#Tripunithura | ഓണാവേശത്തിൽ തൃപ്പൂണിത്തുറ

#Tripunithura | ഓണാവേശത്തിൽ തൃപ്പൂണിത്തുറ
Sep 14, 2024 06:40 AM | By Amaya M K

തൃപ്പൂണിത്തുറ : (piravomnews.in) ഓണനാളുകൾ അടുത്തതോടെ രാജനഗരിയിലെ ഇടവഴികളടക്കം തിരക്കിൽ മുങ്ങി. സ്റ്റാച്യു ജങ്ഷനിൽ നാനാവിധ കച്ചവടമാണ് അരങ്ങുതകർക്കുന്നത്.

പൂക്കച്ചവടക്കാരും ഓണത്തപ്പനെ വിൽക്കുന്നവരും ഏറ്റവും അധികം കേന്ദ്രീകരിച്ചിരിക്കുന്നത് ഇവിടെയാണ്. ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വെള്ളിയാഴ്‌ച അവസാന പ്രവൃത്തിദിനമായിരുന്നതുകൊണ്ടുതന്നെ ഓണാഘോഷത്തിനായി പൂ വാങ്ങിക്കാനെത്തിയവർ പതിവിലും അധികമായിരുന്നു.

നാലരയടി ഉയരമുള്ള അരിക്കൊമ്പൻ ഓണത്തപ്പന്മാരുടെ വിപണി ഇത്തവണ വേറിട്ട കാഴ്ചയാണ്. കൂടാതെ രണ്ടരയടി പൊക്കത്തിൽ ചക്കക്കൊമ്പൻ, പടയപ്പ തുടങ്ങിയ ഓണത്തപ്പന്മാരും വിപണിയിലുണ്ട്.

മൂവാറ്റുപുഴ ബഥനിപ്പടി കോളാതുരുത്ത് കുണ്ടുവേലിൽ രാജപ്പന്റെ മകൻ അഖിലാണ് വ്യത്യസ്ത ഓണത്തപ്പന്മാരെ വിപണിയിലിറക്കിയത്.

നാലടി ഉയരമുള്ള മാവേലി, വള്ളത്തിലെത്തുന്ന മാവേലി, കൂടാതെ പതിവുകാഴ്ചകളിൽനിന്ന് വ്യത്യസ്തമായി പൈജാമയിട്ട മാവേലിയും മുണ്ടുടുത്ത മുത്തിയമ്മയും അഖിലിന്റെ ശേഖരത്തിലുണ്ട്.

അരിക്കൊമ്പൻ 2.0യ്ക്ക് 2500 രൂപയാണ് വില. കഥകളിയും കാവടിയും ഓണപ്പൂക്കളവും ആലേഖനംചെയ്ത് ഒറ്റയാനായി നിൽക്കുന്ന അരിക്കൊമ്പന്റെ കൂടെയുള്ള ചക്കക്കൊമ്പനും പടയപ്പയ്ക്കും 1500 രൂപ വിലയുണ്ട്. സാധാരണ വലിപ്പത്തിലുള്ളവയ്‌ക്ക് 200 മുതലാണ് വില. 

#Tripunithura in #Onavasham

Next TV

Related Stories
#Attack | മുളന്തുരുത്തി പള്ളിയിലെ ജൂബിലി പെരുന്നാളിനിടെയുണ്ടായ സംഘർഷം തടയാൻ ശ്രമിച്ച പൊലീസിനുനേരെ ആക്രമണം

Dec 22, 2024 11:09 AM

#Attack | മുളന്തുരുത്തി പള്ളിയിലെ ജൂബിലി പെരുന്നാളിനിടെയുണ്ടായ സംഘർഷം തടയാൻ ശ്രമിച്ച പൊലീസിനുനേരെ ആക്രമണം

മുളന്തുരുത്തി എസ്എച്ച്ഒ മനേഷ് കെ പൗലോസ്, സിവിൽ പൊലീസ് ഓഫീസർ റെജിൻ പ്രസാദ് എന്നിവർക്ക്‌ പരിക്കേറ്റു....

Read More >>
#stabbed | മദ്യലഹരിയിൽ 47കാരനെ ഇരുമ്പ് കമ്പികൊണ്ട് തലയിൽ കുത്തി കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

Dec 22, 2024 11:01 AM

#stabbed | മദ്യലഹരിയിൽ 47കാരനെ ഇരുമ്പ് കമ്പികൊണ്ട് തലയിൽ കുത്തി കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

വഴക്കിനിടെ അർജുനൻ കൈയ്യിൽ കിട്ടിയ ഇരുമ്പ് കമ്പി കൊണ്ട് ഷെല്ലിയുടെ തലക്ക്...

Read More >>
#drowned | വെള്ളച്ചാട്ടത്തിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Dec 22, 2024 10:53 AM

#drowned | വെള്ളച്ചാട്ടത്തിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ഏറെ നേരം ഫോൺ‌ കരയിൽ ഉണ്ടായതോടെ അപകടത്തിൽപ്പെട്ടെന്ന് നാട്ടുകാർക്ക് സംശയമായി. തുടർന്ന് തൊടുപുഴയില്‍ നിന്നും അഗ്നിരക്ഷാസേനയെ വിളിച്ചുവരുത്തി...

Read More >>
#accident | കാല്‍നടയായി റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ചു ; വയോധികന്‍ മരിച്ചു

Dec 22, 2024 10:46 AM

#accident | കാല്‍നടയായി റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ചു ; വയോധികന്‍ മരിച്ചു

ഗുരുതരമായി പരിക്കേറ്റ വാസവനെ ഉടനെ തന്നെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും അന്ന്...

Read More >>
#accident | നിയന്ത്രണം തെറ്റിയ കാർ മറിഞ്ഞു ; ഇടിയുടെ ആഘാതത്തിൽ ഡോർ തുറന്ന് ,കുഞ്ഞ് തെറി‍ച്ച് പുറത്തേക്ക് വീണു, ദാരുണാന്ത്യം

Dec 22, 2024 10:36 AM

#accident | നിയന്ത്രണം തെറ്റിയ കാർ മറിഞ്ഞു ; ഇടിയുടെ ആഘാതത്തിൽ ഡോർ തുറന്ന് ,കുഞ്ഞ് തെറി‍ച്ച് പുറത്തേക്ക് വീണു, ദാരുണാന്ത്യം

ഇടിയുടെ ആഘാതത്തിൽ ഡോർ തുറന്ന്, പിൻവശത്തെ സീറ്റിലായിരുന്ന കുഞ്ഞ് തെറി‍ച്ച് പുറത്തേക്ക് വീണു. കുട്ടിയുടെ മുകളിലേക്ക് കാർ മറിഞ്ഞാണ്...

Read More >>
#lizard | ഹോട്ടലിൽ ബിരിയാണിയിൽ ചത്ത പല്ലി ; ഹോട്ടൽ അടപ്പിച്ചു

Dec 22, 2024 10:25 AM

#lizard | ഹോട്ടലിൽ ബിരിയാണിയിൽ ചത്ത പല്ലി ; ഹോട്ടൽ അടപ്പിച്ചു

സംഭവത്തിൽ ഹോട്ടൽ ഫുഡ് സേഫ്റ്റി ഓഫിസർ അടപ്പിച്ചു. നിലമ്പൂർ ചന്തക്കുന്നിലെ സിറ്റി പാലസ് ഹോട്ടലിന് എതിരെയാണ് നടപടി ഉണ്ടായത്. ഇരുവരുടെയും...

Read More >>
Top Stories

News Roundup