#theives | മോഷ്ടാക്കൾ എത്തിയതും അലൻവോക്കർ സഞ്ചരിച്ച വിമാനത്തിൽ; പ്രതിയെ കിട്ടിയത് കട്ടിലിന് അടിയിലെ അറയിൽ നിന്ന്

#theives | മോഷ്ടാക്കൾ എത്തിയതും അലൻവോക്കർ സഞ്ചരിച്ച വിമാനത്തിൽ; പ്രതിയെ കിട്ടിയത് കട്ടിലിന് അടിയിലെ അറയിൽ നിന്ന്
Oct 21, 2024 10:41 AM | By Amaya M K

കൊച്ചി : (piravomnews.in) മൊബൈൽ മോഷണക്കേസിൽ പിടിയിലായ മുംബൈയിൽ നിന്നുള്ള സംഘം കൊച്ചിയിലെത്തിയത് അലൻവോക്കർ സഞ്ചരിച്ച അതേ വിമാനത്തിലെന്നു പൊലീസ്.

പ്രതികളുടെ മൊബൈൽ ഫോണിൽ വിമാനത്തിനുള്ളിൽ നിന്നും വിമാനത്താവളത്തിൽ നിന്നുമുള്ള ദൃശ്യങ്ങൾ ഉള്ളതായി പൊലീസ് കണ്ടെത്തി. ഇതിൽ അലൻവോക്കറുടെ ദൃശ്യങ്ങളുമുണ്ട്.

പ്രതികൾ താമസിച്ച ലോഡ്ജിൽ നിന്നും പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്നുമുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. ഇതിൽ പ്രതികളുടെ ദൃശ്യങ്ങൾ ഉണ്ടെന്നും പൊലീസ് പറഞ്ഞു. 

മോഷ്ടിച്ച മൊബൈലുകൾ അപ്പോൾ തന്നെ അഴിച്ചെടുത്തു പാർട്സ് ആയി വിൽക്കുന്നതാണു പ്രതികളുടെ രീതി. ഐഎംഇഐ നമ്പർ മുഖേന ഫോൺ കണ്ടെത്തുന്നത് ഒഴിവാക്കാനാണ് ഇതെന്നാണു പ്രതികളുടെ മൊഴി.

മോഷ്ടിച്ചെടുക്കുന്ന ഫോണുകൾ ചാന്ദ്നി ചൗക്കിലെ ചോർ ബാസാറിലുള്ള ചില വ്യാപാരികൾക്കാണു നൽകുക. ഇതിലൊരു വ്യാപാരി 10 ലക്ഷം രൂപയോളം പ്രതികളിലൊരാളുടെ അക്കൗണ്ടിലേക്കു നൽകിയതായും പൊലീസ് കണ്ടെത്തി.

ദരിയാഗഞ്ച് മേഖലയിൽ ഡൽഹി ആന്റി ടെററിസ്റ്റ് സ്ക്വാഡിലെ അംഗങ്ങളുടെ സഹായത്തോടെയായിരുന്നു കൊച്ചി പൊലീസിന്റെ തിരച്ചിൽ. കൊച്ചിയിലെ മോഷണത്തിനു ശേഷം മുംബൈ സംഘം പുണെയിൽ 18ന് നടന്ന അലൻവോക്കർ ഷോയിലും മോഷണം നടത്തിയതിനുള്ള തെളിവുകളും ലഭിച്ചു.

ഷോയ്ക്കിടെ 18 മൊബൈൽ ഫോൺ മോഷ്ടിച്ചതായാണു പൊലീസ് പറയുന്നത്. തുടർന്നു വിമാനത്തിലാണു പുണെയിൽ നിന്നു മുംബൈയിലേക്കു പോയത്. പ്രതികൾ മുംബൈയിൽ എത്തുമ്പോൾ മോഷണമുതൽ സഹിതം പിടികൂടാൻ കാത്തിരിക്കുകയായിരുന്നു സിറ്റി പൊലീസ്.

എന്നാൽ, വലയിലാകുമ്പോൾ 3 മൊബൈൽ ഫോൺ ഒഴികെ മറ്റുള്ളവ പ്രതികളുടെ കയ്യിലുണ്ടായിരുന്നില്ല. മൂന്നാമതൊരാൾ കൂടി സംഘത്തിൽ ഉണ്ടായിരുന്നതായും ഇയാൾ മറ്റു മൊബൈൽ ഫോണുകളുമായി വാരാണസിയിലേക്കു പോയതായും പ്രതികൾപൊലീസിനു മൊഴി നൽകി. ഈ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി.

