പാലക്കാട്: ( piravomnews.in )ഒറ്റപ്പാലം ലക്കിടി കൂട്ടുപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. മലപ്പുറം എടപ്പാൾ സ്വദേശി മുസ്തഫയാണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റു.
ഇന്ന് രാവിലെ 6.30ഓടെയാണ് ലക്കിടി കൂട്ടുപാതയിൽ അപകടം ഉണ്ടായത്. ഒറ്റപ്പാലം, പാലക്കാട് ഭാഗങ്ങളിൽ നിന്ന് വരികയായിരുന്ന എതിർ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ലോകളാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ ഗുരുതര പരിക്കേറ്റ മുസ്തഫയെ ഉടൻ തന്നെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
#One dies in a #collision #between #lorries