കൊച്ചി : (piravomnews.in) ഫെയ്‌സ്‌ബുക്കിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സ്ത്രീകൾക്ക് അശ്ലീല വീഡിയോകളും ഫോട്ടോകളും അയച്ച ബിജെപി പ്രവർത്തകൻ അറസ്‌റ്റിൽ.
സ്വകാര്യ ബസ് കണ്ടക്ടറായ മൂവാറ്റുപുഴ ആരക്കുഴ മുല്ലപടി കുഴിത്തടത്തിൽ വീട്ടിൽ എം ടിനോജിനെയാണ് കൊച്ചി സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്‌തത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ആരക്കുഴ പഞ്ചായത്ത് എട്ടാംവാർഡ് ബിജെപി സ്ഥാനാർഥിയായി മത്സരിച്ച് തോറ്റിരുന്നു.
സ്ത്രീകളുടെ ഫോട്ടോ പ്രൊഫൈലാക്കിയാണ് ഇയാൾ ഫെയ്‌സ്ബുക് അക്കൗണ്ട് നിർമിച്ചത്. ബസിൽ യാത്രചെയ്യുന്ന സ്ത്രീകളുടെ ഫെയ്‌സ്ബുക് അക്കൗണ്ട് കണ്ടെത്തി സൗഹൃദം സ്ഥാപിച്ച് അശ്ലീല വീഡിയോകളും ഫോട്ടോകളും അയച്ചുകൊടുക്കുകയായിരുന്നു പതിവ്.
ശല്യംചെയ്‌തതിനെ തുടർന്ന് യുവതി നൽകിയ പരാതിയിലാണ് അറസ്‌റ്റ്. സൈബർ പൊലീസ് അന്വേഷണത്തിൽ വ്യാജ പ്രൊഫൈലുകൾ കണ്ടെത്തിയിരുന്നു.
#BJP #conductor #arrested for #sending #obscene #video to#women on FB