കൊച്ചി : (piravomnews.in) സ്വകാര്യ പ്രസിലെ പേപ്പര്‍ പഞ്ചിങ് മെഷീനിനുള്ളില്‍ കുടുങ്ങിയ യുവാവിന് ദാരുണാന്ത്യം.
വടുതല ജോണ്‍സണ്‍ ബൈന്‍ഡേഴ്സ് എന്ന സ്ഥാപനത്തില്‍ ശനിയാഴ്ച വൈകീട്ട് 5.30ന് ആയിരുന്നു അപകടം. വടുതല പൂതാംമ്പിള്ളി വീട്ടില്‍ പരേതനായ പി ജെ അലക്സാണ്ടറിന്റെയും കൊച്ചുത്രേസ്യയുടെയും മകന്‍ അലന്‍ അലക്‌സാണ്ടറിനാണു(27) ജോലിക്കിടെ അപകടമുണ്ടായത്.
ക്രിസ്മസ് നക്ഷത്രങ്ങളുടെ നിര്‍മാണത്തിനിടെ പഞ്ചിങ് മെഷീനില്‍ കുടുങ്ങിയ കടലാസ് എടുക്കാന്‍ ശ്രമിക്കവേ അലന്റെ കൈ മെഷിനില്‍ കുടുങ്ങുകയായിരുന്നു. ഇതോടെ അലന്‍ മെഷീനുള്ളിലേക്കു ശക്തിയോടെ വലിച്ചെടുക്കപ്പെട്ടു.
യന്ത്രഭാഗങ്ങള്‍ക്കുള്ളില്‍ ശരീരത്തിന്റെ മുകള്‍ഭാഗം പൂര്‍ണമായും ഞെരിഞ്ഞമര്‍ന്നു.ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഏറെ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കുടുംബമാണ് അലന്റേതെന്നു ബന്ധുക്കള്‍ പറഞ്ഞു.
#Tragedy ends for #youngman #trapped inside #paper #punching #machine