#Briberycase | കൈക്കൂലി കേസ്: മൂവാറ്റുപുഴ മുൻ ആർഡിഒയ്ക്കും പാങ്ങോട് വില്ലേജ്‌ ഓഫീസർക്കും 7 വർഷം തടവ്‌

#Briberycase | കൈക്കൂലി കേസ്: മൂവാറ്റുപുഴ മുൻ ആർഡിഒയ്ക്കും പാങ്ങോട് വില്ലേജ്‌ ഓഫീസർക്കും 7 വർഷം തടവ്‌
Oct 22, 2024 05:19 AM | By Amaya M K

മൂവാറ്റുപുഴ : (piravomnews.in)കൈക്കൂലിക്കേസിൽ മൂവാറ്റുപുഴ മുൻ ആർഡിഒ കാഞ്ഞിരപ്പള്ളി കുന്നപ്പിള്ളി പട്ടിമറ്റം വെച്ചുകുന്നേൽവീട്ടിൽ വി ആർ മോഹനൻപിള്ളയ്‌ക്ക്‌ (63) ഏഴുവർഷം കഠിനതടവ്‌.

അഴിമതിനിരോധന നിയമപ്രകാരം മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്‌ജി എൻ വി രാജുവാണ്‌ ശിക്ഷ വിധിച്ചത്‌. 25,000 രൂപ പിഴയും അടയ്‌ക്കണം.

മഞ്ഞള്ളൂർ വില്ലേജിലെ വാഴക്കുളം വേങ്ങച്ചുവട്ടിൽ പാടത്തോടുചേർന്നുള്ള ഭൂമിയിലെ ഇടിഞ്ഞുവീണ സംരക്ഷണഭിത്തി നിർമാണത്തിന്റെ പേരിൽ 50,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ്‌ ശിക്ഷ.

ആലുവ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന്റെ നടത്തിപ്പുകാരൻ വീട്ടൂർ സ്വദേശി വരിക്ലായിൽ മാത്യു വി ഡാനിയേലായിരുന്നു പരാതിക്കാരൻ. നിർമാണം തടയാതിരിക്കാൻ 2016 മെയ് 24ന് മോഹനൻപിള്ള 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു.

പരാതിക്കാരൻ വിവരം വിജിലൻസിൽ അറിയിച്ചു. മെയ് 30ന് വിജിലൻസ്‌ ഒരുക്കിയ കെണിയിൽ മോഹനൻപിള്ള കുടുങ്ങി.

പണം വാങ്ങുന്നതിനിടെ എറണാകുളം വിജിലൻസ് യൂണിറ്റ് ഡിവൈഎസ്‌പി എം എൻ രമേശാണ്‌ അറസ്റ്റ് ചെയ്തത്‌. ഡിവൈഎസ്‌പി ഡി അശോക്‌കുമാർ കുറ്റപത്രം സമർപ്പിച്ചു.

കഴിഞ്ഞ മെയ് 24ന്‌ തുടങ്ങിയ വിചാരണയിൽ 25 സാക്ഷികളെെ വിസ്തരിച്ചു. പരാതിക്കാരനും മറ്റൊരാളും വിചാരണക്കാലത്ത് കൂറുമാറിയെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ജാമ്യം ലഭിക്കാത്തതിനാൽ പ്രതിയെ മൂവാറ്റുപുഴ സബ് ജയിലിലടച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി എ സരിത ഹാജരായി.





#Briberycase: #Muvattupuzha ex-RDO and #Pangod #village #officer #jailed for 7 years

Next TV

Related Stories
#Goldrobbery | കെഎസ്‌ആർടിസി ബസിലെ സ്വര്‍ണക്കവര്‍ച്ച ; 3 പേർ അറസ്‌റ്റിൽ

Oct 22, 2024 05:38 AM

#Goldrobbery | കെഎസ്‌ആർടിസി ബസിലെ സ്വര്‍ണക്കവര്‍ച്ച ; 3 പേർ അറസ്‌റ്റിൽ

സംഭവ സമയത്ത് 35 യാത്രക്കാര്‍ എടപ്പാളില്‍ ഇറങ്ങിയതായി കെഎസ്ആര്‍ടിസി ജീവനക്കാര്‍ മൊഴി...

