കൊച്ചി : (piravomnews.in) കൊച്ചിയിലെ ആഡംബര ഹോട്ടലിൽ നടന്ന ലഹരി പാർട്ടിയിൽ പ്രയാഗ മാർട്ടിൻ പങ്കെടുത്തിരുന്നില്ലെന്ന നിഗമനത്തിൽ പോലീസ്.
വ്യാഴാഴ്ച നടത്തിയ ചോദ്യം ചെയ്യലിൽ പ്രയാഗ നൽകിയ മൊഴി വിശ്വാസയോഗ്യമാണെന്നാണ് പ്രാഥമിക വിലയിരുത്തൽ.
എന്നാൽ സി സി ടിവി ദൃശ്യത്തിൽ മറ്റൊരു നടിയുടെ കൂടി സാന്നിധ്യം കണ്ടെത്തിയത് പൊലീസ് പരിശോധിക്കയാണ്.
കൂട്ടുകാർക്കൊപ്പം മറൈൻഡ്രൈവിലെ ഒരു ഹോട്ടലിലായിരുന്ന താൻ ശ്രീനാഥ് ഭാസി വിളിച്ചതിനെത്തുടർന്ന് മരടിലെ ഹോട്ടലിലേക്ക് പോയതെന്നായിരുന്നു പ്രയാഗയുടെ മൊഴി.
ഓംപ്രകാശിനെ മുൻപരിചയമില്ലെന്നും സുഹൃത്തുക്കളല്ലെന്നും പ്രയാഗ മുമ്പ് മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞിരുന്നു.
#drunken #party in #Kochi; #Another #actress on #CCTV