#Thieves #arrive on board #AlanWalker's #flight; The #accused was #found from the #compartment #under the bed

Next TV

Related Stories
#Goldrobbery | കെഎസ്‌ആർടിസി ബസിലെ സ്വര്‍ണക്കവര്‍ച്ച ; 3 പേർ അറസ്‌റ്റിൽ

Oct 22, 2024 05:38 AM

#Goldrobbery | കെഎസ്‌ആർടിസി ബസിലെ സ്വര്‍ണക്കവര്‍ച്ച ; 3 പേർ അറസ്‌റ്റിൽ

സംഭവ സമയത്ത് 35 യാത്രക്കാര്‍ എടപ്പാളില്‍ ഇറങ്ങിയതായി കെഎസ്ആര്‍ടിസി ജീവനക്കാര്‍ മൊഴി...

Read More >>
#Kothamangalam | കോതമംഗലവും
മാർ ബേസിലും തുടങ്ങി

Oct 22, 2024 05:33 AM

#Kothamangalam | കോതമംഗലവും
മാർ ബേസിലും തുടങ്ങി

കോതമംഗലം എംഎ കോളേജ്‌ ഗ്രൗണ്ടിൽ നടക്കുന്ന മേള ആന്റണി ജോൺ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. നഗരസഭാ ചെയർമാൻ കെ കെ ടോമി...

Read More >>
#gold | ഗോളിയെറിഞ്ഞു,
 സ്വർണം വീണു

Oct 22, 2024 05:29 AM

#gold | ഗോളിയെറിഞ്ഞു,
 സ്വർണം വീണു

ജില്ലാ കായികമേളയിൽ ഡിസ്‌കസ്‌ത്രോ ജൂനിയർ വിഭാഗത്തിൽ ആരോമൽ ബിനു എറിഞ്ഞിട്ടു സ്വർണം. ഹാർമർത്രോയിലും മത്സരിക്കുന്നുണ്ട്‌. മാർ ബേസിൽ സ്‌കൂളിലെ...

Read More >>
#OkalAgroFoods | ഒക്കൽ അഗ്രോ ഫുഡ്സ്‌ മിൽ പ്രവർത്തനം തുടങ്ങി

Oct 22, 2024 05:26 AM

#OkalAgroFoods | ഒക്കൽ അഗ്രോ ഫുഡ്സ്‌ മിൽ പ്രവർത്തനം തുടങ്ങി

നെല്ലും പച്ചക്കറിയും ബാങ്ക് സ്വന്തമായി ഉൽപ്പാദിപ്പിക്കുന്നുണ്ട്. ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ, വി പി ശശീന്ദ്രൻ, കെ ഡി ഷാജി, ടി എൻ മിഥുൻ, എം കെ...

Read More >>
#FSETO | യാത്രാദുരിതം പരിഹരിക്കണമെന്ന്‌ 
എഫ്‌എസ്‌ഇടിഒ ; കലക്ടർക്ക്‌ നിവേദനം നൽകി

Oct 22, 2024 05:24 AM

#FSETO | യാത്രാദുരിതം പരിഹരിക്കണമെന്ന്‌ 
എഫ്‌എസ്‌ഇടിഒ ; കലക്ടർക്ക്‌ നിവേദനം നൽകി

അലക്‌സാണ്ടർ പറമ്പിത്തറ പാലംകൂടി അടച്ചിട്ടതും യാത്രാദുരിതം ഇരട്ടിയാക്കി. പനമ്പിള്ളിനഗറിൽനിന്ന്‌ ബണ്ട് റോഡ്‌വഴി തൈക്കൂടം ഭാഗത്ത് എത്തുന്ന...

Read More >>
#Briberycase | കൈക്കൂലി കേസ്: മൂവാറ്റുപുഴ മുൻ ആർഡിഒയ്ക്കും പാങ്ങോട് വില്ലേജ്‌ ഓഫീസർക്കും 7 വർഷം തടവ്‌

Oct 22, 2024 05:19 AM

#Briberycase | കൈക്കൂലി കേസ്: മൂവാറ്റുപുഴ മുൻ ആർഡിഒയ്ക്കും പാങ്ങോട് വില്ലേജ്‌ ഓഫീസർക്കും 7 വർഷം തടവ്‌

പണം വാങ്ങുന്നതിനിടെ എറണാകുളം വിജിലൻസ് യൂണിറ്റ് ഡിവൈഎസ്‌പി എം എൻ രമേശാണ്‌ അറസ്റ്റ് ചെയ്തത്‌. ഡിവൈഎസ്‌പി ഡി അശോക്‌കുമാർ കുറ്റപത്രം...

Read More >>
Top Stories










News Roundup






Entertainment News