Read More >>
#Kothamangalam | കോതമംഗലവും
മാർ ബേസിലും തുടങ്ങി

Oct 22, 2024 05:33 AM

#Kothamangalam | കോതമംഗലവും
മാർ ബേസിലും തുടങ്ങി

കോതമംഗലം എംഎ കോളേജ്‌ ഗ്രൗണ്ടിൽ നടക്കുന്ന മേള ആന്റണി ജോൺ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. നഗരസഭാ ചെയർമാൻ കെ കെ ടോമി...

Read More >>
#gold | ഗോളിയെറിഞ്ഞു,
 സ്വർണം വീണു

Oct 22, 2024 05:29 AM

#gold | ഗോളിയെറിഞ്ഞു,
 സ്വർണം വീണു

ജില്ലാ കായികമേളയിൽ ഡിസ്‌കസ്‌ത്രോ ജൂനിയർ വിഭാഗത്തിൽ ആരോമൽ ബിനു എറിഞ്ഞിട്ടു സ്വർണം. ഹാർമർത്രോയിലും മത്സരിക്കുന്നുണ്ട്‌. മാർ ബേസിൽ സ്‌കൂളിലെ...

Read More >>
#OkalAgroFoods | ഒക്കൽ അഗ്രോ ഫുഡ്സ്‌ മിൽ പ്രവർത്തനം തുടങ്ങി

Oct 22, 2024 05:26 AM

#OkalAgroFoods | ഒക്കൽ അഗ്രോ ഫുഡ്സ്‌ മിൽ പ്രവർത്തനം തുടങ്ങി

നെല്ലും പച്ചക്കറിയും ബാങ്ക് സ്വന്തമായി ഉൽപ്പാദിപ്പിക്കുന്നുണ്ട്. ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ, വി പി ശശീന്ദ്രൻ, കെ ഡി ഷാജി, ടി എൻ മിഥുൻ, എം കെ...

Read More >>
#FSETO | യാത്രാദുരിതം പരിഹരിക്കണമെന്ന്‌ 
എഫ്‌എസ്‌ഇടിഒ ; കലക്ടർക്ക്‌ നിവേദനം നൽകി

Oct 22, 2024 05:24 AM

#FSETO | യാത്രാദുരിതം പരിഹരിക്കണമെന്ന്‌ 
എഫ്‌എസ്‌ഇടിഒ ; കലക്ടർക്ക്‌ നിവേദനം നൽകി

അലക്‌സാണ്ടർ പറമ്പിത്തറ പാലംകൂടി അടച്ചിട്ടതും യാത്രാദുരിതം ഇരട്ടിയാക്കി. പനമ്പിള്ളിനഗറിൽനിന്ന്‌ ബണ്ട് റോഡ്‌വഴി തൈക്കൂടം ഭാഗത്ത് എത്തുന്ന...

Read More >>
#Complaint | കഞ്ചാവ് തേടി എക്സൈസുകാർ വീട്ടിൽ പരിശോധനയ്ക്ക് എത്തി; മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തതെന്ന് പരാതി

Oct 21, 2024 08:07 PM

#Complaint | കഞ്ചാവ് തേടി എക്സൈസുകാർ വീട്ടിൽ പരിശോധനയ്ക്ക് എത്തി; മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തതെന്ന് പരാതി

വിഷ്ണു കേസില്‍ പ്രതിയല്ലാത്തതിനാല്‍ സംസാരിച്ച് മടങ്ങുകയാണ് ഉണ്ടായതെന്നും ഇത് അയൽവാസികളെ ബോധ്യപ്പെടുത്തിയിരുന്നുവെന്നും എക്സൈസ് ഇൻസ്പെക്ടർ...

Read More >>
Top Stories










News Roundup