#Athletics | കായികപ്രേമികളുടെ തീരാദുരിതം ; പറവൂർ ഉപജില്ലാ അത്‌ലറ്റിക്സ് ഇരിങ്ങാലക്കുടയിൽ

 #Athletics | കായികപ്രേമികളുടെ തീരാദുരിതം ; പറവൂർ ഉപജില്ലാ അത്‌ലറ്റിക്സ് ഇരിങ്ങാലക്കുടയിൽ
Oct 8, 2024 05:54 AM | By Amaya M K

പറവൂർ : (piravomnews.in) ഉപജില്ലാ സ്കൂൾ കായികമേളയിലെ അത്‌ലറ്റിക്സ് മത്സരങ്ങൾക്കായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടിനെ ആശ്രയിക്കേണ്ട ഗതികേടിലാണ് കുട്ടികളും അധ്യാപകരും.

മികച്ച കളിക്കളം ഇല്ലാത്തതിനാൽ തുടർച്ചയായ 12–-ാംതവണയാണ് ഉപജില്ലയ്ക്ക് പുറത്ത് അത്‌ലറ്റിക്സ് മത്സരങ്ങൾ നടത്തേണ്ടിവരുന്നത്.

കഴിഞ്ഞവർഷം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലായിരുന്നു മത്സരങ്ങൾ. നഗരസഭയ്ക്ക് 3.96 ഏക്കർ വിസ്തൃതിയുള്ള സ്റ്റേഡിയം ഗ്രൗണ്ട് ഉണ്ടെങ്കിലും അവിടത്തെ ശോച്യാവസ്ഥ കാരണം മത്സരം നടത്താനാകില്ല.

ഓരോ തവണയും മത്സരം കഴിയുമ്പോൾ ഗ്രൗണ്ട് നവീകരിക്കുന്നതിനെക്കുറിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശനും നഗരസഭാ ഭരണനേതൃത്വവും പ്രഖ്യാപനം നടത്തുമെങ്കിലും ഇക്കുറിയും ഒന്നും നടന്നില്ല. അഞ്ചുമുതൽ പ്ലസ്‌ടുവരെ രണ്ടായിരത്തോളം വിദ്യാർഥികൾ ഇത്തവണ അത്‌ലറ്റിക്സിൽ പങ്കെടുക്കുന്നുണ്ട്.

തിങ്കളാഴ്ച തുടങ്ങിയ കായികമേള ചൊവ്വാഴ്ച സമാപിക്കും. ഇക്കുറി പറവൂരിൽനിന്ന് 28 കിലോമീറ്റർ അകലെയുള്ള ക്രൈസ്‌റ്റ് കോളേജ് മൈതാനത്തേക്ക് ഓരോ വിദ്യാലയവും വണ്ടികളിലാണ്‌ കുട്ടികളെ എത്തിക്കുന്നത്. മത്സരങ്ങൾ കഴിഞ്ഞ് പലരും തിരിച്ചെത്തുമ്പോൾ രാത്രിയാകും.

മുനിസിപ്പൽ സ്‌റ്റേഡിയം നവീകരിച്ചാൽ ഉപജില്ലാ കായികമേള നഗരത്തിൽത്തന്നെ നടത്താം. കേരള ക്രിക്കറ്റ് അസോസിയേഷന്റെ സഹായത്തോടെ സ്റ്റേഡിയം ആധുനിക രീതിയിൽ നവീകരിക്കുമെന്ന പ്രതിപക്ഷനേതാവിന്റെ വാഗ്ദാനവും എവിടെയുമെത്തിയില്ല.

അശാസ്ത്രീയമായി നിർമിച്ച ഗ്യാലറി പൊളിച്ചതൊഴികെ ഒരു പ്രവർത്തനവും സ്‌റ്റേഡിയത്തിൽ നടന്നിട്ടില്ല. നിരപ്പല്ലാത്ത ഗ്രൗണ്ടാണ് ഇവിടെ. ശുദ്ധജലം, വൈദ്യുതി, ശുചിമുറികൾ എന്നീ സൗകര്യങ്ങളും ഇവിടെയില്ല.

ഒരുപതിറ്റാണ്ടിലേറെയായി സ്‌റ്റേഡിയം നശിച്ചുകിടക്കുകയാണ്. സ്‌റ്റേഡിയം മികച്ച കളിസ്ഥലമാക്കിമാറ്റാനുള്ള ഒരു നടപടിയും അധികൃതർ സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാണ്. 

