റുപുഴ മുൻ ആർഡിഒയ്ക്കും പാങ്ങോട് വില്ലേജ്‌ ഓഫീസർക്കും 7 വർഷം തടവ്‌

പണം വാങ്ങുന്നതിനിടെ എറണാകുളം വിജിലൻസ് യൂണിറ്റ് ഡിവൈഎസ്‌പി എം എൻ രമേശാണ്‌ അറസ്റ്റ് ചെയ്തത്‌. ഡിവൈഎസ്‌പി ഡി അശോക്‌കുമാർ കുറ്റപത്രം...

Read More >>
#Complaint | കഞ്ചാവ് തേടി എക്സൈസുകാർ വീട്ടിൽ പരിശോധനയ്ക്ക് എത്തി; മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തതെന്ന് പരാതി

Oct 21, 2024 08:07 PM

#Complaint | കഞ്ചാവ് തേടി എക്സൈസുകാർ വീട്ടിൽ പരിശോധനയ്ക്ക് എത്തി; മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തതെന്ന് പരാതി

വിഷ്ണു കേസില്‍ പ്രതിയല്ലാത്തതിനാല്‍ സംസാരിച്ച് മടങ്ങുകയാണ് ഉണ്ടായതെന്നും ഇത് അയൽവാസികളെ ബോധ്യപ്പെടുത്തിയിരുന്നുവെന്നും എക്സൈസ് ഇൻസ്പെക്ടർ...

Read More >>
Top Stories










News Roundup