അങ്കമാലി : (piravomnews.in) യൂദാപുരം തീർഥാടനകേന്ദ്രത്തിൽ തിരുനാളിനോടനുബന്ധിച്ചുള്ള ഊട്ടുനേർച്ചയുടെ പന്തലിന്റെ കാൽനാട്ടി.
യൂദാപുരം റെക്ടർ ഫാ. സെബാസ്റ്റ്യൻ കറുകപ്പിള്ളി പതാക ആശീർവദിച്ചു. സഹവികാരി ഫാ. ലിജോ ജോഷി പുളിപ്പറമ്പിൽ, അങ്കമാലി ടൗൺ ജുമാ മസ്ജിദ് അസിസ്റ്റന്റ് ഇമാം ഇബ്രാഹിം മൗലവി മുള്ളരിങ്ങാട്, കിടങ്ങൂർ
എൻഎസ്എസ് കരയോഗം പ്രസിഡന്റ് സി സി വിജയൻ, എസ്എൻഡിപി പ്രസിഡന്റ് ഷൈജു ഗോപാലൻ, വിശ്വകർമ പ്രസിഡന്റ് സത്യൻ പാലിയേക്കര, മഹാവിഷ്ണുക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് സുകുമാരൻപിള്ള പന്തപ്പിള്ളി, സിലിയ വിന്നി, റോയ് സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.
ഒന്നരലക്ഷംപേർക്കാണ് ഊട്ടുസദ്യ ഒരുക്കുന്നത്. 18ന് നൊവേന ആരംഭിക്കും. 27 മുതൽ 31 വരെയാണ് തിരുനാൾ. 31ന് നടക്കുന്ന ഊട്ടുതിരുനാൾ നേർച്ച വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ആശീർവദിക്കും.
#Footsteps of #Utunrecha #pandal