The #distress of #sports lovers; #Paravur #Upazila #Athletics at #Iringalakuda

Next TV

Related Stories
#UrbanCooperatives | അർബൻ സഹകരണ സംഘത്തിലെ തട്ടിപ്പ് ; പി ടി പോളി​ന്റെ ഒന്നാംചരമവാർഷികം കരിദിനമാക്കി പ്രതിഷേധം

Oct 8, 2024 05:50 AM

#UrbanCooperatives | അർബൻ സഹകരണ സംഘത്തിലെ തട്ടിപ്പ് ; പി ടി പോളി​ന്റെ ഒന്നാംചരമവാർഷികം കരിദിനമാക്കി പ്രതിഷേധം

സംഘം ഓഫീസിനുമുന്നിൽ പ്രതിഷേധയോഗം ചേർന്നു. സമിതി പ്രസിഡ​ന്റ് പി എ തോമസ് ഉദ്ഘാടനം ചെയ്തു....

Read More >>
#camel | തീറ്റ തളർത്തിയ ഒട്ടകത്തിന്‌ 
ഡോക്ടർമാർ രക്ഷകരായി

Oct 8, 2024 05:47 AM

#camel | തീറ്റ തളർത്തിയ ഒട്ടകത്തിന്‌ 
ഡോക്ടർമാർ രക്ഷകരായി

പരിചിതമല്ലാത്ത തീറ്റയും തീറ്റയിലുണ്ടായ വ്യതിയാനവുംമൂലം അസിഡോസിസ് എന്ന രോഗം പിടിപെടുകയായിരുന്നുവെന്ന് ഡോ. അഖിൽരാഗ്...

Read More >>
#SpecialMemo | സ്‌പെഷ്യൽ മെമു ഓടിത്തുടങ്ങി; 
യാത്രക്കാർക്ക്‌ താൽക്കാലിക ആശ്വാസം

Oct 8, 2024 05:43 AM

#SpecialMemo | സ്‌പെഷ്യൽ മെമു ഓടിത്തുടങ്ങി; 
യാത്രക്കാർക്ക്‌ താൽക്കാലിക ആശ്വാസം

കൊല്ലംമുതൽ എറണാകുളം സൗത്ത്‌വരെ 18 സ്‌റ്റേഷനുകളിലും മെമുവിനെ യാത്രക്കാർ ആവേശത്തോടെ...

Read More >>
#GoshreeParallelBridges | ഗോശ്രീ സമാന്തര പാലങ്ങൾക്ക് 
നടപടി തുടങ്ങി: മന്ത്രി റിയാസ്

Oct 8, 2024 05:40 AM

#GoshreeParallelBridges | ഗോശ്രീ സമാന്തര പാലങ്ങൾക്ക് 
നടപടി തുടങ്ങി: മന്ത്രി റിയാസ്

എളങ്കുന്നപ്പുഴ–-പുക്കാട് പാലം നിർമിക്കുന്നതിന് പരിശോധനാനടപടി നടത്താനും ബ്രിഡ്ജസ് വിഭാഗത്തിന് നിർദേശവും നല്‍കി. എംഎൽഎ അവതരിപ്പിച്ച സബ്മിഷനാണ്...

Read More >>
#Edyarblast | എടയാറിലെ അപകട മരണം ; ഫാക്ടറിയിൽ ഉപയോഗിച്ചത്‌
 അംഗീകാരമില്ലാത്ത ബോയിലർ

Oct 8, 2024 05:28 AM

#Edyarblast | എടയാറിലെ അപകട മരണം ; ഫാക്ടറിയിൽ ഉപയോഗിച്ചത്‌
 അംഗീകാരമില്ലാത്ത ബോയിലർ

ബോയിലർ നിർമിച്ച എടയാറിലെ സ്ഥാപനയുടമയിൽനിന്ന്‌ സംഘം വിവരം ശേഖരിച്ചു. പരിക്കുപറ്റിയവരിൽനിന്ന്‌ മൊഴിയും വിശദ അന്വേഷണവും...

Read More >>
#stolen | അലൻ വാക്കറുടെ 
സംഗീതപരിപാടിക്കിടെ
 35 ഫോണുകൾ 
മോഷ്ടിച്ചു

Oct 8, 2024 05:24 AM

#stolen | അലൻ വാക്കറുടെ 
സംഗീതപരിപാടിക്കിടെ
 35 ഫോണുകൾ 
മോഷ്ടിച്ചു

ആറായിരത്തോളം പേർ പങ്കെടുത്ത പരിപാടിക്കായി കൊച്ചി സിറ്റി പൊലീസ് വൻ സുരക്ഷ ഒരുക്കിയിരുന്നു. പരിപാടിക്കിടെ മനഃപൂർവം തിക്കും തിരക്കുമുണ്ടാക്കിയാണ്...

Read More >>
Top Stories










Entertainment News